2015 ൽ എല്ലാം ഇന്റർനെറ്റ് മയമാകുന്ന കാലത്ത് ഭാരത് കാലിയയുടെ മനസിലൂടെ കടന്നു പോയ ആശയമാണ് വീട്ടുസാധാനങ്ങൾക്കൊരു ഓൺലൈൻ. പിന്നീട് അധികം കാത്തിരിക്കാതെ ഭാരത് കാലിയ കോർപ്പറേറ്റ് സ്ഥാപനത്തിലെ മാനേജ്‌മെന്റ് കൺസൾട്ടൻസി ജോലി രാജിവെച്ച് ഗുഡ്ഗാവിൽ ലൈഫ്‌ലോങ് ഓൺലൈൻ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ആദ്യം നിർമിച്ച മിക്സി തൊട്ട് അടുക്കളയിലേക്കും മുറികളിലേക്കും വേണ്ട എല്ലാ വീട്ടു സാധനങ്ങളും നിർമിച്ച് വില്പന നടത്തുന്ന ബ്രാൻഡായി ലെെഫ്‍ലോങ് വളർന്നു.

മുൻ കമ്പനിയിലെ സഹപ്രവർത്തകനായ വരുൺ ഗ്രോവറും സംരംഭകനായ അതുൽ രഹേജയും ചേർന്നാണ് ലെെഫ്‍ലോങ് മുന്നോട്ട് കൊണ്ടു പോകുന്നത്. ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളെത്തുക്കുന്ന (D2C) മോഡലാണ് കമ്പനി പിന്തുടരുന്നത്. ചെറിയ മൂലധനത്തിൽ കമ്പനി ആദ്യം മികസർ ഗ്രൈൻഡർ അവതരിപ്പച്ചു. തുടർന്നുള്ള അഞ്ച് വർഷത്തിനുള്ളിൽ അടുക്കള സാധനങ്ങളും ലൈഫ് സ്റ്റൈൽ ഉത്പ്പന്നങ്ങളും ഇലക്ട്രോണിക്സ് സാധാനങ്ങളുമടക്കം വൈവിധ്യങ്ങൾ ലെെഫ്‍ലോങ് ബ്രാൻഡിൽ പുറത്തിറങ്ങി.
Also Read: 1400 രൂപ ശമ്പളക്കാരൻ ഇന്ന് 43 കോടിയുടെ ബിസിനസ് ഉടമ; അതിശയ വിജയം

2019 തിൽ ടാംഗ്ലിൻ വെഞ്ച്വർ പാർട്ണറിന്റെ 40 കോടി സീരിയൽ എ നിക്ഷേപം കമ്പനിയെ തേടിയെത്തി. നിലവിൽ 60 അംഗ ലൈഫ്‌ലോങ് ഓൺലൈൻ ടീം സീസൺ മാസങ്ങളിൽ 40 കോടിയുടെ വിറ്റുവരവുണ്ടാക്കുന്നുണ്ട്. വീട്ടുപകരണങ്ങളുടേയും കിച്ചൺ സാധനങ്ങളുടെയും വില്പനയാണ് കമ്പനിക്ക് കൂടുതലായും ലഭിക്കുന്നത്. ആകെ വില്പനയുടെ 33 ശതമാനത്തോളം ഇവയാണ്. കമ്പനി നേരിട്ട് വില്പന കൂടാതെ ആമസോൺ, ഫ്‌ളിപ്കാർട്ട്, ടാറ്റ് ക്ലിക്ക്, നൈക്ക, അടക്കമുള്ള ഇ-കോമേഴ്സ് വെബ്സൈറ്റ് വഴിയും വില്പനയുണ്ട്.
Also Read: ആരോഗ്യമുള്ളൊരു സ്റ്റാർട്ടപ്പ്; ടാറ്റയുടെ പങ്കാളിത്തം; ഇത് 1എംജിയുടെ വിജയകഥ

സാധാരാണ കടകളിൽ ചെന്നാൽ സെയിൽസ്മാൻ ഓരോന്നിന്റെയും ഗുണം പറഞ്ഞ് അവതരിപ്പിക്കും. ഇന്നത്തെ കാലത്ത് യുവാക്കൾ ഒരു സാധനം വാങ്ങാൻ ആദ്യം ഓൺലൈനിൽ കയറി ഉത്പ്പന്നത്തിന്റെ റേറ്റിംഗും റിവ്യുവുമാണ് നോക്കുന്നത്. ഇതാണ് ഉത്പ്പന്നം വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള ഘടകം. ഇത്തരം ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത് എന്ന് ഭാരത് കാലിയ പറയുന്നു. കോയമ്പത്തൂരിലെയും ഹരിയാനയിലുമായി മൂന്ന് ഫാക്ടറികളിലാണ് കമ്പനി ഉത്പ്പന്നങ്ങൾ ഇവിടെയാണ് നിർമിക്കുന്നത്. ഇടനിലക്കരില്ലാതെ വില്പന നടത്താൻ സാധിക്കുന്നതിനാൽ വിലക്കുറവിൽ സാധാനം എത്തിക്കാൻ സാധിക്കുന്നു.

ഇടനിലക്കാരില്ലാത്തതിനാൽ ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്ക് നേരിട്ട് ലഭിക്കുന്നത് കമ്പനി വ്യത്യസ്ത രീതിയൽ ഉപയോഗിക്കുന്നുണ്ട്. ഫീഡ്ബാക്ക് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി അതിന് അനുസരിച്ച് ഉത്പ്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നുണ്ട്. 60-90 ദിവസമെടുക്കുന്ന പ്രൊഡക്ട് ഡവലപ്‌മെന്റ് കാലയളവ്. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് എൻജിനീയർമാർ ഡിസൈൻ തയ്യാറാക്കും. ഉത്പ്പന്നം ടെസ്റ്റ് ലോഞ്ച് നടത്തി ലഭിക്കുന്ന ഫീഡ്ബാക്കുകൾ അടിസ്ഥാനമാക്കി വേണ്ട മാറ്റങ്ങൾ വരുത്തും. ഇതിന് ശേഷം പ്രീ ലോഞ്ച് നടത്തി ഉത്പ്പന്നത്തിൽ തൃപ്തി നേടിയാൽ മാത്രമാണ് കമ്പനി വിപണിയിലേക്ക് ഉത്പന്നമെത്തിക്കുന്നത്.

തുടക്കകാലത്ത് കമ്പനി പ്രയാസങ്ങളില്ലാതെ മുന്നോട്ട് പോയെങ്കിലും വളരാനുള്ള സമയത്താണ് ഫണ്ട് ആവശ്യമായി വന്നത്. നിർമാണവും വിതരണവും നടത്തുന്ന കമ്പനിയായതിനാൽ സാമ്പത്തികം വലിയ പ്രശ്നമായിരുന്നതായ് ഭാരത് പറയുന്നു. നാല് വർഷം പ്രായമുള്ള കമ്പനിക്ക് നിക്ഷേപകരെ കിട്ടിയില്ല. ഇതോടൊപ്പം ബാങ്ക് വായ്പയും കിട്ടാൻ ബുദ്ധിമുട്ടായി. ഇതോടെ ഇക്വിറ്റി ഫിനാൻസിംഗിലേക്ക് തിരിഞ്ഞാണ് കമ്പനി ഫണ്ട് കണ്ടെത്തിയത്.
കോവിഡ് വന്നതോടെ ഉപഭോക്താക്കളുടെ വീടുകളിലെത്തി ഉത്പ്പന്നം ഒരുക്കാനും സർവീസും സാധിക്കാതെ വന്നു. ഈ സാചര്യത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോയുമായാണ് കമ്പനി ഉപഭോക്താക്കളിലേക്ക് എത്തിയത്. 2019 തിൽ 76,400 കോടിയുടെ മാർക്കറ്റിൽ നിന്ന് 2025 ൽ 1.48 ലക്ഷം കോടിയുടെ വിപണിയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.