അഞ്ച് വർഷത്തിനുള്ളിൽ കോടീശ്വരന്മാരാകും ഈ രാജ്യങ്ങളിലുള്ളവർ; സമ്പന്നരുടെ എണ്ണം കൂടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകസമ്പന്നർ ഏറ്റവും കൂടുതലുള്ളത് അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ്. എന്നാൽ നിങ്ങൾ ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ചില രാജ്യങ്ങളിലാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുണ്ടാകുക. വെൽത്ത് റിസേർച്ച് സ്ഥാപനമായ വെൽത്ത് എക്സിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

സമ്പന്നരുടെ വളർച്ച

സമ്പന്നരുടെ വളർച്ച

സമ്പന്നരായ ജനത വേഗത്തിൽ വളരുന്നത് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള രാജ്യങ്ങളിലാണ്. ഒരു മില്യൺ ഡോളർ മുതൽ 30 മില്യൺ ഡോളർ വരെ സമ്പാദ്യമുള്ള 5.4 ലക്ഷം പേരിൽ പഠനം നടത്തിയാണ് വെൽത്ത് എക്സ് റിപ്പോർട്ട് പുറത്തുവിട്ടത്.

രാജ്യങ്ങൾ

രാജ്യങ്ങൾ

സമ്പന്നരുടെ എണ്ണം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വർദ്ധിക്കുന്ന രാജ്യങ്ങൾ താഴെ പറയുന്നവയാണ്

  • നൈജീരിയ
  • ഈജിപ്ത്
  • ബം​ഗ്ലാദേശ്
  • വിയറ്റ്നാം
  • പോളണ്ട്
  • ചൈന
  • കെനിയ
  • ഇന്ത്യ
  • ഫിലിപ്പീൻസ്
  • ഉക്രൈൻ
  • നൈജീരിയ

    നൈജീരിയ

    പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ നൈജീരിയയാണ്. 2023 ആകുമ്പോഴേയ്ക്കും നൈജീരിയയിലെ സമ്പന്നരുടെ എണ്ണത്തിൽ 16.3 ശതമാനം വർദ്ധനവാണ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

    രണ്ടും മൂന്നും സ്ഥാനങ്ങൾ

    രണ്ടും മൂന്നും സ്ഥാനങ്ങൾ

    പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്ത് ആണ്. 12.5 ശതമാനമാണ് ഈജിപ്തിലെ അതിസമ്പന്നരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്. മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിലെ സമ്പന്നരുടെ എണ്ണത്തിൽ 11.4 ശതമാനം വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.

    അതിശയകരമായ വളർച്ച

    അതിശയകരമായ വളർച്ച

    ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിൽ പോലും ഉൾപ്പെടാത്ത വിയ്റ്റനാം, പോളണ്ട്, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ സമ്പന്നരുടെ വളർച്ചയാണ് റിപ്പോർട്ടിലെ അതിശയകരമായ കാര്യം.

    ഇന്ത്യയ്ക്ക് എട്ടാം സ്ഥാനം

    ഇന്ത്യയ്ക്ക് എട്ടാം സ്ഥാനം

    പട്ടികയിൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സമ്പന്നരുടെ എണ്ണം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 9.7% വർദ്ധനവ് നേടുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

    ഏറ്റവും സമ്പന്നമായ നഗരം

    ഏറ്റവും സമ്പന്നമായ നഗരം

    ലണ്ടനാണ് ലോകത്തിലെ ഏറ്റവുമധികം സമ്പന്നരുള്ള നഗരം. നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ സമ്പന്നരുടെ വളർച്ച 116 ശതമാനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ൽ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2018 ആയപ്പോഴേക്കും 119 പേരായി മാറി. ഇതേ കാലയളവിൽ കോടീശ്വരന്മാരുടെ എണ്ണം 2,51,000-ത്തിൽ നിന്ന് 3,26,052 ആയി ഉയർന്നു. മുമ്പ് ന്യൂയോർക്കിലായിരുന്നു ഏറ്റവും കൂടുതൽ സമ്പന്നർ ഉണ്ടായിരുന്നത്.

malayalam.goodreturns.in

Read more about: wealth country millionaire
English summary

These countries are set to see their millionaire populations skyrocket

That’s according to a new report from wealth research firm Wealth-X, which found that the countries on track for the fastest growth in their wealthy populations are select emerging nations across Africa, Asia and Europe.
Story first published: Wednesday, April 24, 2019, 8:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X