നിങ്ങളുടെ ഫോണിൽ ഈ മെസേജ് വന്നോ? ഓൺലൈൻ പണം തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ പണം തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളിലും സൈബർസെല്ലിലും ലഭിക്കുന്നത്. പല തട്ടിപ്പു കഥകളും പത്രമാധ്യമങ്ങളിലും വരാറുണ്ട്. എന്നാൽ പുറത്തറിയാത്തതും പരാതിപ്പെടാത്തതുമായ തട്ടിപ്പുകളും നിരവധിയാണ്. അതുകൊണ്ട് തട്ടിപ്പുകാരുടെ കുഴിയിൽ വീഴാതിരിക്കാൻ ഇതാ ചില മാർ​ഗ നിർദ്ദേശങ്ങൾ.

 

തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ

തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ

ഓൺലൈൻ തട്ടിപ്പുകളിൽ അധികവും എസ്എംഎസ് വഴിയോ ഇ-മെയിൽ വഴിയോ ആണ് നടക്കുന്നത്. സ്മാർട്ട്ഫോണുകൾ ആദ്യമായി ഉപയോ​ഗിക്കുന്ന പ്രായമായവരാണ് തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ അധികവും. എടിഎം കാർഡോ ക്രെഡിറ്റ് കാർഡുകളോ ബ്ലോക്കായി എന്നുള്ള മെസേജുകളും മറ്റുമാകും ആദ്യം ലഭിക്കുക. പിന്നീട് അതേ മെസേജിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ഒരിയ്ക്കലും മറ്റാരുമായും പങ്കുവയ്ക്കരുതാത്ത പേര്, അക്കൗണ്ട് നമ്പർ, എടിഎം പിൻ നമ്പർ തുടങ്ങിയ കാര്യങ്ങളാകും തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഇതുകൂടി നൽകുന്നതോടെ തട്ടിപ്പ് പൂർത്തിയാകും. ഉടൻ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെടുകയും ചെയ്യും.

തട്ടിപ്പുകാർ ചില്ലറക്കാരല്ല

തട്ടിപ്പുകാർ ചില്ലറക്കാരല്ല

ഓൺലൈൻ തട്ടിപ്പുകൾ വൻ വ്യവസായമായാണ് നടക്കുന്നതെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. തട്ടിപ്പുകാരെ കണ്ടെത്തുന്നതും പിടികൂടുന്നതും വളരെ പ്രയാസകരമാണ്. വ്യാജ ഐഡന്റിറ്റികളും വ്യാജ ഇ മെയിൽ ഐഡികളുമൊക്കെ ഉപയോ​ഗിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്.

കോൾ തട്ടിപ്പുകൾ

കോൾ തട്ടിപ്പുകൾ

കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം, നറുക്കെടുപ്പിൽ വിജയിയായി എന്നിങ്ങനെയുള്ള വഞ്ചനാ കോളുകളുടെ കെണിയിൽപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോൾ ചില കോളുകൾ അറ്റൻഡ് ചെയ്താൽ തന്നെ ഫോണിലെ ബാലൻസ് നഷ്ട്ടപ്പെടുന്ന തട്ടിപ്പുകളുമുണ്ട്.

പ്രണയം നടിച്ചും തട്ടിപ്പ്

പ്രണയം നടിച്ചും തട്ടിപ്പ്

ഓൺലൈൻ പ്രണയക്കെണിയിൽ വീണ് തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയാണ്. എന്നാൽ ഇത്തരം തട്ടിപ്പുകളിൽ പലതും പുറത്ത് അറിയാറില്ല. മാനക്കേട് ഓർത്ത് ആരും പരാതിപ്പെടാറില്ല എന്നതാണ് വാസ്തവം.

മനസ്സിലാക്കേണ്ട കാര്യങ്ങൾ

മനസ്സിലാക്കേണ്ട കാര്യങ്ങൾ

ഒരിയ്ക്കലും നിങ്ങളുടെ ബാങ്ക് അധികൃതരോ, ഇൻകം ടാക്സ് അധികൃതരോ ഫോണിലൂടെയോ ഇ-മെയിലിലൂടെ നിങ്ങളുടെ വ്യക്തി​ഗത വിവരങ്ങൾ ആവശ്യപ്പെടില്ല. ഇത്തരം മെസേജുകളും മെയിലുകളും പരമാവധി തുറക്കാതിരിക്കുക. തുറന്നാൽ തന്നെ ആവശ്യപ്പെടുന്ന രേഖകൾ ഒരിയ്ക്കലും പങ്കു വയ്ക്കരുത്.

മുൻകൂറായി പണം നൽകരുത്

മുൻകൂറായി പണം നൽകരുത്

ഏത് തരത്തിലുള്ള ഓൺലൈൻ സേവനമായാലും മുൻകൂറായി പണമടയ്ക്കുന്ന ശീലം ഒഴിവാക്കുക. അഥവാ പേയ്മെന്റ് നടത്തുകയാണെങ്കിൽ ആ വെബ്സൈറ്റ് വ്യാജമല്ലെന്ന് ഉറപ്പു വരുത്തണം. കൂടാതെ സാമ്പത്തിക കാര്യങ്ങളിൽ പെട്ടെന്നുള്ള തീരുമാനത്തേക്കാൾ നല്ലത് ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്.

malayalam.goodreturns.in

English summary

How fraudsters use psychological tricks to dupe people online

Research shows that online scams are a large industry and notoriously difficult to catch. Shame of being duped by a fraudster is so immense for the victim that very few report the crime.
Story first published: Monday, March 25, 2019, 15:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X