മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്ന് ബാങ്കിംഗ് രംഗത്തേയ്ക്ക്; ബന്ദന്‍ ബാങ്കിന്റെ വളര്‍ച്ച ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2015 ഓഗസ്റ്റ് 23 -ന് ഒരു സമ്പൂര്‍ണ സേവന ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ മേഖല വായ്പാദാതാവായ ബന്ദന്‍ ബാങ്ക്, ഈ മാസത്തിന്റെ തുടക്കത്തില്‍ 1,013 -ാമത് ബാങ്കിംഗ് ബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്. നടപ്പ് മാസത്തില്‍ 15 സംസ്ഥാനങ്ങളിലായി 125 ബാങ്കിംഗ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനും ബന്ദന്‍ ബാങ്കിനായി. ഇതോടെ ബാങ്കിംഗ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 4,414 ആയി വര്‍ധിക്കുകയും ചെയ്‌തെന്ന് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബാങ്കിന് ഇപ്പോള്‍ സാന്നിധ്യമുണ്ട്.

 

ബന്ദന്‍ ബാങ്ക്

ഒരു സമ്പൂര്‍ണ സേവന ബാങ്കായി ആരംഭിച്ച് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബന്ദന്‍ ബാങ്ക് നേടിയെടുത്ത വളര്‍ച്ച ശ്രദ്ധേയവും ശ്ലാഖനീയവുമാണ്. ഈ വര്‍ഷങ്ങളില്‍, മൈക്രോഫിനാന്‍സ് എക്‌സ്‌പോഷര്‍ 2016 ഓഗസ്റ്റിലെ 85 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 61 ശതമാനമായി കുറച്ചുകൊണ്ട് ബാങ്ക് ക്രമേണ ബാലന്‍സ് ഷീറ്റ് റിസ്‌ക് പരിഹരിച്ചു. ഭവന വായ്പകള്‍ നിലവില്‍ അതിന്റെ മൊത്തം വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 30 ശതമാനവും എംഎസ്എംഇ വായ്പകള്‍ ബാക്കി 9 ശതമാനവുമാണ്. അടുത്ത 3-5 വര്‍ഷങ്ങളില്‍ ബാങ്കിന്റെ മൈക്രോ, നോണ്‍-മൈക്രോ ക്രെഡിറ്റ് ആനുപാതം 50:50 ആയിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബന്ദന്‍ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ്രശേഖര്‍ അറിയിച്ചു.

ബാങ്കിന്റെ മൊത്തം ലോണ്‍

2019 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച്, 55,000 കോടി രൂപയുടെ നിക്ഷേപ അടിസ്ഥാനവും 34 ശതമാനം കാസ (CASA) ലെവലുമായി ആകെ 65,456 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം ലോണ്‍ ബുക്ക് നിലകൊള്ളുന്നത്. സമ്പദ് വ്യവസ്ഥയുടെ മാന്ദ്യത്തെത്തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ക്രെഡിറ്റ് ഓഫ്‌ടേക്കിന്റെ കാര്യത്തില്‍ സെക്യുലാര്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു. 18,200 കോടി രൂപയുടെ റെഡിമെയ്ഡ് ഭവനവായ്പാ പോര്‍ട്ട്‌ഫോളിയോയിലേക്ക് ചുവടുവെപ്പ് നടത്തിയ മോര്‍ട്ട്‌ഗേജ് വായ്പാ സ്ഥാപനമായ ഗ്രു ഫിനാന്‍സിനെ ഏറ്റെടുക്കുന്നതിലൂടെയും ബന്ദന്‍ ബാങ്കിന്റെ വായ്പ ആസ്തിയിലെ വളര്‍ച്ചയ്ക്ക് സഹായകമായി.

സ്വർണ വില പവന് 30000ൽ താഴെയായിട്ടും ആർക്കും സ്വർണം വേണ്ട, കാരണമെന്ത്?

ഭവന വായ്പാ

ഗ്രു ഫിനാന്‍സിനെ ഏറ്റെടുക്കുന്നതിലൂടെ ഭവന വായ്പാ പോര്‍ട്ട്‌ഫോളിയോയിലേക്കുള്ള ആക്‌സസ് കൂടാതെ, കമ്പനിയിലെ പ്രമോട്ടര്‍ ഹോള്‍ഡിംഗ് 62 ശതമാനമായി കുറയ്ക്കാനും ബാങ്കിനായി. 2018 സെപ്റ്റംബര്‍ 28 -ന് ബന്ദന്‍ ബാങ്കിലെ പ്രൊമോട്ടര്‍ ഓഹരി നിര്‍ദിഷ്ട 40 ശതമാനം നിലയിലേക്ക് മാറ്റാന്‍ റിസര്‍വ് ബാങ്ക് ഘോഷിനോട് ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് പുതിയ ശാഖകള്‍ തുറക്കുന്നതില്‍ നിന്ന് ബന്ദന്‍ ബാങ്കിനെ റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കുകയും ഘോഷിന്റെ ശമ്പള പാക്കേജ് വര്‍ദ്ധിപ്പിക്കാന്ഡ കഴിയില്ലെന്ന് പറയുകയും ചെയ്തു.

ഈ വർഷം നിങ്ങളുടെ പിഎഫ് പലിശ നിരക്കും കുറയാൻ സാധ്യത

ഓഹരികള്‍

ഇത് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതിലേക്ക് പോലും നയിച്ചു. എങ്കിലും, പുതിയ ശാഖകള്‍ ആരംഭിക്കാന്‍ ബാങ്കിനെ അനുവദിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഘോഷ് റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി. ഇത് ഓഹരി ഉടമകള്‍ക്ക് ആശ്വാസമായി. 2019 -ലെ ഇക്കണോമിക് ടൈംസ് എമര്‍ജിംഗ് കമ്പനി ഓഫ് ദ് ഇയര്‍ ജേതാവാണ് ബന്ദന്‍ ബാങ്ക്. ബന്ദന്‍ ബാങ്കിന്റെ പ്രൊമോട്ടര്‍ കൂടിയായ ഘോഷ്, 2014 -ല്‍ ഇക്കണോമിക് ടൈംസ് എന്റര്‍പ്രണര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

Read more about: bank ബാങ്ക്
English summary

മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്ന് ബാങ്കിംഗ് രംഗത്തേയ്ക്ക്; ബന്ദന്‍ ബാങ്കിന്റെ വളര്‍ച്ച ഇങ്ങനെ | growth of bandhan bank from a microfinance company to a full service bank

growth of bandhan bank from a microfinance company to a full service bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X