ഇന്ദ്ര നൂയി, ലോകത്തിലെ ഏറ്റവും ശക്തയായ വനിതയുടെ നിങ്ങൾക്കറിയാത്ത അഞ്ച് വിജയരഹസ്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ ഏറ്റവും വലിയ ഫുഡ് ആൻഡ് ബിവറേജ് കമ്പനിയായ പെപ്സിയുടെ ചെയർപേഴ്സണും ചീഫ് എക്സിക്യൂട്ടീവുമായിരുന്ന ഇന്ദ്ര കൃഷ്ണമൂർത്തി നൂയി ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളിലൊരാളാണ്. ഫോബ്സ് മാ​ഗസിൽ പുറത്തു വിട്ട ശക്തരായ 100 വനിതകളുടെ ലിസ്റ്റിലാണ് തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച ഇന്ദ്ര നൂയി മൂന്നാം സ്ഥാനത്ത് എത്തിയത്. 2018 ഒക്ടോബർ രണ്ടിന് ഔദ്യോ​ഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ഇന്ദ്ര നൂയിയുടെ അഞ്ച് വിജയ രഹസ്യങ്ങൾ ഇതാ..

 

ആത്മവിശ്വാസം

ആത്മവിശ്വാസം

ഇന്ദ്ര നൂയിയുടെ ജീവിതത്തിൽ കുട്ടിക്കാലം മുതൽ അവരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി അമ്മയാണ്. അമ്മയാണ് ഇന്ദ്രയെയും സഹോദരിയെയും ചെറുപ്പം മുതൽ ആത്മവിശ്വാസം ഉള്ളവരായി വളർത്തിയത്. ഭാവിയിൽ ആരായി തീരണമെന്ന് സ്വപ്നം കാണാനും അതിന് വേണ്ടി പ്രയത്നിക്കുന്നതിന് പ്രോത്സാഹനം നൽകിയതും അമ്മയായിരുന്നു. ഭാവിയിൽ നിങ്ങളാണ് നിങ്ങളുടെ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന് മനസ്സിൽ ഉറച്ചു വേണം ജീവിതത്തിൽ ഓരോ ചുവടും മുന്നോട്ട് വയ്ക്കാനെന്ന് ഇന്ദ്ര നൂയി പറയുന്നു.

കഴിവുകൾ കണ്ടെത്തുക

കഴിവുകൾ കണ്ടെത്തുക

നിങ്ങളുടെ കഴിവ് നിങ്ങൾ തന്നെ സ്വയം കണ്ടെത്തുക. നിങ്ങൾക്കുള്ളിലുള്ള ആ കഴിവിനെ കണ്ടെത്തിയാൽ മാത്രം പോരാ അതിനെ കൂടുതൽ വളർത്താനുള്ള ശ്രമങ്ങളും നടത്തണം. ഔദ്യോ​ഗിക ജീവിതത്തിനിടയിൽ എത്ര സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും അനായാസമായി തീർപ്പുണ്ടാക്കാൻ തനിക്ക് കഴിഞ്ഞത് സ്വന്തം കഴിവിലുള്ള വിശ്വാസം കൊണ്ടാണെന്നും നൂയി പറയുന്നു.

ഉപഭോക്താവിനെ പോലെ ചിന്തിക്കുക

ഉപഭോക്താവിനെ പോലെ ചിന്തിക്കുക

ബിസിനസുകൾ നടത്തുന്നവർ ഉപഭോക്താവിന്റെ മനസ്സ് അറിഞ്ഞ് വേണം പ്രവർത്തിക്കാൻ. പെപ്സികോയിൽ ജോലിയിൽ പ്രവേശിച്ച ആദ്യ കാലങ്ങളിൽ നൂയി കടകളിൽ നേരിട്ട് പോയി പെപ്സി ഉത്പന്നങ്ങൾ കടകളിലെ ഷെൽഫുകളിൽ എങ്ങനെയാണ് പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് കാണുമായിരുന്നു. ഇതിന്റെ ഫോട്ടോ എടുത്ത് പാക്കേജിംഗും പ്ലേസ്മെന്റും സംബന്ധിച്ച പോരായ്മകൾ ഡിസൈൻ ആൻഡ് മാർക്കറ്റിം​ഗ് ടീമിനെ അറിയിക്കുകയും ചെയ്തിരുന്നു.

പിന്തുണയ്ക്കുന്നവരെ മറക്കരുത്

പിന്തുണയ്ക്കുന്നവരെ മറക്കരുത്

നിങ്ങളുടെ ജീവിതത്തിൽ പിന്തുണയായി കൂടെ നിൽക്കുന്നവരെ ഒരിയ്ക്കലും മറക്കരുത്. കൂടാതെ ഭാവിയിൽ മറ്റുള്ളവരെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും വേണം.

ശക്തരായിരിക്കുക

ശക്തരായിരിക്കുക

ജീവിതത്തിൽ ഔദ്യോ​ഗിക ജീവിതത്തിലും എല്ലാ പ്രശ്നങ്ങളെയും ശക്തരായി നേരിടുക. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തോട് വിശ്വാസ്യതയും ചെയ്യുന്ന കാര്യങ്ങളിൽ ശുഭാപ്തിവിശ്വാസവും പുലർത്തുക. ജോലിയോട് എപ്പോഴും ആവേശമുണ്ടായിരിക്കണമെന്നും ഇന്ദ്ര നൂയി പറയുന്നു.

malayalam.goodreturns.in

English summary

PepsiCo CEO Indra Nooyi: 5 powerful career habits that drove her success

Nooyi will remain as chairwoman of the board of directors until early 2019. As Nooyi readies for her next phase, here are the traits and habits she used to help steer her career.
Story first published: Tuesday, April 23, 2019, 8:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X