പല ഇന്ത്യൻ വ്യവസായികൾക്കും 2019 ഒരു മികച്ച വർഷമായിരുന്നില്ല. പലരും കടക്കെണിയിൽ അകപ്പെടുകയും പാപ്പരത്തത്തിലേയ്ക്ക് നയിക്കപ്പെടുകയും കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടി വരെ വന്നിട്ടുള്ളവരാണ്. എന്നാൽ ചിലരാകട്ടെ വൻ തട്ടിപ്പുകൾ നടത്തി ജയിലിൽ കയറേണ്ടി വന്നവരും. ആരൊക്കെയാണ് ഇവരെന്നും 2019ൽ ഇവരുടെ ജീവതത്തിൽ എന്തൊക്കെയാണ് സംഭവിച്ചതെന്നും പരിശോധിക്കാം.
അനിൽ അംബാനി
റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനായ അനിൽ അംബാനി കഴിഞ്ഞ മാർച്ചിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ എത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി അവസാന നിമിഷം ജാമ്യം നേടി. എറിക്സൺ എബിയുടെ ഇന്ത്യ യൂണിറ്റിന് 77 ദശലക്ഷം ഡോളർ മുൻകാല കുടിശ്ശിക നൽകാത്തതിനാലും വ്യക്തിപരമായ ഗ്യാരണ്ടി നൽകിയതിനാലും അനിൽ അംബാനി ജയിലിൽ കയറേണ്ടി വരുമായിരുന്നു. എന്നാൽ മുകേഷ് അംബാനി പണം നൽകിയതിനാൽ സഹോദരൻ ജയിൽ കയറാതെ രക്ഷപ്പെട്ടു. ബിസിനസിൽ വൻ പരാജയമാണ് അനിൽ അംബാനി നേരിട്ടു കൊണ്ടിരിക്കുന്നത്.
മാൽവീന്ദർ & ശിവീന്ദർ സിംഗ്
740 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ റാന്‍ബാക്‌സിയിലെ മുന്‍ പ്രമോട്ടര്‍മാരായ സിംഗ് സഹോദരന്‍മാര്‍ കുറ്റക്കാരാണെന്ന് സുപ്രീംകോടതി കഴിഞ്ഞ വർഷം കണ്ടെത്തി. ജാപ്പനീസ് കമ്പനിയായ ഡായ്ച്ചി സാങ്കിയോ നല്‍കിയ കേസിലാണ് പ്രമോട്ടര്‍മാരായ മാല്‍വീന്ദര്‍ സിംഗും സഹോദരന്‍ ശിവീന്ദര്‍ സിംഗും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. 1,175 കോടി രൂപ വീതം കോടതിയില്‍ കെട്ടിവെച്ചാല്‍ മാല്‍വീന്ദര്‍ സിംഗിനും ശിവീന്ദര്‍ സിംഗിനും ശിക്ഷാ നടപടിയില്‍ നിന്നും രക്ഷപ്പെടാമെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു. വില്‍പ്പനയ്ക്കിടെ സിംഗ് സഹോദരന്മാര്‍ വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഡായ്ച്ചിയുടെ ആരോപണം.
വി.ജി സിദ്ധാർത്ഥ
കഫേ കോഫീ ഡേ എന്ന പ്രസിദ്ധമായ കോഫി ഷോപ്പ് ശൃംഖലയുടെ അമരക്കാരൻ, വി ജി സിദ്ധാർത്ഥയുടെ മൃതദേഹം 2019 ജൂലൈയിൽ നേത്രാവതീ നദിയിൽ നിന്നു കണ്ടെടുത്തു. തന്റെ സ്വപ്നസാമ്രാജ്യം കടക്കെണിയിലായതാണ് സിദ്ധാർത്ഥയെ കടുത്ത വിഷാദത്തിലേക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ടത്. കോഫിഡേ എന്റർപ്രൈസസിലെ ഓഹരികൾ പണയം വച്ചെടുത്ത വായ്പകളാണ് അദ്ദേഹത്തെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടതെന്ന് പറയപ്പെടുന്നു.
നരേഷ് ഗോയൽ
ബാങ്കുകളുടെ സമ്മർദത്തെത്തുടർന്ന് ജെറ്റ് എയർവേസ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാർച്ചിൽ നരേഷ് ഗോയൽ സ്ഥാനമൊഴിഞ്ഞു. ഡൽഹിയിൽ ഒരു ചെറിയ ട്രാവൽ ഏജൻസി നടത്തിയിരുന്ന നരേഷ് ഗോയൽ ജെറ്റ് എയർവേസ് എന്ന തന്റെ വിമാനസർവീസ് കമ്പനി പാടത്തുയർത്തിയത്. എന്നാൽ കഴിഞ്ഞ 11 വർഷമായി കടക്കെണിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലായിരുന്നു നരേഷ് ഗോയൽ. എന്നാൽ തൊഴിലാളികളടക്കം ചൂണ്ടിക്കാണിച്ച പ്രശ്നപരിഹാരം ഗോയൽ അടക്കമുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ രാജി തന്നെയായിരുന്നു.
സുഭാഷ് ചന്ദ്ര
സീ ടിവിക്കൊപ്പം ഇന്ത്യയില്‍ കേബിള്‍, സാറ്റലൈറ്റ് വിപ്ലവം ആരംഭിച്ച സുഭാഷ് ചന്ദ്ര മൂന്ന് പതിറ്റാണ്ട് മുമ്പ് താന്‍ സ്ഥാപിച്ച കമ്പനിയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. എസ്സൽ ഗ്രൂപ്പിന്റെ കടം വീട്ടാൻ സഹായിക്കുന്നതിന്, സുഭാഷ് ചന്ദ്ര കഴിഞ്ഞ കുറച്ച് മാസങ്ങളായി സീ എന്റർടൈൻമെന്റിന്റെ ഓഹരികൾ വിറ്റിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications