കൊറോണയില്‍ കോടികൾ നഷ്ടപ്പെട്ട് ലോകസമ്പന്നർ; ഏറ്റവും വലിയ നഷ്‌ടം ജെഫ് ബെസോസിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്ത് മാത്രമല്ല സാമ്പത്തിക രംഗത്തും കൊറോണ തകർച്ചയുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തികമാന്ദ്യം കാരണം ലോക സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് കൊറോണ സൃഷ്ടിച്ച ആഘാതം. ലോക കോടീശ്വന്‍മാരുടെ സമ്പത്തില്‍ വലിയ നഷ്‌ടമാണ് കൊറോണ പ്രതിസന്ധി കാരണം ഉണ്ടാക്കിയിരിക്കുന്നത്. ബ്ലൂംബർഗ് ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ 20 ശതകോടിശ്വരന്മാരുടെ മൊത്തം ആസ്തിയുടെ മൂല്യം കുറഞ്ഞിട്ടുണ്ട്.

 റിലയൻസ്

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ റിലയൻസ് ജിയോ മേധാവി മുകഷ് അംബാനിക്ക് വിപണിയിൽ വലിയ തിരിച്ചടികളാണ് നേരിടേണ്ടിവരുന്നത്. കൊറോണ വൈറസിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ആഗോള ഓഹരികളോടൊപ്പം എണ്ണവിലയും ഇടിഞ്ഞതിനെ തുടർന്നാണ് മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ആലിബാബ മേധാവി ജാക്ക് മായ്‌ക്ക് ഒന്നാമത് എത്തുകയും ചെയ്‌തു.

ആമസോൺ

ആമസോൺ സ്ഥാപനകനായ ജെഫ് ബെസോസിനാണ് പുറത്തുവന്ന കണക്കുകൾ പ്രകാരം ഏറ്റവും വലിയ നഷ്ടം നേരിടേണ്ടി വരുന്നത്. തൊട്ട് പിന്നിൽ ബിൽഗേറ്റ്സും അതിന് പിന്നിൽ മാർക് സക്കർബർഗും ഉണ്ട്. കോവിഡ്-19 ലോകത്തെ ഏറ്റവും വലിയ സമ്പന്നർക്ക് 200 ബില്യൺ ഡോളർ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊറോണ വൈറസ്: 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് 30,000 കോടി രൂപയുടെ പരിരക്ഷ പ്രഖ്യാപിച്ച് ഓലകൊറോണ വൈറസ്: 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് 30,000 കോടി രൂപയുടെ പരിരക്ഷ പ്രഖ്യാപിച്ച് ഓല

ജെഫ് ബെസോസ്

ജെഫ് ബെസോസ്

ലോകത്തിലെ ഏറ്റവും ധനികനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് ഏകദേശം 5 ബില്യൺ ഡോളർ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി ഇപ്പോൾ 113 ബില്യൺ ഡോളറാണ്. ഈ വർഷം ആരംഭം മുതൽ ജെഫ് ബെസോസിന് ഏകദേശം 4 ബില്യൺ ഡോളർ നഷ്ടമുണ്ടായി. കൂടാതെ കഴിഞ്ഞ വർഷം ജൂലൈയിൽ ഭാര്യ മക്കെൻസി ബെസോസുമായുള്ള വിവാഹമോചനത്തിന്റെ ഫലമായി ആമസോൺ ഓഹരികളിൽ നാലിലൊന്ന് അവർക്ക് കൈമാറിയിരുന്നു.

ജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെ

ബിൽ ഗേറ്റ്സ്

ബിൽ ഗേറ്റ്സ്

വിപണിയിൽ ചാഞ്ചാട്ടമുണ്ടായിട്ടും മൈക്രോസോഫ്‌റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇപ്പോഴും ബ്ലൂംബെർഗ് ബില്യനറീസ് സൂചികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. അദ്ദേഹത്തിന് ഈ പ്രതിസന്ധിയിൽ 2 ബില്യൺ ഡോളർ നഷ്ടമുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോൾ അല്ലനോടൊപ്പം 1975-ൽ ആണ് ബിൽ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്.

നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? എങ്ങനെ പരിശോധിക്കാം? ഇല്ലെങ്കിൽ കനത്ത പിഴനിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? എങ്ങനെ പരിശോധിക്കാം? ഇല്ലെങ്കിൽ കനത്ത പിഴ

മാർക്ക് സക്കർബർഗ്

മാർക്ക് സക്കർബർഗ്

ഫേസ്ബുക് സിഇഒ ആയ മാർക്ക് സക്കർബർഗിനും നഷ്‌ടം നേരിടേണ്ടി വന്നിട്ടുണ്ട്. മൊത്തം മൂല്യമായ 59.5 ബില്യൺ ഡോളറിൽ നിന്ന് മാർക്ക് സക്കർബർഗിന് നഷ്ടമായത് 3 ബില്യൺ എംടിഡിയാണ്.

മുകേഷ് അംബാനി

കൊറോണ വൈറസിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ആഗോള ഓഹരികളോടൊപ്പം എണ്ണവിലയും ഇടിഞ്ഞതിനെ തുടർന്നാണ് മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. മൊത്തം മൂല്യം 40 ബില്യൺ ഡോളറിൽ നിന്ന് മുകേഷ് അംബാനിക്ക് നഷ്ടപ്പെട്ടത് 3.35 ബില്യൺ ഡോളറാണ്.

 

English summary

കൊറോണയില്‍ കോടികൾ നഷ്ടപ്പെട്ട് ലോകസമ്പന്നർ; ഏറ്റവും വലിയ നഷ്‌ടം ജെഫ് ബെസോസിന് | these world's richest persons losses crores in covid19

these world's richest persons losses crores in covid19
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X