നിങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കണോ; ഈ എട്ട് ദുശ്ശീലങ്ങളോട് ബൈ ബൈ പറയൂ...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാളുടെ ഉല്‍പ്പാദനക്ഷമതയ്ക്കു വിലങ്ങുതടിയായി നില്‍ക്കുന്നത് പലപ്പോഴും ബാഹ്യഘടകങ്ങളല്ല, മറിച്ച് സ്വന്തം ദുശ്ശീലങ്ങളാണെന്ന് പഠനം. നിങ്ങള്‍ പോലുമറിയാതെ അത് നിങ്ങളെ പിറകോട്ടുവലിക്കും. ഈ ദുശ്ശീലങ്ങള്‍ നിങ്ങളുടെ വേഗത ഇല്ലാതാക്കും, കൃത്യത കുറയ്ക്കും, ക്രിയേറ്റിവിറ്റിയെ തടയും, നിങ്ങളുടെ പ്രകടനത്തെ സാരമായി ബാധിക്കും. ദുശ്ശീലങ്ങളെ പിടിച്ചുകെട്ടാനും സ്വയം നിയന്ത്രിക്കാനുമുള്ള കഴിവുള്ളവര്‍ക്കാണ് ജീവിതത്തില്‍ നേട്ടങ്ങളും സന്തോഷവും ആര്‍ജിക്കാനാവുകയെന്ന് മിനെസോട്ട യൂനിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒരാളുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ വിലങ്ങുതടിയായി നില്‍ക്കുന്ന ദുശ്ശീലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


1. രാത്രിയിലെ മൊബൈല്‍, കംപ്യൂട്ടര്‍ ഉപയോഗം

1. രാത്രിയിലെ മൊബൈല്‍, കംപ്യൂട്ടര്‍ ഉപയോഗം

ഉറങ്ങാന്‍ കിടന്നാല്‍ പോലും മൊബൈലോ ടാബോ നോക്കുന്ന ശീലമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ അത് നമ്മുടെ ശരീരത്തിലും സ്വഭാവത്തിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് നാം ഓര്‍ക്കാറില്ല. ഇവയുടെ സ്‌ക്രീനില്‍ നിന്ന് വരുന്ന തരംഗദൈര്‍ഘ്യം കുറഞ്ഞ നീലവെളിച്ചം ശരീരത്തെ ഉറക്കിലേക്ക് നയിക്കുന്ന മെലറ്റോണിന്‍ ഉല്‍പ്പാദനം മെല്ലെയാക്കും.

സാധാരണ ഗതിയില്‍ പ്രഭാത സൂര്യന്റെ ഈ നീല വെളിച്ചമാണ് നമ്മില്‍ ഉറക്കച്ചടവുകള്‍ ഇല്ലാതാക്കി ഉന്‍മേഷം പരത്തുന്നത്. വൈകുന്നേരമാവുമ്പോള്‍ സൂര്യന്റെ നീല വെളിച്ചം അപ്രത്യക്ഷമാവുകയും നമ്മുടെ ശരീരത്തെ ഉറക്കിനായി ഒരുക്കുകയും ചെയ്യുന്നു. രാത്രി വൈകിയുള്ള കംപ്യൂട്ടര്‍, മൊബൈല്‍ ഉപയോഗം നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കും. ഇറങ്ങിയാല്‍ തന്നെ നല്ല ഉറക്കം ലഭിക്കാതിരിക്കാന്‍ അത് ഇടവരുത്തും. ഉറക്കമില്ലായ്മ ഒരാളുടെ ഉല്‍പ്പാദനക്ഷമതയെയും കാര്യക്ഷമതയെയും എത്രത്തോളം ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

 2. ഇടയ്ക്കിടെയുള്ള ഇന്റര്‍നെറ്റ് സര്‍ഫിംഗ്

2. ഇടയ്ക്കിടെയുള്ള ഇന്റര്‍നെറ്റ് സര്‍ഫിംഗ്

ഒരാള്‍ക്ക് ഒരു ജോലിയില്‍ മുഴുകിയ അവസ്ഥയില്‍ മാത്രമാണ് അതില്‍ പൂര്‍ണാര്‍ഥത്തിലുള്ള ഉല്‍പ്പാദനക്ഷമത നേടാനാവുക. ഇതിന് ചുരുങ്ങിയത് 15 മിനുട്ടെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്താനാവണം. അപ്പോള്‍ മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ ഒരു ഒഴുക്ക് ലഭിക്കുക. ഈയവസ്ഥയില്‍ ലഭിക്കുന്ന പ്രൊഡക്ടിവിറ്റി മറ്റുള്ള സന്ദര്‍ഭങ്ങളിലേതിനേക്കാള്‍ അഞ്ചോ അതിലധികമോ ഇരട്ടിയായിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വാര്‍ത്തകള്‍ അറിയാനോ വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ നോക്കാനോ ക്രിക്കറ്റ് സ്‌കോറുകള്‍ അറിയാനോ ഇടയ്ക്കിടെ ഇന്റര്‍നെറ്റിലേക്ക് തിരിയുന്നവര്‍ക്ക് ഈ ഒഴുക്ക് ഒരിക്കലും ലഭിക്കില്ല. ഇത് ഉല്‍പ്പാദനക്ഷമതയെ ഗണ്യമായ തോതില്‍ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

3. എല്ലാം പെര്‍ഫെക്ടാവണമെന്ന നിര്‍ബന്ധം

3. എല്ലാം പെര്‍ഫെക്ടാവണമെന്ന നിര്‍ബന്ധം

ഞാന്‍ ചെയ്യുന്നതെല്ലാം പെര്‍ഫക്ട് ആവണമെന്നും അതില്‍ ചെറിയൊരു ന്യൂനത പോലും ഉണ്ടായിക്കൂടെന്ന് വാശിയുള്ള ചിലരുണ്ട്- പെര്‍ഫെക്ഷനിസ്റ്റുകള്‍. ഒരാളുടെ പ്രൊഡക്ടിവിറ്റിയെ തുരങ്കം വയ്ക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. എനിക്കത് പൂര്‍ണതോതില്‍ ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന ആശങ്ക പല കാര്യങ്ങളില്‍ നിന്നും അവരെ പിറകോട്ടുവലിക്കും.

ഒരു കഥയോ സ്‌ക്രിപ്‌റ്റോ എഴുതാനിരുന്നാല്‍ വെറുതെ ആലോചിച്ച് തലപുണ്ണാക്കി സമയം കളയുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ വെറുതെ അതുമിതും എഴുതും; ഇവ കൊള്ളില്ലെന്ന മുന്‍ധാരണയോടെ. പെര്‍ഫെക്റ്റായ എന്തോ ഒന്ന് വരാനുണ്ടെന്ന ചിന്തയാവും അവരെ നയിക്കുക. എന്നാല്‍ അവ ഒരുക്കലും വരാതിരിക്കുകയാണ് പൊതുവെ സംഭവിക്കാറ്. ഈ ശീലം മാറ്റി, തന്നാലാവുന്നതില്‍ ഏറ്റവും മികച്ചത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുകയെന്നതാണ് പ്രധാനം.

ആദ്യം എന്തെങ്കിലും എഴുതിയ ശേഷം അത് വീണ്ടും നന്നാക്കാം. അല്ലാതെ ഒന്നും എഴുതാതെ ആലോചിച്ചിരുന്നാല്‍ എന്തുണ്ട് കാര്യം? ജോഡി പിക്കൊള്‍ട്ട് പറഞ്ഞതു പോലെ, മോശമായെഴുതിയ പേജ് എഡിറ്റ് ചെയ്ത് നന്നാക്കാം. പക്ഷെ കാലി പേജ് എഡിറ്റ് ചെയ്യുന്നതെങ്ങനെ?

 

4. ഒരിക്കലും തീരാത്ത യോഗങ്ങള്‍

4. ഒരിക്കലും തീരാത്ത യോഗങ്ങള്‍

ഒരാളുടെ സമയം കൊല്ലുന്ന പ്രധാന ഏര്‍പ്പാടാണ് യോഗങ്ങള്‍. ചിലരോട് എപ്പോള്‍ ചോദിച്ചാലും മീറ്റിംഗിലാണ് എന്നായിരിക്കും മറുപടി. നിയന്ത്രണമില്ലാതെ യോഗങ്ങള്‍ വിളിക്കാനും അവയില്‍ പങ്കെടുക്കാനും പോയാല്‍ പിന്നെ വേറെ ഒരു പണിയും നടക്കില്ലെന്നതാണ് സത്യം. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രം യോഗം വിളിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്യുകയെന്നതാണ് പ്രൊഡക്ടിവിറ്റി കൂട്ടാനുള്ള സാധ്യമായ മാര്‍ഗം. യോഗങ്ങള്‍ അവസാനിക്കാത്ത ചര്‍ച്ചകളിലൂടെ നീട്ടിക്കൊണ്ടുപോവുന്ന രീതി ഒഴിവാക്കി കൃത്യമായ സമയക്രമം പാലിക്കാനായാല്‍ അത്രയും നല്ലത്.

5. ഇമെയിലുകള്‍ക്ക് അപ്പപ്പോള്‍ മറുപടി പറയല്‍

5. ഇമെയിലുകള്‍ക്ക് അപ്പപ്പോള്‍ മറുപടി പറയല്‍

നല്ല ഉല്‍പ്പാദനക്ഷമതയുള്ള ആളുകള്‍ പൊതുവെ ഇമെയിലുകള്‍ക്ക് അപ്പപ്പോള്‍ തന്നെ മറുപടി നല്‍കാറില്ല എന്നതാണ് സത്യം. അതിന് നിന്നാല്‍ പിന്നെ മറുപടി നല്‍കാന്‍ മാത്രമേ സമയമുണ്ടാവൂ എന്നതാണ് വസ്തുത. കാരണം ഇ മെയിലുകള്‍ വന്നുകൊണ്ടേയിരിക്കും. അപ്പപ്പോള്‍ തന്നെ മറപടി നല്‍കുന്നതാണ് നല്ലകാര്യമെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍ ഇത് ശരിയല്ല. പകരം അടിയന്തര സന്ദേശങ്ങള്‍ വരാന്‍ സാധ്യതയുള്ള ഇ മെയിലുകള്‍ക്ക് പ്രത്യേക അലേര്‍ട്ട് നല്‍കി അവ മാത്രം നോക്കുന്ന ശീലമുണ്ടാക്കണം.

6. സ്‌നൂസ് ബട്ടനില്‍ കൈവെക്കുന്ന ശീലം

6. സ്‌നൂസ് ബട്ടനില്‍ കൈവെക്കുന്ന ശീലം

നാം ഉറങ്ങുന്ന സമയത്ത് തലച്ചോറിനുള്ളില്‍ ഒട്ടനേകം കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഒടുവിലത്തെ കാര്യമാണ് നാം എപ്പോള്‍ എഴുന്നേല്‍ക്കണം എന്ന തീരുമാനം. നമ്മള്‍ ഉണരുന്നതിനു മുമ്പേ തലച്ചോര്‍ ഇതു തീരുമാനിച്ചിരിക്കും. പലപ്പോഴും നമ്മുടെ മൊബൈലില്‍ സെറ്റ് ചെയ്ത അലാറം ശബ്ദിക്കുന്നതിനു തൊട്ടുമുമ്പ് നാം ഉണരുന്നതിന് കാരണമിതാണ്. ഉണരാന്‍ സമയമായെന്ന് തലച്ചോറില്‍ നിന്ന് സന്ദേശം ലഭിക്കുന്നതിനാലാണിത്. എന്നാല്‍ ഉണര്‍ന്നുകഴിഞ്ഞ് വീണ്ടും സ്‌നൂസ് ബട്ടനില്‍ ക്ലിക്ക് ചെയ്ത് അല്‍പ്ം കൂടി ഉറങ്ങിയാല്‍ അത് പ്രൊഡക്റ്റിവിറ്റിയെ കാര്യമായി ബാധിക്കും. കാരണം പിന്നീട് ഉണരുക കൂടുതല്‍ ഉറക്കച്ചടവോടെയാവും. മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മാത്രമേ അതിന്റെ ക്ഷീണം വിട്ടുപോവുകയുള്ളൂ. അതിനാല്‍ നല്ല ഉണര്‍വോടെയുള്ള പ്രഭാതം ആഗ്രഹിക്കുന്നവര്‍ ഉറക്കമുണരുന്ന ആദ്യഘട്ടത്തില്‍ തന്നെ കിടക്കയില്‍ നിന്ന് പുറത്തിറങ്ങണം.

7. ഒരു സമയത്ത് പലകാര്യങ്ങള്‍- മള്‍ട്ടിടാസ്‌കിംഗ്

7. ഒരു സമയത്ത് പലകാര്യങ്ങള്‍- മള്‍ട്ടിടാസ്‌കിംഗ്

മള്‍ട്ടി ടാസ്‌കിംഗ് വലിയ കാര്യമാണെന്നാണ് പലരും കരുതാറ്. എന്നാല്‍ ഒരു സമയത്ത് കുറേ കാര്യങ്ങള്‍ ചെയ്യുന്ന ശീലം പ്രൊഡക്ടിവിറ്റിയുടെ അന്തകനാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു സമയത്ത് ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ നല്ലതെന്ന് സ്റ്റാന്‍ഫോഡ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന പഠനം വ്യക്തമാക്കുന്നു. ഒരേ സമയത്ത് തലച്ചോറിന് ഒന്നിലധികം പണികള്‍ നല്‍കിയാല്‍ ഒന്നും ശരിയായ രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ അതിന് സാധിക്കാതെ വരും. വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നുള്ള പലതും ഓര്‍ത്തുവയ്ക്കാന്‍ പ്രയാസം നേരിടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

8. പ്രയാസമുള്ള കാര്യങ്ങള്‍ മാറ്റിവയക്കല്‍

8. പ്രയാസമുള്ള കാര്യങ്ങള്‍ മാറ്റിവയക്കല്‍

ഒരാളുടെ മാനസിക ഊര്‍ജത്തിന് പരിധിയുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ ജോലി ചെയ്യാനും മറ്റമുള്ള നമ്മുടെ കഴിവ് കുറഞ്ഞുവരികയും നാം പ്രൊഡക്ടീവ് അല്ലാതായി മാറുകയും ചെയ്യും. തടി അനങ്ങാതെയുള്ള പണിയാണെങ്കിലും ജോലി ചെയ്ത് ക്ഷീണിച്ചു എന്ന് പറയാറുള്ളത് അതിനാലാണ്. ചെയ്യാന്‍ കൂടുതല്‍ പ്രയാസം തോന്നുന്ന കാര്യങ്ങള്‍ പിന്നീടേക്ക് മാറ്റിവച്ചാല്‍ അത് വലിയ ബുദ്ധിമുട്ടായി മാറുകയാണ് ചെയ്യുക. കൂടുതല്‍ മാനസിക ഊര്‍ജം ആവശ്യമായ ജോലി ആദ്യം തീര്‍ക്കുകയും എളുപ്പമുള്ളവ പിന്നേക്ക് മാറ്റിവയ്ക്കുകയും ചെയ്യുന്നതാണ് പ്രൊഡക്ടീവ് ആവാനുള്ള നല്ല വഴി.

English summary

eight bad habits

eight bad habits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X