സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നുണ്ടോ? വിട്ടുപോകരുത് ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പെൺകുട്ടിയുടെ ജനനം മുതൽ 10 വയസ്സ് തികയുന്നതിനുമുമ്പ് വരെ കുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അക്കൗണ്ട് തുറക്കാൻ കഴിയും. പദ്ധതിയിലെ പരമാവധി വാർഷിക നിക്ഷേപം 1.50 ലക്ഷം രൂപയാണ്. പോസ്റ്റ് ഓഫീസുകളിലോ ബാങ്ക് ശാഖകളിലോ നിക്ഷേപം നടത്താം. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 14 വർഷം വരെ ഇതിൽ നിക്ഷേപം നടത്താവുന്നതാണ്.


പെൺകുട്ടിയുടെ ഭാവി

നിങ്ങളുടെ പെൺകുട്ടിയുടെ ഭാവി മുന്നിൽ കണ്ട് നിക്ഷേപം നടത്താൻ പദ്ധതിയിടുകയാണെങ്കിൽ 'സുകന്യ സമൃദ്ധി യോജന' തികച്ചും നല്ല ഒരു നിക്ഷേപ ഓപ്ഷനാകും. സർക്കാർ പിന്തുണയോടെയുള്ള ഈ പദ്ധതിയുടെ പലിശ നിരക്ക് 8.4 ശതമാനമാണ്. നിലവിലെ ഈ നിരക്ക് അടുത്ത സാമ്പത്തിക വർഷം വരെ തുടരാനാണ് സാധ്യത. മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളെപ്പോലെ തന്നെ എസ്എസ്‌വൈക്കും പലിശനിരക്കും സർക്കാർ ബോണ്ട് വരുമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു, മാത്രമല്ല ഓരോ പാദത്തിലും ഇതിൽ മാറ്റം വരുത്തുകയും ചെയ്യും. ഒരു പിപിഎഫ് അക്കൗണ്ട് നൽകുന്നതിനേക്കാൾ നേട്ടം ഈ പദ്ധതിയിലൂടെ ലഭിക്കും. കാരണം പിപിഎസ് പലിശ നിരക്ക് 7.9 ശതമാനമാണ്. അതായത് സുകന്യ സമൃദ്ധി യോജനയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കുറവാണ് ഇത്.

 

 

ഈ പദ്ധതി

ഈ പദ്ധതിയുടെ മറ്റൊരു എടുത്തുപറയേണ്ട നേട്ടം, ഇതിലെ വരുമാനം കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്‌ക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ അനുവദിക്കുന്നില്ല എന്നതാണ്. പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപം അനുവദിക്കുന്ന സുകന്യ സമൃദ്ധി യോജനയും പിപിഎഫിനെപ്പോലെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് ഏതെങ്കിലും പോസ്റ്റോഫീസിലോ നിയുക്ത ബാങ്കുകളിലോ എസ്എസ്‌വൈ അക്കൗണ്ടുകൾ തുറക്കാൻ കഴിയും.

ബിൽഡർ പദ്ധതി വൈകിപ്പിച്ചാലും ആശങ്കപ്പെടേണ്ടതില്ല; ഭവന വായ്‌പക്കാർക്ക് പുതിയ പദ്ധതിയുമായി എസ്‌ബിഐബിൽഡർ പദ്ധതി വൈകിപ്പിച്ചാലും ആശങ്കപ്പെടേണ്ടതില്ല; ഭവന വായ്‌പക്കാർക്ക് പുതിയ പദ്ധതിയുമായി എസ്‌ബിഐ

സുകന്യ സമൃദ്ധി യോജന

എന്നാൽ സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് ചില പരിമിതികളും ഉണ്ട്. അതായത് രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഈ അക്കൗണ്ട് തുറക്കാനാവുക. എന്നാൽ രണ്ടാമത്തെത് ഇരട്ട കുട്ടികളാണെങ്കിൽ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതാണ്. പല വിദഗ്ധരുടേയും അഭിപ്രായത്തിൽ സുകന്യ സമൃദ്ധി യോജന ഒരു ദീർഘകാല ലക്ഷ്യത്തിന് പ്രായോഗികമല്ലെന്നാണ് കണക്കുകൂട്ടൽ. കാരണം ഇക്വിറ്റി നിക്ഷേപങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കുമ്പോൾ ഉയർന്ന വരുമാനം ലഭിക്കുമെന്നതിനാൽ എസ്എസ്‌വൈയെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ടുകളിലും മറ്റും നിക്ഷേപിക്കുമ്പോഴാണ് കൂടുതൽ നേട്ടം ഉണ്ടാവുക.

ള്ളപ്പണം വെളുപ്പിക്കൽ: മുൻ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിന്റെ 78 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിള്ളപ്പണം വെളുപ്പിക്കൽ: മുൻ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിന്റെ 78 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി

നിക്ഷേപങ്ങൾ

എന്നിരുന്നാലും നിക്ഷേപങ്ങൾ നടത്താൻ തീരുമാനിക്കുമ്പോൾ, സർക്കാർ പിന്തുടയോടെയുള്ള സ്‌കീമുകളിലും ഇക്വിറ്റി, ഹൈബ്രിഡ് ഫണ്ടുകളിലെ എസ്‌ഐ‌പികളിലുമുള്ള ഒരു ബാലൻസ്‌ഡ് അലോക്കേഷൻ ആയിരിക്കും കൂടുതൽ നല്ലത്. അതിലൂടെ, നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ലക്ഷ്യങ്ങൾക്കായി സമതുലിതമായ വിഹിതം ലഭിക്കും. പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (പി‌പി‌എഫ്), ആർ‌ഡി, സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്) എന്നിവ ഉൾപ്പെടെ ധാരാളം ചെറുകിട നിക്ഷേപ പദ്ധതികൾ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.

English summary

സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നുണ്ടോ? വിട്ടുപോകരുത് ഇക്കാര്യങ്ങൾ | remember these things when invest in Sukanya Samriddhi Yojana?

remember these things when invest in Sukanya Samriddhi Yojana?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X