വ്യക്തിഗത നികുതിദായകര്ക്കായി പുതിയൊരു നികുതി വ്യവസ്ഥ 2020 കേന്ദ്ര ബജറ്റില് സര്ക്കാര് അവതരിപ്പിച്ചിരുന്നു. എങ്കിലും, ഇത്തരം ആനുകൂല്യ നികുതി വ്യവസ്ഥയ്ക്കുള്ള ഓപ്ഷന് നികുതിദായകന് ചില നിര്ദിഷ്ട കിഴിവുകള് ഉപേക്ഷിക്കണ്ടി വരും. 50,000 രൂപയുടെ സ്റ്റാന്ഡേര്ഡ് കിഴിവ്, വകുപ്പ് 80 സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ കിഴിവ്, മിക്ക നികുതിദായകരും പ്രയോജനപ്പെടുത്തുന്ന രണ്ട് ലക്ഷം രൂപയുടെ സ്വന്തം കൈവശമുള്ള സ്വത്തിന്റെ പലിശ എന്നിവ ഇതില് ഉള്പ്പെടുന്നു. ഇക്കാരണങ്ങളൊക്കെ കൊണ്ട്, ആനുകൂല്യ നികുതി വ്യവസ്ഥ എല്ലായ്പ്പോഴും പ്രയോജനകരമാവാന് സാധ്യതയില്ല.
നല്കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്, പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില് ലഭിക്കാവുന്ന പരമാവധി നികുതി ആനുകൂല്യം (നിക്ഷേപമൊന്നും നടത്തിയിട്ടില്ലെങ്കില്) 75,000 രൂപയാണെന്ന് വ്യക്തമാണ്. തല്ഫലമായി വരുമാന നിലവാരത്തിലുടനീളം നികുതി നിരക്ക് കുറയ്ക്കുന്ന കോര്പ്പറേറ്റ് നികുതി ഇളവ് നികുതി നിരക്ക് വ്യവസ്ഥയില് നിന്ന് വ്യത്യസ്തമായി, പുത്തന് നികുതി നിരക്കിന് പരിമിതമായ പ്രയോഗമുണ്ട്. കൂടാതെ, താഴ്ന്ന വരുമാന ബ്രാക്കറ്റിലുള്ളവര്ക്ക് ഇത് പ്രയോജനം ചെയ്യും. ഉയര്ന്ന ആസ്തിയുള്ള വ്യക്തികള്ക്ക് (എച്ച്എന്ഐ), ഏറ്റവും ഉയര്ന്ന വ്യക്തിഗത നികുതി നിരക്കായ 42.7 ശതമാനമെന്നത് വെല്ലുവിളിയായി തന്നെ തുടരും.

പുത്തന് നികുതി വ്യവസ്ഥയുടെ ഗുണവും ദോഷവും
ഗുണങ്ങള്
1. നികുതി നിരക്കും കംപ്ലയിന്സും കുറച്ചു
നിലവിലുള്ളതോ പഴയതോ ആയ നികുതി വ്യവസ്ഥയിലെ നികുതി നിരക്കുകളെക്കാള് ആനുകൂല്യങ്ങള് പുത്തന് വ്യവസ്ഥ നല്കുന്നു. കൂടാതെ, മിക്ക ഇളവുകളും കിഴിവുകളും ലഭ്യമല്ലാത്തതിനാല് ആവശ്യമായ ഡോക്യുമെന്റേഷനും കുറവാണ്. മാത്രമല്ല നികുതി ഫയല് ചെയ്യുന്നതും എളുപ്പമാണ്.

2. നിശ്ചിത കാലയളവിലേക്ക് നിര്ദിഷ്ട ഉപകരണങ്ങളില് ഫണ്ടുകള് ലോക്ക്-ഇന് ചെയ്യാന് നിക്ഷേപകര് താത്പ്പര്യപ്പെട്ടേക്കില്ല
പുതിയ വ്യവസ്ഥയ്ക്ക് കീഴില് എല്ലാ നികുതിദായകരെയും തുല്യമായി പരിഗണിക്കുന്നതാണ്. കിഴിവ്/ അലവന്സുകളുടെ ആനുകൂല്യം എന്നിവ നികുതി ഇളവ് ലഭിക്കുന്നതിനുള്ള മാനദണ്ഡമായിരിക്കുന്നതല്ല. ഇത് നിര്ദിഷ്ട നിക്ഷേപ രീതികളിലേക്ക് സബ്സ്ക്രൈബ് ചെയ്യാത്ത നികുതിദായക വിഭാഗങ്ങള്ക്ക് സഹായകരമാവും. മിക്ക നിക്ഷേപങ്ങള്ക്കും ലോക്ക്-ഇന് കാലവധിയുള്ളതാണ് ഇതിനു കാരണം. പ്രസ്തുത കാലവധിക്ക് മുമ്പ് അത് പിന്വലിക്കാന് കഴിയില്ല. ഇത്തരക്കാര്ക്ക് ഓപ്പണ്-എന്ഡ് മ്യൂച്വല് ഫണ്ടുകള്/ ഉപകരണങ്ങള്/ നിക്ഷേപങ്ങളില് എന്നിവയില് നിക്ഷേപം നടത്താന് സാധിക്കും.
ഇത് മികച്ച വരുമാനവും പിന്വലിക്കുന്നതിലെ എളുപ്പവും ഇവര്ക്ക് നല്കുന്നു. യോഗ്യമായ ചില ഉപകരണങ്ങള്ക്ക് ലോക്ക്-ഇന് കാലയളവുള്ളത് ഇതിനുദാഹരണം. അതായത്, ബാങ്കുകളിലെ സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസുകള്ക്കുള്ള അഞ്ചു വര്ഷത്തെ ലോക്ക്-ഇന് കാലയളവ്, മൂ്ന്ന് വര്ഷത്തേക്കുള്ള ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകള് (ഇഎല്എസ്എസ്), നാഷണല് സേവിംഗ് സര്ഫിക്കറ്റുകള്ക്ക് (എന്എസ്സി) അഞ്ച് വര്ഷത്തേക്കുള്ള ലോക്ക്-ഇന് കാലയളവ് മുതലായവ.

3. നികുതിദായകനുള്ള ലിക്വിഡിറ്റി വര്ധിച്ചു
നികുതി നിരക്ക് കുറച്ചതുമൂലം ചില സാമ്പത്തിക/ വ്യക്തിപരമായ കാരണങ്ങളാല് നിര്ദിഷ്ട ഉപകരണങ്ങളില് നിക്ഷേപം നടത്താന് കഴിയാത്ത നികുതിദായകന് കൂടുതല് ഡിസ്പോയിബിള് വരുമാനം ലഭിക്കാന് ഇടാക്കുന്നു.
4. നിക്ഷേപരീതി തിരഞ്ഞെടുക്കുന്നതിലുള്ള സൗകര്യം
നിയമപ്രകാരം നിര്ദേശിച്ചിട്ടുള്ള ചില ഉപകരണങ്ങളിലും രീതിയിലും നിക്ഷേപം നടത്തുമ്പോള്, നിലവിലുള്ള നികുതി വ്യവസ്ഥ നികുതിദായകന് ഇളവുകള് നല്കുന്നു. നികുതിദായകന് നിര്ദിഷ്ട ഉപകരണങ്ങളില് മാത്രം നിക്ഷേപം നടത്തേണ്ടതിനാല് ഇത് നിക്ഷേപ ചോയ്സുകളെ നിയന്ത്രിക്കുന്നു. എന്നിരുന്നാലും, പുതിയ നികുതി വ്യവസ്ഥ നികുതിദായകര്ക്ക് അവരുടെ നിക്ഷേപ ചോയ്സുകള് ഇഷ്ടാനുസൃതമാക്കുന്നതിനുള്ള സൗകര്യം നല്കുന്നു.

ദോഷങ്ങള്
1. ചില പ്രത്യേക കിഴിവുകളുടെ ലഭ്യതയില്ലായ്മ: പഴയ നികുതി വ്യവസ്ഥ പ്രകാരം ലഭിക്കുന്ന പല നികുതിയിളവുകളും പുതിയ നികുതി വ്യവസ്ഥ പ്രകാരം നികുതിദായകന് ലഭിക്കുന്നില്ല.
കോവിഡ് ഭീതി; വിസ്താരയും അന്താരാഷ്ട്ര സേവനങ്ങള് നിര്ത്തി വെച്ചു

പഴയ നികുതി വ്യവസ്ഥയുടെ ഗുണവും ദോഷവും
ഗുണങ്ങള്
1. നിര്ദിഷ്ട നികുതി ലാഭിക്കല് ഉപകരണങ്ങളില് നിക്ഷേപിക്കുന്നതോടെ പഴയ നികുതി വ്യവസ്ഥ, ഈ കാലയളവില് വ്യക്തിഗതമായ സമ്പാദ്യ സംസ്കാരം വളര്ത്തിയെടുക്കുകയും ഭാവിയില് നടക്കാനിരിക്കുന്ന കാര്യങ്ങളായ വിവാഹം, വിദ്യാഭ്യാസം, വീട് വാങ്ങല്, മെഡിക്കല് കാര്യങ്ങള് മുതലായവയ്ക്കുള്ള സമ്പാദ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
2. ഇന്ത്യയുടെ മൊത്തം സമ്പാദ്യ നിരക്ക് 2019 മാര്ച്ചില് ഏകദേശം 30 ശതമാനമായിരുന്നു. കൂടാതെ വ്യക്തികളുടെ ആഭ്യന്തര സമ്പാദ്യം മൊത്തത്തിലുള്ള സമ്പാദ്യ നിരക്കിന് ഒരു പ്രധാന സംഭാവനയാണ്. കൂടുതല് വ്യക്തികള് പുത്തന് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിനാല്, സമ്പാദ്യ നിരക്ക് കുറയും എങ്കിലും ഉപഭോഗ ചക്രവും ഡിമാന്ഡും പുനരുജ്ജീവിക്കപ്പെടും.
ഉപഭോക്താക്കള്ക്ക് വിസ ഡെബിറ്റ് കാര്ഡുകള് നല്കാനൊരുങ്ങി പേടിഎം പേയ്മെന്റ്സ് ബാങ്ക്

ദോഷങ്ങള്
1. പഴയ വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി ആനുകൂല്യങ്ങള് നിര്ദിഷ്ട ഉപകരണങ്ങളിലെ നിക്ഷേപങ്ങളില് ലഭ്യമാണ്. കൂടാതെ, 3-5 അഞ്ച് വര്ഷം മുതല് മിക്ക ഉപകരണങ്ങള്ക്കും നിശ്ചിത ലോക്ക്-ഇന് നിര്ദേശങ്ങളുമുണ്ട്. മില്ലേനിയലുകള്ക്കും സേവിംഗ്സിനെക്കാള് ചെലവഴിക്കാന് താത്പ്പര്യപ്പെടുന്ന മുതിര്ന്ന പൗരന്മാര്ക്കും ഇത് അനുയോജ്യമായി നികുതി ലാഭിക്കല് ഓപ്ഷനായിരിക്കില്ല. കാരണം അവരുടെ പക്കല് ലിക്വിഡിറ്റി ഉണ്ടായിരിക്കാനും സൗകര്യപ്രദവും തുറന്നതുമായ കാലാവധിയുള്ള ഉപകരണങ്ങളില് നിക്ഷേപം നടത്താനും അവര് താത്പ്പര്യപ്പെടുന്നു.
എച്ച്ഡിഎഫ്സി നെറ്റ് ബാങ്കിംഗ്: മൊബൈൽ നമ്പറും പാസ്വേഡും എങ്ങനെ മാറ്റാം?

2. നിര്ദിഷ്ട ഉപകരണങ്ങളേക്കാള് മികച്ച പ്രകടനം കാഴചവെക്കുന്ന മറ്റ് സ്റ്റാന്ഡേര്ഡ് ഫണ്ടുകള് നിക്ഷേപകന് തിരഞ്ഞെടുക്കാനാവില്ല. കാരണം, അവ റിസ്ക് കൂടുതലുള്ളതും നിക്ഷേപ കാലയളവില് കാര്യമായ വരുമാനം നല്കാത്തതുമാണ്.
3. നികുതി അധികാരികള്ക്ക് മുമ്പുള്ള വിലയിരുത്തല് നടപടികളുടെ കാര്യത്തില്, പഴയ വ്യവസ്ഥ പ്രകാരമുള്ള നിക്ഷേപത്തിന്റെ ഡോക്യുമെന്റേഷനും തെളിവുകളും നിലനിര്ത്തേണ്ടതുണ്ട്. ഇത് പുത്തന് നികുതി വ്യവസ്ഥയില് ആവശ്യമായി വരുന്നില്ല.