നിർമ്മല സീതാരാമൻ: ഇന്ത്യയുടെ ധനകാര്യ മന്ത്രിയെക്കുറിച്ച് നിങ്ങൾ അറിയേണ്ട 10 കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോദി മന്ത്രിസഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യം, ഇന്ദിരാ​ഗാന്ധിയ്ക്ക് ശേഷം പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന മറ്റൊരു വനിത, ഇന്ത്യയുടെ ധനകാര്യ മന്ത്രിയായി ചുമതലയേറ്റ നിർമ്മല സീതാരാമന് വിശേഷണങ്ങൾ നിരവധിയാണ്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ അരുൺ ജയ്റ്റ്ലിയുടെ കൈയിൽ ഭദ്രമായിരുന്ന ധനകാര്യ വകുപ്പാണ് ഇത്തവണ നിർമ്മല സീതാരാമന് വിട്ടു നൽകിയിരിക്കുന്നത്. എന്നാൽ നിർമ്മല സീതാരാമൻ എന്ന സൂപ്പർ ലേഡിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

 

രണ്ടാമത്തെ വനിത ധനമന്ത്രി

രണ്ടാമത്തെ വനിത ധനമന്ത്രി

ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനമന്ത്രിയാണ് നിർമ്മല സീതാരാമൻ. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. മോദിയുടെ ഒന്നാമത്തെ മന്ത്രിസഭയിൽ അരുൺ ജയ്റ്റ്ലിയാണ് ധനവകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

പ്രതിരോധ വകുപ്പ് മന്ത്രി

പ്രതിരോധ വകുപ്പ് മന്ത്രി

കഴിഞ്ഞ മന്ത്രിസഭയിലും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് 60കാരിയായ നിർമ്മല സീതാരാമൻ.
2017 സെപ്തംബറിലണ് ഇന്ത്യയുടെ മുഴുസമയ പ്രതിരോധമന്ത്രിയായി ഇവർ ചുമതലയേറ്റത്. ഇന്ദിരാ​ഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത കൂടിയാണ് നിർമ്മല സീതാരാമൻ.

പ്രതിരോധ വകുപ്പിലെ നിർണായക കാലം

പ്രതിരോധ വകുപ്പിലെ നിർണായക കാലം

ഒന്നാം മോദി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് മൂന്ന് മന്ത്രിമാർ കൈകാര്യം ചെയ്തിരുന്നു. ക്രിക്കറ്റിലെ അവസാന കളിക്കാരനെപ്പോലെ 2017 മുതലാണ് പ്രതിരോധ വകുപ്പ് നിർമ്മലയുടെ കൈകളിലെത്തുന്നത്. ഈ കാലയളവിലാണ് വകുപ്പിലെ പ്രധാന തീരുമാനങ്ങളായ പ്രതിരോധ ഉൽപാദന നയം, യുപി, തമിഴ് നാട് പ്രതിരോധ വ്യവസായ ഇടനാഴി എന്നിവ നടപ്പിലാക്കിയത്.

സഹമന്ത്രി

സഹമന്ത്രി

2014 മേയ് 26ന് മോദി മന്ത്രിസഭയിൽ അംഗമായ നിർമ്മല സീതാരാമൻ വാണിജ്യ വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യം‌, കോർപ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയും സീതാരാമന് ഉണ്ടായിരുന്നു.

ജനനം തമിഴ്നാട്ടിൽ

ജനനം തമിഴ്നാട്ടിൽ

1959 ആഗസ്ത് 18 ന് തമിഴ്നാട്ടിലെ മധുരയിലാണ് നിർമ്മല സീതാരാമൻ ജനിച്ചത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീടുള്ള പഠനം ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) ആയിരുന്നു. ഇവിടെ നിന്ന് എം.ഫില്ലും നേടി.

വിവാഹം

വിവാഹം

ബിരുദാനന്തര ബിരുദ പഠനകാലത്താണ് ജീവിത പങ്കാളിയായ ഡോ. പറക്കല പ്രഭാകറെ കണ്ടെത്തിയത്. രാഷ്ട്രീയ വിമർശകനാണ് ഇദ്ദേഹം. 1986ൽ ഇവർ വിവാഹിതരായി.

പിന്നീട് ലണ്ടനിലേയ്ക്ക്

പിന്നീട് ലണ്ടനിലേയ്ക്ക്

വിവാഹ ശേഷം ഇരുവരും ലണ്ടനിലേയ്ക്ക് പറന്നു. അവിടെ കുറച്ചു കാലം ഒരു കമ്പനിയിൽ സീനിയർ മാനേജറായും പിന്നീട് 1991ൽ ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത് വരെ ബി.ബി.സി വേൾഡിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ താമസം ഹൈദരാബാദിൽ

ഇപ്പോൾ താമസം ഹൈദരാബാദിൽ

നിർമ്മല സീതാരാമനും ഭർത്താവും ഒരു മകളും അടങ്ങുന്ന കുടുംബം ഇപ്പോൾ ഹൈദരാബാദിലാണ് താമസം. കുടുംബത്തോടൊപ്പമുള്ള യാത്രകൾ, ട്രെക്കിം​ഗ്, പാചകം, സംഗീതം തുടങ്ങിയവയാണ് ഇന്ത്യയുടെ ഈ ധനകാര്യമന്ത്രിയുടെ മറ്റ് വിനോദങ്ങൾ.

വനിത കമ്മീഷൻ അം​ഗം

വനിത കമ്മീഷൻ അം​ഗം

വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2003 മുതൽ 2005 വരെ ദേശീയ വനിതാ കമ്മീഷൻ അംഗമായും നിർമ്മല സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് 2006ൽ ആണ് ഇവർ ബി.ജെ.പിയിൽ ചേരുന്നതും പാർട്ടിയുടെ ദേശീയ വക്താവായി മാറിയതും.

രാജ്യസഭാം​ഗം

രാജ്യസഭാം​ഗം

2016 മുതൽ പാർലമെൻറിൻറെ ഉപരിസഭയായ രാജ്യസഭയിൽ നിർമ്മല സീതാരാമൻ അംഗമായിരുന്നു. ഹൈദരാബാദിലെ പ്രണവ സ്ക്കൂളിലെ ഡയറക്ടറായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Nirmala Sitharaman New Finance Minister Of India: 10 Facts About Her

Nirmala Seetharaman, who is the finance minister of India, is the most influential woman in the Modi cabinet and she is the other woman to be present in the budget after Indira Gandhi.
Story first published: Saturday, June 1, 2019, 11:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X