കൊറോണ വൈറസ് മഹാമാരി സമയത്ത് കൂടുതൽ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാകാത്തതിനാൽ പലരും സ്വർണ പണയ വായ്പയാണ് തിരഞ്ഞെടുക്കുന്നത്. സ്വർണ പണയ വായ്പകളെ സുരക്ഷിത വായ്പകളായാണ് ബാങ്കുകൾ കണക്കാക്കുന്നത്. സ്വർണ്ണത്തെ അത്യാവശ്യ ഘട്ടങ്ങളിൽ വായ്പയ്ക്കായി ഉപയോഗിക്കുന്നത് ഇന്ത്യയിൽ അസാധാരണമല്ല. നിലവിലെ സാഹചര്യത്തിൽ സ്വർണ്ണ വായ്പകളുടെ ഡിമാൻഡ് ഉയരാൻ കാരണമെന്ത്?
മഹാമാരി പ്രതിസന്ധി
ലോകമെമ്പാടുമുള്ള മഹാമാരി പ്രതിസന്ധി കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും ഈ സാമ്പത്തിക വർഷം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പല ബിസിനസുകളും അപകടകരമായ സ്ഥിതിയിലാണ്. വ്യക്തിഗത വായ്‌പകൾ പോലും തിരിച്ചടയ്ക്കാൻ ആളുകൾ പാടുപെടും എന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ ബാങ്കിംഗ് സമ്പ്രദായത്തിലെ മൊത്തത്തിലുള്ള വായ്പാ വളർച്ചയും ഇതിനകം കുറഞ്ഞുവരികയാണ്.
ഹ്രസ്വകാല വായ്പ
നിലവിലെ സാഹചര്യത്തിൽ ബാങ്കുകൾക്ക് കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ കഴിയുമെന്നതിനാൽ, പണലഭ്യത വർധിപ്പിക്കുന്നതിനും പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനും സ്വർണ്ണ വായ്പകൾ പല ഉപയോക്താക്കൾക്കും സൗകര്യപ്രദമായ മാർഗമാകും. അനിശ്ചിതത്വങ്ങളെ മറികടക്കാൻ ആളുകൾ ഹ്രസ്വകാല വായ്പകൾ എടുക്കുന്നതിനാൽ സ്വർണ വായ്പയ്ക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. ശരാശരി സ്വർണ്ണ വായ്പ 40,000 രൂപയാണെന്ന് മുത്തൂറ്റ് ഫിനാൻസിന്റെ മാനേജിംഗ് ഡയറക്ടറായ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറയുന്നു.
പ്രമോഷണൽ ഓഫറുകൾ
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പൊതുമേഖല, സ്വകാര്യ ബാങ്കുകൾ സ്വർണ വായ്പയ്ക്ക് നിരവധി പ്രമോഷണൽ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വർണ്ണ വായ്പകളെ സജീവമായി പ്രോത്സാഹിപ്പിച്ച് വരികയാണെന്ന് ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അശുതോഷ് ഖജൂറിയ പറഞ്ഞു.
ചൈനയ്ക്ക് ശേഷം
ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ ആളുകൾ. ഇന്ത്യയിൽ സ്വർണം ആഭരണങ്ങളുടെ രൂപത്തിൽ മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ പണയം വച്ച് കാശ് സംഘടിപ്പിക്കുന്നതിനുള്ള മാർഗം കൂടിയായാണ് കണക്കാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications