ഇഎംഐ അടയ്ക്കാന്‍ മറന്നോ? നിങ്ങൾക്ക് നേരിടേണ്ടി വരുന്ന നടപടികൾ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിശ്ചിത പ്രതിമാസ തവണ (ഇഎംഐ) അടയ്ക്കാൻ മറന്നു പോകുന്ന ചില സന്ദര്‍ഭങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായേക്കാം. എന്നാല്‍ ഇത്തരം സംഭവത്തെ നിസാരമായി കാണേണ്ട. കാരണം ഇത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളെയും ഭാവിയില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന വായ്പകളെയും വരെ ബാധിക്കാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ വായ്പ തിരിച്ചടവ്, ഇഎംഐ പേയ്‌മെന്റ് തീയതികള്‍, നിലവിലുള്ള ഇടപാടുകള്‍, വരുമാന സ്രോതസ്സുകള്‍ എന്നിവ ഇടയ്ക്കിടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ താഴെ പറയുന്ന നടപടിക്രമങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം.

ബാങ്കുകള്‍
 

ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സഹകരണ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി), ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ (എച്ച്എഫ്‌സി), മറ്റ് ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമ്പാദ്യവും ബാധ്യതകളും കൈകാര്യം ചെയ്യാന്‍ ഒരു നിയുക്ത മാനേജ്‌മെന്റ് (asset liabity management system - ALM) സംവിധാനമുണ്ട്. ഒരു വ്യക്തിക്ക് ഒരു ഇഎംഐ പേയ്മെന്റ് അല്ലെങ്കില്‍ ഒരു തിരിച്ചടവ് നഷ്ടപ്പെടുകയാണെങ്കില്‍ അത് ഈ മാനേജ്‌മെന്റ് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടും.

ഷെഡ്യൂള്‍

എല്ലാ ഷെഡ്യൂള്‍ ചെയ്ത വാണിജ്യ ബാങ്കുകളും മറ്റ് പണമിടപാടുകാരും ഇഎംഐ പേയ്മെന്റുകള്‍ നഷ്ടമായ സംഭവങ്ങളെക്കുറിച്ച് പരിശോധന നടത്തണമെന്ന്, ഇന്ത്യയിലെ ബാങ്കിംഗ് വ്യവസായത്തിന്റെ നിയന്ത്രകരായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ശനവും അതേസമയം സജീവവുമായി ഉത്തരവിറക്കിയിരിക്കയാണ്. സ്ഥിരമായി വായ്പ തിരിച്ചടവ് നഷ്ടപ്പെടുത്തുനന ഒരു വ്യക്തിയുടെ ക്രെഡിറ്റ് പ്രൊഫൈലിന് ചുവപ്പ് കൊടി കാണിക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് വായ്പക്കാര്‍ക്കും പൂര്‍ണ്ണ അധികാരമുണ്ട്. ഇതിനായി, ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ചരിത്രം, വരുമാന സ്രോതസ്സുകള്‍, വിശ്വാസ്യത തുടങ്ങിയവ സൂക്ഷിക്കുന്ന വ്യക്തിഗത ക്രെഡിറ്റ് പ്രൊഫൈലിംഗ് ഏജന്‍സികളുമായി (Personal Credit Profiling Agencies) ബാങ്കുകള്‍ ബന്ധപ്പെടുന്നു.

ഇനി പേഴ്‌സണല്‍ ലോണ്‍ എടുക്കാം കുറഞ്ഞ പലിശ നിരക്കില്‍. എങ്ങനെയെന്ന് അറിയണ്ടേ?

ഇഎംഐ

തിരിച്ചടവ് അല്ലെങ്കില്‍ ഇഎംഐ പേയ്മെന്റുകളിലെ ആദ്യത്തെ കുറച്ച് വീഴ്ചകള്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍, ഓഫീസ് ഫാക്‌സ് മുതലായ രജിസ്റ്റര്‍ ചെയ്ത മാധ്യമങ്ങള്‍ വഴി കടം കൊടുക്കുന്നയാള്‍ വായ്പക്കാരന് മുന്നറിയിപ്പ് നല്‍കുന്നു. ഒരു വ്യക്തി തിരിച്ചടവ് സമയപരിധിയില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെങ്കില്‍, ആ വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കുവാന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിക്ക് അധികാരമുണ്ട്. ഇത് വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിൽ നിന്നും വായ്പ എടുക്കാം; എങ്ങനെയെന്ന് അല്ലേ?

തിരിച്ചടവ്

ഒരു വ്യക്തിക്ക് 90 ദിവസത്തെ തിരിച്ചടവ് നഷ്ടമായിട്ടുണ്ടെങ്കില്‍, അയാളുടെ പേര് നിഷ്‌ക്രിയ അക്കൗണ്ടുകളിലേക്ക് (non-performing accounts) മാറ്റപ്പെടും, അതോടെ ആ വ്യക്തിക്ക് ഏത് തരത്തിലുമുള്ള ക്രെഡിറ്റ് സൗകര്യം ലഭിക്കാന്‍ അര്‍ഹതയില്ലാതെ വരും. കൂടാതെ ഓവര്‍ ഡ്രാഫ്റ്റുകളില്‍ നിലവിലുള്ള പരിധികള്‍ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഫ്രീസ് ചെയ്യപ്പെടാം. ബാങ്കില്‍ നിന്ന് പലതവണ അറിയിപ്പുകള്‍ നല്‍കിയിട്ടും ഫലമില്ലയെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിയമ നടപടി സ്വീകരിക്കാം. ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വായ്പ തുക വീണ്ടെടുക്കുന്നതിന് ആസ്തികള്‍ അറ്റാച്ചുചെയ്യാനും ആവശ്യപ്പെടാം.

Read more about: emi ഇഎംഐ
English summary

ഇഎംഐ അടയ്ക്കാന്‍ വിട്ടോ ? നിങ്ങള്‍ക്കെതിരെ പണമിടപാടുകാര്‍ക്ക് നിയമ നടപടി വരെ സ്വീകരിക്കാം | missed emi payment legal actions taken against you

missed emi payment legal actions taken against you
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more