സുന്ദർ പിച്ചൈ മാത്രമല്ല ലോകത്തെ കോർപ്പറേറ്റുകളുടെ തലപ്പത്ത് ഇവരുമുണ്ട് ഇന്ത്യാക്കാരായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും മേധാവിയായി ഇന്ത്യൻ വംശജൻ സുന്ദർ പിച്ചൈയെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും തലപ്പത്തെത്തിയ പിച്ചൈ ഇന്ത്യക്കാർക്കെല്ലാം അഭിമാന നേട്ടമാണ്. ഗൂഗിൾ സ്ഥാപകരയ ലാറി പേജും സെർജി ബ്രിന്നിയും സ്ഥാനമൊഴിഞ്ഞതോടെയാണ് സുന്ദർ സിഇഒ സ്ഥാനത്തെത്തുന്നത്. 2015-ൽ ആണ് അദ്ദേഹം ഗൂഗിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. വളരെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സുന്ദർ പിച്ചൈ ഇപ്പോൾ ലോകത്തിലെ ഏറ്റവും വിലകൂടിയ സിഇഒമാരിൽ ഒരാൾ കൂടിയാണ്.

ലോകത്തിലെ മറ്റ് കോർപ്പറേറ്റുകളുടെ തലപ്പത്ത് ഇരിക്കുന്ന ഇന്ത്യക്കാർ ഇവരാണ്

1. സത്യ നദെല്ല

1. സത്യ നദെല്ല

ഇന്ത്യൻ വംശജനായ സത്യ നദെല്ല മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ്. ഹൈദരാബാദ് സ്വദേശിയായ സത്യ നദെല്ല സ്റ്റീവ് ബാമർ സ്ഥാനമൊഴിഞ്ഞതോടെയാണ് 2014-ൽ ഈ സ്ഥാനത്തെത്തുന്നത്.

2. ഇന്ദ്ര നൂയി

2. ഇന്ദ്ര നൂയി

ലോകത്തിലെ ശക്തരായ വനിതകളിൽ ഇന്ദ്ര കൃഷ്ണമൂർത്തി നൂയിക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. പെപ്സിയുടെ ചെയർ‌വുമണും, ചീഫ് എക്സികുട്ടീവ് ഓഫീസറുമായിരുന്ന ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരി തമിഴ്‌നാട്ടിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. 2006-ൽ ആണ് നൂയി പെപ്സിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. നൂയി നിലവിൽ ആമസോണിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.

3. ഷാന്തനു നാരായണ്‍

3. ഷാന്തനു നാരായണ്‍

2018-ൽ ആണ് ഇന്ത്യൻ വംശജനായ ഷാന്തനു നാരായണ്‍ അഡോബ് സിസ്റ്റം സി.ഇ.ഒ സ്ഥാനത്തേക്ക് എത്തുന്നത്. ഹൈദരാബാദ് സ്വദേശിയായിരുന്ന ഷാന്തനു നാരായണ്‍ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ ഇൻകോർപ്പറേഷൻ ബോർഡ് അംഗം കൂടിയാണ്.

4. സഞ്ജയ് മെഹോത്ര

4. സഞ്ജയ് മെഹോത്ര

സെമികൺടക്‌ടർ ബ്രാൻഡായ മൈക്രോണിന്റെ പ്രസിഡന്റും സിഇഒയുമാണ് 61 കാരനായ സഞ്ജയ് മെഹോത്ര. സാൻഡിസ്കിന്റെ സഹസ്ഥാപകനായ മെഹോത്ര, 27 വർഷം സാൻഡിസ്കിന്റെ പ്രസിഡന്റും സിഇഒയും ആയിരുന്നു. ഇന്ത്യൻ വംശജനായ മെഹോത്ര സീനിയർ ഡിസൈൻ എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

5. വിക്രം പണ്ഡിറ്റ്

5. വിക്രം പണ്ഡിറ്റ്

സിറ്റി ഗ്രൂപ്പ് കോര്‍പറേഷന്‍ ചീഫ് എക്സിക്യൂട്ടീവായിരുന്ന ഇന്ത്യന്‍ വംശജനായ വിക്രം പണ്ഡിറ്റ് മികച്ച ബാങ്കറും നിക്ഷേപകനും കൂടിയാണ്. 2007 മുതൽ 2012 വരെ സിറ്റിഗ്രൂപ്പിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ വംശജൻ വിക്രം പണ്ഡിറ്റ് ഓറോജൻ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാനും സിഇഒയുമാണ്.

6. ദിനേഷ് പാലിവാൾ

6. ദിനേഷ് പാലിവാൾ

ആഗ്രയിൽ ജനിച്ച ദിനേഷ് പാലിവാൾ യുഎസിലെ സ്റ്റാംഫോർഡ് ആസ്ഥാനമായുള്ള ഹർമാൻ ഇന്റർനാഷണൽ ഇൻഡസ്ട്രീസിന്റെ സിഇഒയും പ്രസിഡന്റുമാണ്. 2017-ൽ ആണ് പാലിവാൾ ഹർമാൻ സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്.

7. നികേഷ് അറോറ

7. നികേഷ് അറോറ

നെറ്റ്‌വർക്ക് സെക്യൂരിറ്റി സോഫ്റ്റ്‌വേർ നിർമാതാക്കളായ പാലോ ആൾട്ടോ നെറ്റ്‌വർക്‌സിന്റെ സിഇഒയും ചെയർമാനുമാണ് ഇന്ത്യൻ വ്യവസായിയായ നികേഷ് അറോറ. 2018-ൽ ആണ് അറോറ സിഇഒ സ്ഥാനത്തേക്കെത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബിഎച്ച്‌യു) വാരണാസിയിൽ നിന്ന് ബിരുദം നേടിയ അറോറ ആഗ്രയിലാണ് ജനിച്ചത്.

കനത്ത നഷ്ടം, അശോക് ലെയ്‌ലാൻഡ് ഡിസംബറിൽ 12 ദിവസത്തേക്ക് അടച്ചുപൂട്ടുംകനത്ത നഷ്ടം, അശോക് ലെയ്‌ലാൻഡ് ഡിസംബറിൽ 12 ദിവസത്തേക്ക് അടച്ചുപൂട്ടും

8. അജയ് ബംഗ

8. അജയ് ബംഗ

ഇന്ത്യൻ വംശജനായ അജയ് ബംഗ മാസ്റ്റർ കാർഡ് സിഇഒയും പ്രസിഡന്റുമാണ്. പൂനെയിൽ ജനിച്ച അദ്ദേഹം പത്ത് വർഷമായി മാസ്റ്റർ കാർഡിനൊപ്പമുണ്ട്. ഐ.ഐ.എം-അഹമ്മദാബാദിലെ പൂർവ്വ വിദ്യാർത്ഥികൂടിയാണ് ബംഗ.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകപ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

9. അശോക് വെമുറി

9. അശോക് വെമുറി

കണ്ടന്റ് ഇങ്കിന്റെ മുൻ സിഇഒ ആയിരുന്ന അശോക് വെമുറി ഐ.ഐ.എം-അഹമ്മദാബാദിൽ നിന്ന് എം.ബി.എ ബിരുദം നേടിയ വ്യക്തിയാണ്.

ജിയോ പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു, ഡിസംബർ 6 മുതൽ ജിയോ വരിക്കാർ അധികമായി നൽകേണ്ടത് എത്ര?ജിയോ പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു, ഡിസംബർ 6 മുതൽ ജിയോ വരിക്കാർ അധികമായി നൽകേണ്ടത് എത്ര?

10. ഇവാൻ മെനെസസ്

10. ഇവാൻ മെനെസസ്

ബ്രിട്ടീഷ് മൾട്ടി നാഷണൽ ലഹരിപാനീയ കമ്പനിയായ ഡയാഗോ പി‌എൽ‌സിയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ഇവാൻ മെനെസസ്. പൂനെയിൽ ജനിച്ച മെനെസസ് 2013-ൽ ആണ് ഡയാഗോ സിഇഒ സ്ഥാനത്തെത്തിയത്.

English summary

സുന്ദർ പിച്ചൈ മാത്രമല്ല ലോകത്തെ കോർപ്പറേറ്റുകളുടെ തലപ്പത്ത് ഇവരുമുണ്ട് ഇന്ത്യാക്കാരായി | Indians at the head of world's corporate companies

Indians at the head of world's corporate companies
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X