'ഭൂമിയും ആകാശവും വാഴുന്ന ടാറ്റ'; ജംഷദ്ജി ടാറ്റ തുണി മില്ലിൽ തുടങ്ങിയ വ്യവസായ മുന്നേറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റ ഒരു സ്വകാര്യ കമ്പനിയാണെന്നത് സത്യമാണ്. പക്ഷേ ഒരു സ്വകാര്യ കമ്പനിയോട് കാണിക്കുന്ന മനോഭാവമല്ല ടാറ്റയോട് പൊതുവിലുള്ളത്. ഈയിടെ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തപ്പോൾ ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നിൽ ടാറ്റയോടുള്ള സ്നേഹമുണ്ട്. 1869 ല്‍ ജംഷദ്ജി നസര്‍വാന്‍ജി ടാറ്റ എന്ന 29 കാരനാണ് ഇന്നു കാണുന്ന ടാറ്റയുടെ വളർച്ചയ്ക്ക് വിത്ത് പാകിയത്.

21,000 രൂപയുമായി ആരംഭിച്ച തുണിമിൽ കമ്പനിയിൽ നിന്നാണ് ഭൂമിയും ആകാശവും വാഴുന്ന നിലയിലേക്ക് ടാറ്റ വളർന്നത്. ഇന്ന് 150 രാജ്യങ്ങളില്‍ 29 പബ്ലിക്ക് ലിസ്റ്റഡ് കമ്പനികളാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ളത്. 2021 ഡിസംബറിലെ കണക്ക് പ്രകാരം 314 ബില്യണ്‍ യുഎസ് ഡോളറാണ് കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍. 

ആദ്യ തുണി മിൽ കമ്പനി

ആദ്യ തുണി മിൽ കമ്പനി

മുംബൈയിലെ വ്യവസായ കേന്ദ്രമായ ചിഞ്ച്‌പൊക്ലില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓയില്‍ മില്‍ ഏറ്റെടുക്കുകയായിരുന്നു ജംഷദ്ജി ടാറ്റ ആദ്യം ചെയ്തത്. ഈ ഓയിൽ കമ്പനി അലക്‌സാണ്ട്ര മില്‍ പേരില്‍ കോട്ടണ്‍ കമ്പനിയാക്കി മാറ്റി. ലാഭത്തിലായ കമ്പനി രണ്ട് വർഷത്തിന് ശേഷം അദ്ദേഹം വിൽപ്പന നടത്തി. ശേഷം ഇംഗ്ലണ്ടിൽ പോയി ലങ്കഷെയറിലെ കോട്ടണ്‍ വ്യവസയത്തെ പറ്റി പഠിച്ചു. ഇവിടെ കണ്ട രീതികൾ ഇന്ത്യയിലേക്ക് പ്രാവർത്തികമാക്കാൻ അദ്ദേഹം തീരുമാനിച്ചു. 

Also Read: ‌സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയംAlso Read: ‌സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം

എംപ്രസ് മിൽ

എംപ്രസ് മിൽ

പുതിയ തുണമില്ലിനായി അദ്ദേഹം തിരഞ്ഞെടുത്തത് അന്നത്തെ ടെക്സ്റ്റൈൽ ഹബ്ബായിരുന്ന ബോംബെ ആയിരുന്നില്ല. മൂന്ന് ഘടകങ്ങള്‍ ചേരുന്നൊരു സ്ഥലം തിരഞ്ഞെടുത്താല്‍ വിജയിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. പരുത്തി കൃഷിയുള്ള സ്ഥലങ്ങളുടെ സാമിപ്യവും, റെയില്‍വെ ലൈനിൽ എളുപ്പത്തിൽ എത്താനുള്ള സൗകര്യവും, ആവശ്യത്തിന് വെള്ളവും ഇന്ധനവും ലഭിക്കുന്നിടം, ഈ മൂന്ന് ഘടകങ്ങളും ചേരുന്നയിടമായ നാ​ഗപൂർ അദ്ദേഹം എംപ്രസ് മില്‍ ആരംഭിച്ചു. 

Also Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെAlso Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെ

ടാറ്റയുടെ പരീക്ഷണ ശാല

ടാറ്റയുടെ പരീക്ഷണ ശാല

അദ്ദേഹത്തിന്റെ ആശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പരീക്ഷണ ശാലയായിരുന്നു എംപ്രസ് മിൽ. തൊഴിലാളി ക്ഷേമവും കമ്പനിയിൽ അദ്ദേഹം നടപ്പിലാക്കി. 1886 ല്‍ പെന്‍ഷന്‍ ഫണ്ട് ആരംഭിച്ചു. 1895 ല്‍ അപകട നഷ്ടപരിഹാരം കമ്പനിയിൽ ഉറപ്പാക്കി. തൊഴിലാളികളുടെ ആരോ​ഗ്യത്തിന് വേണ്ടി ജലശുദ്ധീകരണം പ്ലാന്റും സ്ഥാപിച്ചു. അക്കാലത്ത് തൊഴില്‍ പരിശീലന കാലയളവ് പോലും അദ്ദേഹം കമ്പനിയിൽ നടപ്പിലാക്കിയരുന്നു.

വിജയിക്കണമെന്ന ആ​ഗ്രഹം

വിജയിക്കണമെന്ന ആ​ഗ്രഹം

വിജയിക്കണമെന്ന ആ​ഗ്രഹം മുറുകെ പിടിച്ചാണ് അദ്ദേഹം നടന്നു കയറിയത്. അക്കാലത്ത് കുര്‍ളയിലെ ധരംസി മില്‍ ടാറ്റ ഏറ്റെടുത്തു. നശിച്ച മില്ലിനെ ശക്തമാക്കുക എന്നതായിരുന്നു 42 കാന്റെ നിയോഗം. സ്വദേശി പ്രസ്ഥാനം രൂപപ്പെടുന്ന കാലത്ത് അദ്ദേഹം മില്ലിന് സ്വദേശി മില്‍ എന്ന് പേരിട്ടു. എന്നാല്‍ തൊഴിലാളി ക്ഷാമവും ഗുണനിലവാരമില്ലാത്ത യന്ത്രങ്ങളും കാരണം ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകാനായില്ല.

ടാറ്റ കുഴിയില്‍ പെട്ടു എന്ന് പലരും പറഞ്ഞലും ജംഷ്ദ്ജി വിട്ടുകൊടുത്തില്ല. എംപ്രസ് മില്ലിലെ ഓഹരി വിറ്റും മറ്റു വഴിക്കും അധിക മൂലധനം സ്വദേശിയിലേക്ക് എത്തിച്ചു. പുതിയ ഉപകരണങ്ങളും നാഗ്പൂരിലെ എംപ്രസ് ഫാക്ടറിയിൽ നിന്ന് മികച്ച തൊഴളിലാളികളെയും കൊണ്ടു വന്ന് സ്വദേശി മില്ലിനെ ലാഭത്തിലാക്കി.

മുംബൈയിലെ താജ്മഹല്‍

മുംബൈയിലെ താജ്മഹല്‍

ജംഷ്ദ്ജിയുടെ ജീവിതത്തിലെ ആഗ്രഹങ്ങളിലൊന്നായിരുന്ന ഹോട്ടല്‍ താജ് മഹല്‍ പാലസ് 1903 ഡിസംബര്‍ 16നാണ് പൂര്‍ത്തിയാകുന്നത്. അന്നത്തെ കാലത്ത് 4 കോടി ചെലവിലാണ് താജ് നിര്‍മിക്കുന്നത്. 1898 ല്‍ നിർമാണം ആരംഭിച്ചത്. അക്കാലത്ത് തന്നെ സൗകര്യങ്ങളുടെ മഹാത്ഭുതങ്ങളായിരുന്നുതാജിൽ. ബോംബയിലെ വൈദ്യുതീകരിച്ച കെട്ടിടങ്ങളില്‍ ആദ്യത്തേത് താജ് ആയിരുന്നു. എല്ലാ മുറികളിലും ടെലിഫോണ്‍, ഇലട്രിക് ഇലവേറ്റര്‍, അമേരിക്കന്‍ ഫാന്‍. ഐസ് മെക്കിം​ഗ് മെഷിൻ എന്നിവ ആദ്യം താജിലുണ്ടായിരുന്നു. 

Also Read: 1400 രൂപ ശമ്പളക്കാരൻ ഇന്ന് 43 കോടിയുടെ ബിസിനസ് ഉടമ; അതിശയ വിജയംAlso Read: 1400 രൂപ ശമ്പളക്കാരൻ ഇന്ന് 43 കോടിയുടെ ബിസിനസ് ഉടമ; അതിശയ വിജയം

താജ് മഹല്‍ പാലസ്

സ്യൂട്ട് റൂമിന് 30 രൂപയായിരുന്നു വില. ഒന്നാം ലോക മഹായുദ്ധ കാലത്ത് 600 ബെഡ് ആശുപത്രിയാക്കി മാറ്റി. 2003 ല്‍ നൂറാം വര്‍ഷത്തില്‍ താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍സ് എന്ന് പേരുമാറ്റി. ജംഷദ്ജിയുടെ വലിയ ആ​ഗ്രഹങ്ങായിരുന്നു വിദ്യാർഥികൾക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിക്കുകയെന്നത്. ഇതോടൊപ്പം സീറ്റീൽ പ്ലാൻും മുബൈയിൽ ഹൈഡ്രോപവർ പ്ലാന്റും അദ്ദേഹം സ്വപ്നം കണ്ടിരുന്നു, ഈ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് അദ്ദേഹം 1904 ൽ ജർമനിയിൽ വച്ച് മരണപ്പെടുന്നത്.

ഡോറാബ്ജി ടാറ്റ

1904 ല്‍ ജംഷദ്ജിയുടെ മരണ ശേഷം മൂത്ത മകന്‍ ഡോറാബ്ജി ടാറ്റ് കമ്പനിയുടെ തലപ്പത്തേക്ക് എത്തി. 1907 ല്‍ ദോറാബ്ജി ടാറ്റാ സ്റ്റീലിന്റെ ആദ്യ രകൂപമായ ടാറ്റ ആയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി സാക്ചില്‍ എന്ന ​ഗ്രാമത്തിൽ ആരംഭിച്ചു. ഇവിടെ ​ഗ്രാമത്തിലുള്ളവർക്കായി ആശുപത്രിയും പണിതു.

1909 തിൽ ഇന്ത്യൻ ഇന്‍സിറ്റ്യൂട്ട് ഓഫ് സയന്‍സ് ആരംഭിച്ചു. 1911 ലാണ് ആദ്യ ബാച്ച് പ്രവേശിച്ചത്. 1910 ല്‍ ബോംബെയിൽ ജല വൈദ്യുത പദ്ധതി ആരംഭിച്ചു. ടാറ്റ പവർ എന്ന കമ്പനിയുടെ തുടക്കമായിരുന്നു അത്. ജംഷദ്ജി മരണപ്പെട്ട ശേഷം അഞ്ച് വർഷത്തിനുള്ളിൽ അടുത്ത തലമുറ അദ്ദേഹത്തിന്റെ ആ​ഗ്രഹങ്ങൾ നടപ്പിലാക്കി.

പ്രധാന നാഴികകല്ലുകൾ

പ്രധാന നാഴികകല്ലുകൾ

1917- ടാറ്റ് ഓയില്‍ മിൽ കമ്പനി തുടങ്ങി, 1984 ഹിന്ദുസ്ഥാൻ ലെവറിന് വിറ്റു.

1932- കറാച്ചിയില്‍ നിന്ന് മുംബൈയിലേക്ക് ടാറ്റ എയര്‍ലൈന്‍സ് വിമാനം ആദ്യ സര്‍വീസ് നടത്തി. എയര്‍ ഇന്ത്യ തുടങ്ങി.

1941- ടാറ്റ മെമ്മോറിയല്‍ ആശുപത്രി ആരംഭിിച്ചു.

1954- വോൾട്ടാസ് ആരംഭിച്ചു.

ടാറ്റ നാനോ കാര്‍

1954- ഇഎല്‍സിഒ ആരംഭിച്ചു. 6ആര് വര്‍ഷത്തിന് ശേഷം ടാറ്റ മെഴിസഡന്‍സ് ബെന്‍സ് ട്രക്ക് ഇറങ്ങി.

1968- രാജ്യത്തെ ആദ്യ സോഫ്റ്റ്‍വെയർ കമ്പനി ടിസിഎസ് ആരംഭിച്ചു

1983- ടാറ്റ സാള്‍ട്ട് ആരംഭിച്ചു.

1991- പാസഞ്ചർ വാഹനങ്ങൾ ആരംഭിച്ചു, 1992 ടാറ്റ എസ്റ്റേറ്റ് നിരത്തിലിറങ്ങി

1994- തനിഷ്‌ക്, 2000- ടാറ്റ ടീ, 2001- ടാറ്റ ഇന്‍ഷൂറന്‍സ്, 2006- ടാറ്റ സ്കൈ, 2008- ടാറ്റ നാനോ കാര്‍ പുറത്തിറക്കി.

ചിത്രങ്ങൾക്ക് കടപ്പാട്- tata.com

Read more about: business success story tata
English summary

How Tata Group Hit Big Success; Story Of Jamsetji Nusserwanji Tata Who Found Tata

How Tata Group Hit Big Success; Story Of Jamsetji Nusserwanji Tata Who Found Tata
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X