30,000 രൂപയില്‍ തുടങ്ങി 1,225 കോടിയിലെത്തിയ ഫുഡ് ബിസിനസ്; ആരും പറഞ്ഞു പോകും 'വൗ'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിന്റെ ഭക്ഷണമല്ലെങ്കിലും മലയാളി നല്ല സ്വാദോടെ രുചിച്ച ഭക്ഷമാണ് മോമോ. വടക്കേ ഇന്ത്യയില്‍ നിന്ന് വന്ന് മലയാളിയുടെ നാവിലേക്ക് പിടിച്ചു കയറിയ രുചി. മോമോ കഴിച്ച് 'വൗ' എന്ന് പറഞ്ഞത് പോലെ ഈ മോമോ വിറ്റ കഥ കേട്ടാലും 'വൗ' എന്നു പറഞ്ഞു പോകും. 2008 ലാണ് കൊല്‍ക്കത്തയിലാണ് സഹപാഠികളായ സാഗര്‍ ദരിയാണിയും ബിനോദ് കുമാറും ചേർന്ന് മോമോസ് വില്പന കിസോസ്ക് ആരംഭിച്ചത്. 200 ചതുരശ്ര അടിയിൽ 30,000 രൂപയ്ക്ക് തുടങ്ങിയ മോമോസ് വില്പന കേന്ദ്രമാണ് ഇന്ന് 1,225 കോടി രൂപ ആസ്തിയുള്ള ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡായി വളര്‍ന്നു. അവിസ്മരണിയമായ ഇവരുടെ കഥ പോലെ തന്നെയാണ് കമ്പനിയുടെ പേരും, 'വൗ' മോമോ'. 2008 ആ​ഗസ്റ്റിൽ അടുത്തുള്ള കടയിൽ നിന്ന് മോമോസ് നിർമിക്കാനുള്ള സാധനങ്ങള്‍ കടം വാങ്ങിയാണ് ഇരുവരും സംരംഭം ആരംഭിക്കുന്നത്.

കിയോസ്കിലൂടെ തുടക്കം

കിയോസ്കിലൂടെ തുടക്കം

കൊല്‍ക്കത്ത സെന്റ് സേവിയേഴ്സ് കോളേജിലെ സഹപാഠികളായിരുന്നു. ഇരുവരും. 2008 ആ​ഗസ്റ്റ് 29ന് സൗത്ത് കൊൽക്കത്തയിലെ ട്രോളിഗഞ്ചിലെ സ്‌പെന്‍സര്‍ റീട്ടെയിലര്‍ സ്റ്റോറിലും കൊല്‍ക്കത്തയിലെ ബിഗ് ബസാറിലുമാണ് കിയോസ്‌കുകള്‍ തുടങ്ങിയത്. 18 ശതമാനം വരുമാനം വീതം വെയ്ക്കുന്ന കരാറിലാണ് കിസോയ്ക്കിന്റെ പ്രവർത്തനം. രണ്ട് താൽക്കിലിക പാചകക്കാരെ കൂടെ കൂട്ടിയാണ് പ്രവർത്തനെ തുടങ്ങിയത്. തുടക്കത്തിൽ മാളിലെത്തുന്നവര്‍ക്ക് സാമ്പിള്‍ നല്‍കി രുചി ജനങ്ങളിലെത്തിച്ചായിരുന്നു കച്ചവടം. ഈ രുചിയുടെ വിജയമാണ് രണ്ട് വർഷം കൊണ്ട് നഗരത്തിലെ ടെക് പാര്‍ക്കുകളിലും മാളിലും ഹൈപ്പര്‍മാര്‍ക്കറ്റിലേക്കും കിയോസ്‌കുളുമായി 'വൗ മോമോവിനെ എത്തിച്ചത്. നിലവില്‍ കൊല്‍ത്തയ്ക്ക് പുറമെ കൊച്ചി, ബം​ഗളൂരു, ചെന്നെെ, മുബൈ, ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ലഖ്നൗ, പുരി, കാൺപൂര്‍, കട്ടക്ക്, ഭുവനേശ്വർ തുടങ്ങി 19 നഗരങ്ങളിലായി 425 ഔട്ടലെറ്റുകള്‍ ഇന്ന് കമ്പനിക്കുണ്ട്. 

Also Read: മാസത്തിൽ 2 ലക്ഷം സമ്പാദിക്കുന്ന 'പാള വിപ്ലവം'; ഇത് കാസർകോടൻ ഐഡിയAlso Read: മാസത്തിൽ 2 ലക്ഷം സമ്പാദിക്കുന്ന 'പാള വിപ്ലവം'; ഇത് കാസർകോടൻ ഐഡിയ

സ്വന്തം ഔട്ട്ലെറ്റ് പിറക്കുന്നു

സ്വന്തം ഔട്ട്ലെറ്റ് പിറക്കുന്നു

2010 ല്‍ 10 ലക്ഷം നിക്ഷേപത്തില്‍ ഇരുവരും സ്വന്തം ഔട്ട്‌ലേറ്റ് ആരംഭിച്ചത്. കൊല്‍ക്കത്ത സാള്‍ട്ടലേക്കിലെ സെക്ടര്‍ 5 ലാണ്. 1200 ചതുരശ്ര അടിയിൽ ആദ്യ ഔട്ട്ലെറ്റ് വരുന്നത്. പിന്നീട് 2011ലാണ് കൊല്‍ക്കത്തയ്ക്ക് പുറത്തേക്ക് ആദ്യ ചുവട് വെയ്പ്പ് നടത്തി. ബംഗളൂരുവിലും വൗ മോമോസ് രുചി വിളമ്പി. ഫൊണിക്‌സ് മാര്‍ക്കറ്റ്‌ സിറ്റിയിലാണ് ബം​ഗളൂരുവിലെ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ചത്. 16 വ്യത്യസ മോമോസുകളാണ് കമ്പനി വിളമ്പുന്നത്. വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ മോമസും വൗ മോമോസിന്റെ മെനു കാർഡിലുണ്ട്. വെജിറ്റേറിയൻ ഇനത്തിൽ ചോളം, ചോളം ആൻഡ് ചീസ് എന്നി വൈവിധ്യങ്ങളുണ്ട്. നോണ്‍ വെജിറ്റേറിയൻ വിഭാ​ഗത്തിൽ ചിക്കന്‍, ചിക്കന്‍ ആന്‍ഡ് ചീസ്, ചെമ്മിന്‍, സെസ്വാന്‍ അടക്കം ചോക്കളേററ് മോമോസ് വരെ വില്പന നടത്തുന്നു. 

Also Read: 6-ാം ക്ലാസ് തോറ്റ വയനാടുകാരന്റെ ഐഡി ഫ്രഷ് ഫുഡ്; ഇത് 100 കോടിയുടെ ദോശക്കഥAlso Read: 6-ാം ക്ലാസ് തോറ്റ വയനാടുകാരന്റെ ഐഡി ഫ്രഷ് ഫുഡ്; ഇത് 100 കോടിയുടെ ദോശക്കഥ

30,000 രൂപയിൽ നിന്ന് 1,225 കോടി രൂപയിലെത്തിയ കമ്പനി

30,000 രൂപയിൽ നിന്ന് 1,225 കോടി രൂപയിലെത്തിയ കമ്പനി

2019 ല്‍ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് 130 കോടിയുടെ നിക്ഷേപം നടത്തിയതോടെയാണ് വൗ മോമോ കമ്പനിയുടെ മൂല്യം 860 കോടിയിലെത്തിയത്. ഈ സമയത്ത് 2018-19 തില്‍ 120-150 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 2021 ല്‍ ദി ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് വഴി ലഭിച്ച 116.92 കോടി രൂപയുടെ നിക്ഷേപം കമ്പനിയുടെ മൂല്യം 1,225 കോടി രൂപയായി ഉയര്‍ത്തി. 2022 ല്‍ വൗ ചിക്കന്‍ എന്ന പേരില്‍ ഫ്രൈഡ് ചിക്കന്‍ വില്‍ക്കുന്ന പുതിയ ബ്രാന്‍ഡ് കമ്പനി ആരംഭിച്ചു. ഇതിന്റെ ആദ്യ ഔട്ട്‌ലെറ്റ് ജനുവരി 26ന് കൊല്‍ക്കത്തയില്‍ ആരംഭിച്ചു. 2022 ഡിസംബറോടെ 50 ഔട്ട്‌ലെറ്റുകളാണ് വിവിധയിടങ്ങളില്‍ ആരംഭിക്കുക. നേരത്തെ കമ്പനി വൗ ചൈന എന്ന പേരില്‍ മറ്റൊരു ബ്രാന്‍ഡ് ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തില്‍ ആകെ 335 ഔട്ട്‌ലെറ്റുകള്‍ കമ്പനി ആരംഭിക്കും. 

Also Read: ഐടി ജോലി ഉപേക്ഷിച്ചു, കഴുതപ്പാൽ വിറ്റ് യുവാവ് സമ്പാദിക്കുന്നത് 17 ലക്ഷം രൂപ! ആശയം കൊള്ളാംAlso Read: ഐടി ജോലി ഉപേക്ഷിച്ചു, കഴുതപ്പാൽ വിറ്റ് യുവാവ് സമ്പാദിക്കുന്നത് 17 ലക്ഷം രൂപ! ആശയം കൊള്ളാം

Read more about: msme startup business
English summary

Indian Fast Food Business Brand Wow Momo Start With Rs 30,000 And Now Worth 1225 Cr.

Indian Fast Food Business Brand Wow Momo Start With Rs 30,000 And Now Worth 1,225 Cr.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X