ബിഗ് ബസാര്‍ അംബാനി കൈക്കലാക്കുമ്പോള്‍ തിരശ്ശീല വീഴുന്നത് മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖല പൂര്‍ണമായും മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വേഴ്‌സ് ലിമിറ്റഡ് സ്വന്തമാക്കുമ്പോള്‍, തിരശ്ശീല വീഴുന്നത് മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന് കൂടിയാണ്. ഇന്ത്യയിലെ റീട്ടെയില്‍ മേഖലയില്‍ ഒരുകാലത്ത് അപ്രമാദിത്തം സൃഷ്ടിച്ച 'ബിഗ് ബസാറി'ന്റെ ചരിത്രമാണ് ഇവിടെ ഇല്ലാതാകുന്നത്.

 

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ 'പാന്റലൂണ്‍സി'ന് പിറകേ 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ബിഗ് ബസാറും വിറ്റൊഴിവാക്കിയിരിക്കുകയാണ് കിഷോര്‍ ബിയാനിക് എന്ന അതികായന്‍. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് സാന്നിധ്യം തുലോം തുച്ഛമാവുകയും ചെയ്തിരുന്നു. വിശദാംശങ്ങള്‍.

ബിഗ് ബസാര്‍ മുതല്‍

ബിഗ് ബസാര്‍ മുതല്‍

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ശൃംഖല റിലയന്‍സ് സ്വന്തമാക്കിക്കഴിഞ്ഞു. ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്ന് പറഞ്ഞാല്‍ അറിയുന്നതിനേക്കാള്‍ ബിഗ് ബസാര്‍ എന്ന് പറഞ്ഞാലായിരിക്കും പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് പിടികിട്ടുക. ബിഗ് ബസാറും ഫുഡ് ഹാളും ബ്രാന്‍ഡ് ഫാക്ടറിയും എല്ലാം ഏവര്‍ക്കും പരിചതമാണ്. ഇവയെല്ലാം ഇനി റിലയന്‍സിന്റെ ഉടമസ്ഥതയില്‍ ആകും.

കിഷോര്‍ ബിയാനി

കിഷോര്‍ ബിയാനി

വസ്ത്ര വ്യാപാര മേഖലയില്‍ കുടുംബ ബിസിനസ് ഉണ്ടായിരുന്ന ആളായിരുന്നു കിഷോര്‍ ബിയാനി. പരമ്പരാഗത ബിസിനസ് മടുത്താണ് ബിയാനി മാന്‍സ് വെയര്‍ എന്ന പേരില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ നിര്‍മാണവും വിതരണവും തുടങ്ങിയത്. അവിടെ നിന്ന് തുടങ്ങിയ യാത്രയാണ് രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയിലേക്ക് നയിച്ചത്.

പാന്റലൂണ്‍സില്‍ നിന്ന് തുടക്കം

പാന്റലൂണ്‍സില്‍ നിന്ന് തുടക്കം

കൊല്‍ക്കത്ത നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയാണ് കിയാനി ശരിക്കും റീട്ടെയില്‍ രംഗത്ത് തന്റെ ജൈത്രയാത്രയ്ക്ക് തറക്കല്ലിട്ടത്. 1997 ല്‍ തുടങ്ങിയ പാന്റലൂണ്‍സ് ഷോറൂം കൊല്‍ക്കത്ത അതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ ഷോറൂം ആയിരുന്നു. ഇന്ത്യന്‍ റീട്ടെയില്‍ ഭീമന്റെ തുടക്കം അവിടെ നിന്നായിരുന്നു.

ബിഗ് ബസാറുമായി 2001 ല്‍

ബിഗ് ബസാറുമായി 2001 ല്‍

2001 ല്‍ ആണ് ബിഗ് ബസാര്‍ എന്ന റീട്ടെയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ബിയാനി തുടങ്ങുന്നത്. ഇന്ത്യയിലെങ്ങും സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ബിഗ് ബസാര്‍ ശരിക്കും തരംഗം സൃഷ്ടിക്കുകയായിരുന്നു പിന്നീട്. പ്രധാന നഗരങ്ങളില്‍ എല്ലാം ഒന്നിലധികം ബിഗ് ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രത്യക്ഷപ്പെടുന്നതും അവിടെയെല്ലാം ആളുകള്‍ ഇടിച്ചുകയറുന്നതും രാജ്യം കണ്ടു.

മാന്ദ്യം പിടിച്ച പിടി

മാന്ദ്യം പിടിച്ച പിടി

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം മുതല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. 2012 ല്‍ അവര്‍ക്ക് പാന്റലൂണ്‍സ് വില്‍ക്കേണ്ടി വന്നു. ബിര്‍ള ഗ്രൂപ്പിനാണ് കിയാനി തന്റെ ആദ്യ റീട്ടെയില്‍ സംരംഭം വിറ്റത്. എന്നിട്ടും പ്രതിസന്ധികളില്‍ നിന്ന രക്ഷനേടാന്‍ അവര്‍ക്കായില്ല.

കൊവിഡില്‍ തകര്‍ന്നുവീണു

കൊവിഡില്‍ തകര്‍ന്നുവീണു

ഏറ്റവും ഒടുവില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അടച്ചിടല്‍ കൂടി ആയപ്പോള്‍ ബിഗ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ വ്യാപാര ശൃംഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലായി. ഈ ഘട്ടത്തിലാണ് റിലയന്‍സിന്റെ രംഗ പ്രവേശനം.

കടം തീര്‍ക്കാന്‍ തന്നെ പാതിവേണം

കടം തീര്‍ക്കാന്‍ തന്നെ പാതിവേണം

24,713 കോടി രൂപയ്ക്കാണ് ഫ്യച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖലകള്‍ എല്ലാം കൂടി റിലയന്‍സ് സ്വന്തമാക്കിയത്. ഇതില്‍ ഏതാണ്ട് പാതിയോളം കടബാധ്യതകള്‍ തീര്‍ക്കാന്‍ തന്നെ വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയതായി എന്തെങ്കിലും സംരഭത്തിലേക്ക് ഇറങ്ങുന്നത് സംബന്ധിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പോ കിഷോര്‍ ബിയാനിയോ വ്യക്തമാക്കിയിട്ടില്ല.

English summary

Reliance's deal with Future group is the end of a retail business empire | ബിഗ് ബസാര്‍ അംബാനി കൈക്കലാക്കുമ്പോള്‍ തിരശ്ശീല വീഴുന്നത് മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്

Reliance's deal with Future group is the end of a retail business empire
Story first published: Monday, August 31, 2020, 18:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X