ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ കാശ് നിക്ഷേപിക്കുന്നത് എവിടെ? സാമ്പത്തിക ഇടപാടുകൾ പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായി ഉപയോ​ഗിക്കുന്ന നിക്ഷേപ മാർ​ഗങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? ഫിക്സഡ് ഡെപ്പോസിറ്റുകളും ടാക്സ് ഫ്രീ ബോണ്ടുകളുമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മിക്ക രാഷ്ട്രീയ നേതാക്കളുടെയും പ്രിയങ്കരമായ നിക്ഷേപ മാർ​ഗം. മ്യൂച്വൽഫണ്ടുകളും സ്റ്റോക്കുകളും തിരഞ്ഞെടുത്തിട്ടുള്ള നേതാക്കളുമുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇവ.

 

നരേന്ദ്ര മോദി

നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഓഹരി വിപണിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപങ്ങളില്ല. അടക്കമുള്ള ചില മുതിർന്ന നേതാക്കന്മാർക്ക് മ്യൂച്വൽ ഫണ്ടിന്റെ പങ്കാളിത്തമില്ല. ബാങ്ക് നിക്ഷേപം, ടാക്സ് ഫ്രീ ബോണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവയിലാണ് മോദി നിക്ഷേപം നടത്തിയിരിക്കുന്നത്.

അമിത് ഷാ

അമിത് ഷാ

ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്ക് സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി ഓഹരി വിപണിയിൽ ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്. വിവിധ ഓഹരികളിലായി 17.5 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ആദിത്യ ബിർള ഗ്രൂപ്പ്, ബജാജ്, എൽ ആൻഡ് ടി, ടാറ്റ, റിലയൻസ് ഗ്രൂപ്പുകൾ തുടങ്ങിയ കമ്പനികളിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

രാഹുൽ ​ഗാന്ധി

രാഹുൽ ​ഗാന്ധി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് യം​ഗ് ഇന്ത്യനിലാണ് ഓഹരി നിക്ഷേപമുള്ളത്. കൂടാതെ നിരവധി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുമുണ്ട്.

സോണിയ ​ഗാന്ധി

സോണിയ ​ഗാന്ധി

മുതിർന്ന കോൺ​ഗ്രസ് പാർട്ടി നേതാവായ സോണിയ ഗാന്ധിയ്ക്ക് യംഗ് ഇന്ത്യൻ, മാരുതി ടെക്നിക്കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഓഹരികളിലും എച്ച്ഡിഎഫ്സി, കോടക്, മോട്ടിലാൽ ഓസ്വാൾ, റിലയൻസ് എംഎഫ് എന്നിവയുടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളിലുമാണ് നിക്ഷേപമുള്ളത്.

സുപ്രിയ സൂൾ

സുപ്രിയ സൂൾ

മുതിർന്ന എൻസിപി നേതാവായ ശരത് പവാറിന്റെ മകളും എൻസിപി സ്ഥാനാർത്ഥിയുമായ സുപ്രിയ സൂളിന് നിരവധി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളിൽ ഒരു കോടിയിലധികം നിക്ഷേപവും ലിസ്റ്റ് ചെയ്യപ്പെട്ടവയിൽ ആറു കോടിയിലധികം നിക്ഷേപവുമാണുള്ളത്. അദാനി ഗ്രൂപ്പ്, റിലയൻസ് ഗ്രൂപ്പുകൾ, ടാറ്റാ, കിങ്ഫിഷർ എയർലൈൻസ് എന്നിവയാണ് നിക്ഷേപം നടത്തിയിരിക്കുന്ന പ്രധാന ഓഹരികൾ.

നിതിൻ ​ഗഡ്ക്കരി

നിതിൻ ​ഗഡ്ക്കരി

കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ നിതിൻ ​ഗഡ്ക്കരിയ്ക്ക് ഇക്വിറ്റി ഷെയറുകളിലാണ് നിക്ഷേപമുള്ളത്. കൂടാതെ മറ്റ് നിക്ഷേപങ്ങളുമുണ്ട്.

പൂനം മഹാജൻ

പൂനം മഹാജൻ

മുംബൈ നോർത്ത് സെൻട്രൽ ബിജെപി സ്ഥാനാർത്ഥി പൂനം മഹാജന്റെ പ്രധാന നിക്ഷേപങ്ങൾ ഇക്വിറ്റി തന്നെയാണ്. കിങ്ഫിഷർ എയർലൈൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, വോഡഫോൺ ഐഡിയ സെല്ലുലാർ, റിലയൻസ് പവർ എന്നീ കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്.

പ്രിയ ദത്ത്

പ്രിയ ദത്ത്

പൂനം മഹാജന്റെ എതിർ സ്ഥാനാർത്ഥിയും കോൺ​ഗ്രസ് പ്രവർത്തകയുമായ പ്രിയ ദത്തിന് മ്യൂച്വൽ ഫണ്ടുകളിലാണ് പ്രധാന നിക്ഷേപങ്ങളുള്ളത്. 14.9 കോടി രൂപയാണ് ഇവർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്.

ഊർമിള മടോണ്ട്കർ

ഊർമിള മടോണ്ട്കർ

നടിയും മുംബൈ നോർത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമിള മടോണ്ട്കർക്ക് ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവകളിലായി 28.28 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

ജയപ്രദ

ജയപ്രദ

ഉത്തർപ്രദേശിലെ രാംപുരിലെ ബിജെപി സ്ഥാനാർത്ഥിയും മുൻകാല നടിയുമായ ജയപ്രദയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിലാണ് നിക്ഷേപങ്ങളുള്ളത്. എനർജി ഡവലപ്മെൻറ് കമ്പനി ലിമിറ്റഡ്, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എംസിഎക്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് അവയിൽ ചില കമ്പനികൾ.

malayalam.goodreturns.in

English summary

Where politicians invest?

Fixed deposits and tax-free bonds seem to be among the most favoured financial investments for the political leaders fighting the Lok Sabha polls, while mutual funds and stocks also adorn the portfolios of many and some even have got shares of long-defunct firms like Kingfisher Airlines.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X