വനിതാ ദിനം; സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന ആറ് പദ്ധതികളുമായി ധനമന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ വനിതാ സംരഭകര്‍ക്ക് പ്രയോജനകരമായ ആറ് പദ്ധതികള്‍ ധനമന്ത്രാലയം ചൊവ്വാഴ്ച പട്ടികപ്പെടുത്തി. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, പ്രധാന്‍ മന്ത്രി മുദ്ര യോജന (പിഎംഎംവൈ), പ്രധാന്‍ മന്ത്രി ജന്‍-ധന്‍ യോജന (പിഎംജെഡിവൈ), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ), പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ), പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജന (പിഎംഎസ്ബിവൈ) എന്നിവയാണ് ഈ പദ്ധതികള്‍. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായുള്ള പത്രക്കുറിപ്പിലാണ് മന്ത്രാലയം ഇത് വ്യക്തമാക്കിയത്.

 

 സ്ത്രീ ശാക്തീകരണം

' കഴിഞ്ഞ ആറു വര്‍ഷത്തിനടയില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക വ്യവസ്ഥകളുള്ള വിവധ പദ്ധതികള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനായി' എന്ന് പ്രസ്താവിച്ചായിരുന്നു പത്രക്കുറിപ്പ്. സംരംഭകരാവുകയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനും ഈ പദ്ധതികള്‍ സ്ത്രീകളെ പ്രാപ്തരാക്കിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ മൊത്തം ഗുണഭോക്താക്കളില്‍ 81 ശതമാനവും സ്ത്രീകളാണ്.

വായ്പ

നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 16,712 കോടി രൂപയാണ് വായ്പ ഇനത്തില്‍ അനുവദിച്ചിട്ടുള്ളത്. 2016 ഏപ്രില്‍ അഞ്ചിനാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്. കാര്‍ഷിക സംരംഭം തുടങ്ങുന്നതിനായി ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ ഓരോ ബ്രാഞ്ചുകളില്‍ നിന്നും ചുരുങ്ങിയത് ഒരു പട്ടികജാതി (എസ്‌സി)/ പട്ടികവര്‍ഗ(എസ്ടി) വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും സ്ത്രീയ്ക്കും 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാക്കുന്നതാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി.

ഇന്ത്യയിൽ പുതിയ കൊറോണ വൈറസ് കേസ്; സ്വർണ്ണ വില കുതിച്ചുയർന്നു

കണക്കുകള്‍ പ്രകാരം

2020 ഫെബ്രുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിലുള്ള 81 ശതമാനം അക്കൗണ്ട് ഉടമസ്ഥരും സ്ത്രീകളാണ്. 73,155 അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്കായി തുടങ്ങി. വനിതാ അക്കൗണ്ട് ഉടമകള്‍ക്കായി 16,712.72 കോടി രൂപ അനുവദിക്കുകയും ഇതില്‍ 9,106.13 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. പ്രധാന്‍ മന്ത്രി മുദ്ര യോജനയിലാവട്ടെ (പിഎംഎംവൈ) വായ്പ എടുത്തവരില്‍ 70 ശതമാനം പേരാണ് വനിതകള്‍. 2015 ഏപ്രില്‍ എട്ടിനാണ് പിഎംഎംവൈ ആരംഭിച്ചത്. പദ്ധതിയ്ക്ക് കീഴില്‍ കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട/ മൈക്രോ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നു.

കൊവിഡ് 19 ഭീതി ; 5,000 ജീവനക്കാരോട് വിട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് ട്വിറ്റര്‍

വാണിജ്യ ബാങ്കുകള്‍

വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് മുദ്ര വായ്പകള്‍ നല്‍കുന്നത്. 2020 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം, ഇതുവരെ പദ്ധതിയ്ക്ക് കീഴില്‍ 22.53 കോടി വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 15.75 കോടി വായ്പകളുടെയും ഗുണഭോക്താക്കള്‍ വനിതകളാണ്. അതായത്, മൊത്തം വായ്പക്കാരില്‍ 70 ശതമാനവും വനിതകള്‍. 2014 ഓഗസ്റ്റ് 28 -ന് ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജന്‍-ധന്‍ യോജന (പിഎംജെഡിവൈ). ഓരോ മുതിര്‍ന്ന പൗരന്മാര്‍ക്കും നവ-നൂതന ബാങ്കിങ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ബേസിക് ബാങ്ക് അക്കൗണ്ട് തുടങ്ങുകയെന്നതാണ് പദ്ധതി ലക്ഷ്യം.

സംയുക്ത ഭവന വായ്പ ആനുകൂല്യങ്ങള്‍ നേടാം വെറും മൂന്ന് വ്യവസ്ഥകളില്‍

നിലവില്‍ 38.13 കോടി ഗുണഭോക്താക്കളുണ്ട്

നിലവില്‍ 38.13 കോടി ഗുണഭോക്താക്കളുണ്ട്. 2020 ഫെബ്രുവരി 19 വരെയുള്ള കണക്കുപ്രകാരം, ഇതില്‍ 20.33 കോടി ഗുണഭോക്താക്കളും സ്ത്രീകളാണ്. അതായത്, പിഎംജെഡിവൈ പദ്ധതിയില്‍ 53 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണെന്നര്‍ഥം. 2015 മെയ് ഒമ്പതിന് ആരംഭിച്ച സാമൂഹ്യ മേഖല പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയിലെ (എപിവൈ) മൊത്തം 2.15 കോടി വാരിക്കാരില്‍ 93 ലക്ഷത്തിലധികം (43 ശതമാനം) വനിതകളാണെന്നും മന്ത്രാലയം അറിയിച്ചു. ഗുണഭോക്താവിന് 60 വയസ് തികയുന്നതു തൊട്ട് പ്രതിമാസം 1,000-5,000 രൂപവരെ പെന്‍ഷന്‍ ഉറപ്പുനല്‍കുന്നു.

English summary

വനിതാ ദിനം; സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന ആറ് പദ്ധതികള്‍ പട്ടികപ്പെടുത്തി ധനമന്ത്രാലയം

finance ministry lists 6 schemes benefitted for women ahead of world womens day
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X