രത്തൻ ടാറ്റയുടെ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾ ശ്രദ്ധേയമാണ്. 30തിലധികം സ്റ്റാർട്ടപ്പുകളിൽ രത്തൻ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. വ്യക്തിപരമായ നിക്ഷേപങ്ങളും ആർഎൻടി ക്യാപിറ്റൽ അഡ്വൈസർ എന്ന കമ്പനി മുഖാന്തരവുമാണ് നിക്ഷേപങ്ങൾ. ഒല ഇലക്ട്രിക്, പേടിഎം, ലെൻസ്കാർട്ട്, കാർദേഖോ തുടങ്ങിയ നിരവധി കമ്പനികൾ ടാറ്റയുടെ നിക്ഷേപം ലഭിച്ച കമ്പനികളാണ്.
ഇക്കൂട്ടത്തിൽ നിക്ഷേപം ലഭിച്ച മറ്റൊരു സ്റ്റാർട്ടപ്പായിരുന്നു അഡ്വീനസ് തെറാപ്പിറ്റിക്സ്. ഫാർമസ്യൂട്ടിക്കൽ റിസർച്ച് സ്റ്റാർട്ടപ്പായിരുന്ന അഡ്വീനസ് തെറാപ്പിറ്റിക്സിലെ നിക്ഷേപം ഒരു വിമാന യാത്ര കൂടികാഴ്ചയിൽ നിന്നുണ്ടായതാണ്. ഈ കഥയിങ്ങനെയാണ്.
അഡ്വീനസ് തെറാപ്പിറ്റിക്സ്
ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനി ആരംഭിക്കാനുള്ള ശ്രമങ്ങൾ സംരഭകനായ സഞ്ജീവ് കൗൾ ആരംഭിക്കുന്നത് 2004ലാണ്. രാജ്യത്തെ തന്നെ ആദ്യ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി അമേരിക്കയിൽ ജോലി ചെയ്തിരുന്ന രശ്മി ബാര്‍ബിയ, കാസിം മുഖ്ത്യാർ എന്നീ രണ്ട് ശാസ്ത്രജ്ഞരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എന്നാൽ ഇവിടെ സംരംഭത്തിന് തടസമായി നിന്നത് ഫണ്ടിംഗായിരുന്നു. ഫണ്ടിംഗ് നടക്കാഞ്ഞതിനെ തുടർന്ന് സഹ സംരംഭകരായെത്തിയ ശാസ്ത്രഞ്ജർ തിരികെ പോകാനിരിക്കവെ അവസാന വട്ട ശ്രമത്തിലായിരുന്നു സഞ്ജീവ്. ലിൻങ്കിഡിനിലെ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
വിമാന യാത്ര
2004 ല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മുംബൈയിലെത്തി ഡൽഹിയിലേക്ക് തിരിച്ചുള്ള യാത്രയിലായിരുന്നു സഞ്ജീവ്. അന്ന് ജെറ്റ് എയര്‍വൈസ് വിമാനത്തില്‍ 2എഫ് സീറ്റിലായിരുന്നു സഞ്ജീവിന്റെ യാത്ര. ചർച്ച ഫലം കാണാഞ്ഞതിന്റെ കുറ്റബോധത്തിലായിരുന്നു അദ്ദേഹം. ഈ സമയമാണ് തൊട്ടടുത്ത 2ഡി സീറ്റിലെ യാത്രക്കാരൻ അന്നത്തെ ടാറ്റാ ചെയർമാനായ രത്തൻ ടാറ്റയാണെന്ന് അദ്ദേഹം മനസിലാക്കുന്നത്.
അദ്ദേഹത്തോട് സംസാരിക്കാതെ തന്റെ ലാപ്ടോപ്പിൽ കമ്പനിക്ക് മുൻപിൽ അവതരിപ്പിച്ച വിവരണത്തിലെ തെറ്റ് കണ്ടെത്തുകയായിരുന്നു അദ്ദേഹം. നഷ്ട ബോധം കരച്ചിലിലെത്തിയപ്പോൾ രത്തൻ ടാറ്റയായിരുന്നു ഇടപെട്ടത്. എന്തായിരുന്നു പ്രശ്നമെന്ന് ചോദിച്ചു തുടങ്ങിയ അദ്ദേഹത്തോട് സഞ്ജീവ് കാര്യങ്ങൾ വിവരിച്ചു.
രാജ്യത്തെ ആദ്യ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനി ആരംഭിക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ സഹ സ്ഥാപകരമായി വന്ന ശാസ്ത്രഞ്ജരായ രശ്മി ബാര്‍ബിയ, കാസിം മുഖ്ത്യാറിനെ പറ്റിയും രത്തൻ ടാറ്റ വിശദമായി കേട്ടു. കാര്യങ്ങൾ മനസിലാക്കിയ രത്തൻ ടാറ്റ സഞ്ജീവിന്റെ നമ്പർ വാങ്ങി ടാറ്റ ഗ്രൂപ്പിൽ നിന്ന് വിളിക്കും എന്ന് മറുപടി നൽകി.
''അദ്ദേഹമെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നമ്പർ വാങ്ങിയ ശേഷം അദ്ദേഹം വല്ലാതെ സംസാരിച്ചില്ല. അദ്ദേഹത്തിന്റെ നല്ല മനസിന് ഞാൻ അപ്പോൾ തന്നെ നന്ദി പറഞ്ഞെങ്കിലും ടാറ്റ ഗ്രൂപ്പില്‍ അന്വേഷണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'', സഞ്ജീവ് തന്റെ ലിങ്കിഡിൻ പോസ്റ്റിൽ കുറിച്ചു.
പക്ഷേ അന്ന് രാത്രി 9 മണിക്ക് തന്നെ ടാറ്റ ഗ്രൂപ്പിലെ ജനറൽ മാനേജർ വിളിച്ച് തൊട്ടടുത്ത ദിവസം ബോംബൈ ഹൗസില്‍ ചര്‍ച്ചയ്ക്കെത്താൻ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് പേരും ടാറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ചതോടെ ടാറ്റ കമ്പനിയിൽ നിക്ഷേപിക്കുകയും 2005ൽ അഡ്വീനസ് തെറാപ്പിറ്റിക്സ് യഥാർഥ്യമാവുകയും ചെയ്തു. അഡ്വീനസ് തെറാപ്പിറ്റിക്സ് കാലത്ത് ലോകത്തെ പ്രമുഖ ശാസ്ത്രഞ്ജരെ അഡ്വീനസിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നതായി സഞ്ജീവ് എഴുതുന്നു.
പിന്നീട് 2017 ൽ ടാറ്റ ഗ്രൂപ്പ് അഡ്വീനസ് തെറാപ്പിറ്റിക്സ് കമ്പനിയെ ഫ്രഞ്ച് കമ്പനിയായ യൂറോഫിൻസ് സയന്റിഫികിന് വിൽക്കുകയും ചെയ്തിരുന്നു. ഇതേ വിമാനത്തിൽ ടാറ്റയിൽ നിന്ന് ലഭിച്ച മറ്റൊരു സഹായത്തെ പറ്റിയും സഞ്ജീവ് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. വിമാനത്തിൽ ഭക്ഷണ സമയം കൈ തട്ടി ഓറഞ്ച് ജ്യൂസ് ഷർട്ടിലും ടൈയിലും തെറിച്ചപ്പോൾ തന്റെ തൂവാലയുമായി സഹായിച്ചതും അദ്ദേഹമായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
