നരേന്ദ്ര മോദി ഇനി നേരിടാൻ പോകുന്ന വെല്ലുവിളികൾ; ഇക്കാര്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ പണി കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരേന്ദ്ര മോദി സർക്കാർ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലേറാൻ ഒരുങ്ങുകയാണ്. എന്നാൽ അടുത്ത ഭരണ കാലത്ത് മോദി പ്രാധാന്യം നൽകേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്. ഇക്കാര്യങ്ങളാണ് മോദി സർക്കാർ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികൾ. സാമ്പത്തിക വളര്‍ച്ച നിരക്ക് താഴ്ന്നു നില്‍ക്കുന്നതും അന്താരാഷ്ട്ര വ്യാപാര പ്രതിസന്ധികളുമൊക്കെ സർക്കാർ പ്രഥമ പരി​ഗണന നൽകേണ്ട കാര്യങ്ങളാണ്.

 

നിക്ഷേപകർക്ക് പ്രതീക്ഷ

നിക്ഷേപകർക്ക് പ്രതീക്ഷ

മോദി വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതോടെ ഓഹരി നിക്ഷേപകരുടെ പ്രതീക്ഷ വർദ്ധിക്കുകയാണ്. ഇന്ത്യൻ ഓഹരികൾ ഈ ആഴ്ചയിൽ 5 ശതമാനത്തിൽ കൂടുതലാണ് ഉയർന്നത്. ചില സ്റ്റോക്കുകൾ റെക്കോർഡ് ഉയരത്തിലെത്തി. എന്നാൽ ഈ സന്തോഷം അധിക കാലം നീണ്ടു നിൽക്കാൻ സാധ്യതയില്ല. പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും വിപണിയിൽ തുടരുകയാണ്. ഇത് നിക്ഷേപകരുടെ വളർച്ചയെ സാരമായി ബാധിക്കും. മോദി സർക്കാർ ശ്രദ്ധ ചെലുത്തേണ്ട പ്രധാന മേഖലകളിലൊന്നാണിത്.

സാമ്പത്തിക വളര്‍ച്ചാ നിരക്ക്

സാമ്പത്തിക വളര്‍ച്ചാ നിരക്ക്

കഴിഞ്ഞ അഞ്ച് പാദങ്ങളിലായി ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് വളരെ കുറവാണ്. അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 6.6 ശതമാനമായിരുന്നു ഡിസംബര്‍ പാദത്തിലെ ജിഡിപി നിരക്ക്. സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തുന്നതിൽ മോദി അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

വ്യാവസായിക ഉൽപാദനവും വളർച്ചയും

വ്യാവസായിക ഉൽപാദനവും വളർച്ചയും

സമീപകാല മാസങ്ങളിലെ വ്യാവസായിക ഉൽപാദനവും വളർച്ചയും വളരെയേറെ ദുർബലപ്പെട്ടിരിക്കുകയാണ്. ഓട്ടോമൊബൈൽ വിൽപ്പനയും മറ്റ് സാമ്പത്തിക സൂചികകളിലും ഏപ്രിൽ മാസത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കിലാണ് ഓട്ടോ മൊബൈല്‍ വ്യവസായം. വ്യോമയാന മേഖലയിലും ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

മോദി സർക്കാർ ഏറെ വെല്ലുവിളി നേരിടുന്ന മേഖലയാണ് തൊഴിൽ മേഖല. ഏപ്രിലിൽ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. മാർച്ചിൽ തൊഴിലില്ലായ്മ 6.71 ശതമാനമായിരുന്നു. സെൻട്രൽ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയിൽ നിന്ന് ലഭിച്ച കണക്കാണിത്. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് പറയുന്നു.

യുഎസ് - ചൈന വ്യാപാര യുദ്ധം

യുഎസ് - ചൈന വ്യാപാര യുദ്ധം

യുഎസ് - ചൈന വ്യാപാര യുദ്ധവും അമേരിക്കയുടെ ഇറാന്‍ ഉപരോധവും മോദി സർക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയരുന്നതിനും ഇന്ത്യയ്ക്ക് ക്രൂ‍ഡ് ഓയിൽ ലഭ്യത കുറയുന്നതിനുമുള്ള കാരണങ്ങളാണ്. ഈ സാഹചര്യങ്ങളെ മോദി എങ്ങനെ നേരിടുമെന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇന്ത്യ - പാക്കിസ്ഥാൻ ബന്ധം

ഇന്ത്യ - പാക്കിസ്ഥാൻ ബന്ധം

ഇന്ത്യ - പാക്കിസ്ഥാൻ ബന്ധം കൂടുതൽ വഷളാകാതെ നോക്കേണ്ടതും നരേന്ദ്രമോദി നേരുന്ന പ്രധാന വെല്ലുവിളിയാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പുണ്ടായ തീവ്രവാദി ആക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കോളം എത്തിയിരുന്നു. എന്നാൽ ഈ ആഴ്ച്ചയുടെ തുടക്കത്തിൽ ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു.

malayalam.goodreturns.in

English summary

The Challenges Facing Narendra Modi

The Narendra Modi government is set to go for a second consecutive term. The main issues that Modi should undertake during his next rule include The low level of economic growth and the international trade crisis
Story first published: Friday, May 24, 2019, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X