നരേന്ദ്രമോദിയുടെ വിജയമന്ത്രം; ജനപിന്തുണയ്ക്ക് പിന്നിലെ രഹസ്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ കാലയളവിൽ നിരവധി പേർക്കാണ് അടിസ്ഥാന ആവശ്യങ്ങളായ വൈദ്യുതി, പാചക വാതക കണക്ഷനുകൾ ലഭിച്ചത്. സാ​ധാരണക്കാരെ സംബന്ധിച്ചിടത്തോളം മോദി സർക്കാരിന്റെ ഇത്തരം പദ്ധതികൾ ഏറെ ഉപകാരപ്രദമാണ്. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ തങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ആളുകളെ ബിജെപിയിലേയ്ക്ക് നയിക്കുന്ന മറ്റൊരു കാരണമെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.

സാമൂഹ്യക്ഷേമ പദ്ധതികൾ

സാമൂഹ്യക്ഷേമ പദ്ധതികൾ

ജനങ്ങളെ ഏറെ ബുദ്ധമുട്ടിലാക്കിയ നോട്ട് നിരോധനം പോലുള്ള ചില പദ്ധതികൾ മോദി സർക്കാർ നടപ്പാക്കിയിരുന്നെങ്കിലും അതെല്ലാം മറന്ന് ജനം വീണ്ടും മോദിയ്ക്ക് പിന്നിൽ അണി നിരന്നു. സാമൂഹ്യക്ഷേമ പദ്ധതികളെ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലേറാൻ സഹായിച്ച പ്രധാന ഘടകം. താഴെ പറയുന്നവയാണ് ജനങ്ങളെ ഏറെ സ്വാധീനിച്ച ചില സാമൂഹ്യക്ഷേമ പദ്ധതികൾ.

പ്രധാനമന്ത്രി ഉജ്വല യോജന

പ്രധാനമന്ത്രി ഉജ്വല യോജന

ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ ലഭ്യമാക്കാൻ എൻഡിഎ സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 70 മില്യൺ ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്. അര്‍ഹരായ ബിപിഎല്‍. കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ ഒന്നിന് 1,600 രൂപയുടെ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരിലായിരിക്കും ഈ പദ്ധതി പ്രകാരമുള്ള കണക്ഷന്‍ ലഭിക്കുക.

സ്വച്ഛ് ഭാരത് അഭിയാൻ

സ്വച്ഛ് ഭാരത് അഭിയാൻ

സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതി പ്രകാരം 90 മില്യണിലധികം ടോയ്ലറ്റുകളാണ് രാജ്യത്ത് നിർമ്മിച്ചത്. 2014 ൽ 40 ശതമാനത്തിൽ കുറവായിരുന്നു ഗ്രാമീണ ശുചിത്വത്തിന്റെ വ്യാപ്തി. എന്നാൽ മോ​ദി സർക്കാരിന്റെ ഭരണ കാലയളവിൽ ശുചിത്വം 98 ശതമാനമായി ഉയർന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി കിസാൻ യോജന

പ്രധാനമന്ത്രി കിസാൻ യോജന

എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ ടേമിലെ ആദ്യ വർഷങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ യോജന. കർഷകർക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതിയാണിത്. ചെറുകിട കർഷകർക്കാണ് പദ്ധതിയുടെ നേട്ടം ലഭിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കർഷകർക്കാണ് ബിജെപി സർക്കാരിന്റെ ഈ പദ്ധതിയുടെ നേട്ടം കാര്യമായി ലഭിച്ചത്.

ആയുഷ്മാൻ ഭാരത്

ആയുഷ്മാൻ ഭാരത്

സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമായിരുന്നു മോദി സർക്കാരിന്റെ ആയുഷ്മാൻ ഭാരത് അഥവാ മോഡികെയൽ പദ്ധതി. ഇതുവരെ 1.84 മില്യൺ ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ നേട്ടം ലഭിച്ചിരിക്കുന്നത്. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന 600 ജില്ലകളിലായി 4,900 കേന്ദ്രങ്ങളുള്ള ജൻ ഔഷധി കേന്ദ്രങ്ങളും മോദി സർക്കാരിന്റെ സുപ്രധാന പ​ദ്ധതികളിലൊന്നാണ്.

ജൻ ധൻ യോജന

ജൻ ധൻ യോജന

ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ൽ ഇന്ത്യയിൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. പദ്ധതി പ്രകാരം 340 മില്യൺ ബാങ്ക് അക്കൗണ്ടുകൾ തുറന്നു. സർക്കാർ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യ ജൻ ധൻ അക്കൗണ്ടിലൂടെയാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക.

malayalam.goodreturns.in

English summary

The Secrets Behind Naredra Modi's Success

During the last five years of the Narendra Modi government, many have received electricity and cooking gas connections. Such schemes of the Modi government are very useful for people.
Story first published: Friday, May 24, 2019, 10:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X