വർഷത്തിൽ 30 ലക്ഷം രൂപ വരുമാനമുള്ള ജോലിയുള്ളവരാണെങ്കിൽ ജോലി ചെയ്ത് ശമ്പളം വാങ്ങി സുഖമായി ജീവിക്കാമെന്ന് കരുതുന്നവരാകും കൂടുതലും. എന്നാൽ ഉള്ളിൽ സംരംഭകൻ ആകണമെന്ന ആഗ്രഹം കൊണ്ടു നടക്കുന്നവരാണെങ്കിൽ ഏത് പ്രലോഭനങ്ങളെയും മാറ്റിയെറിഞ്ഞ് മുന്നോട്ട് കുതിക്കും. ഇതേ രീതിയാണ് നിഥി സിംഗും ശിഖർ വീർ സിംഗും കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സംരംഭകരായത്. ബംഗളൂരുവിൽ ഈ ദമ്പതികൾ തുടങ്ങിയ സമൂസ സിംഗ് എന്ന ബ്രാൻഡ് 45 കോടി വിറ്റു വരവിലേക്കാണ് എത്തിയത്. ഈ വിജയ കഥ നോക്കാം.
സമൂഹ സിംഗിന്റെ പിറവി
ഹരിയാന സ്വദേശികളാണ് നിധി സിംഗും ശിഖർ സിംഗും. കുരുക്ഷേത്ര സർവകലാശാലയിലെ പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. 2009തിൽ ഹെെദരാബാദിൽ ബിരുദാനന്തര ബിരുദ പഠന സമയത്താണ് ശിഖരിന്റെ മനസിൽ സമൂസ ബിസിനസിനെ പറ്റി ആശയമുദിക്കുന്നത്. ഹൈദരാബാദിൽ എസ്ബിഐ ബ്രാഞ്ച സന്ദർശിച്ചപ്പോഴാണ് ഇതിന് മുന്നിൽ സമൂസ വില്പന നടത്താനുള്ള ആശയം ലഭിക്കുന്നത്.
ഇതിനോട് പോസ്റ്റീവായി പ്രതികരിക്കാതിരുന്ന നിധിയെ അതിശയപ്പെടുത്തി കൊണ്ട് നാട്ടിലെങ്ങും സമൂസയ്ക്കുള്ള ജനപ്രീതി ശിഖർ കാണിച്ചു കൊടുത്തു. പിവിആറിൽ ആദ്യം വന്നത് സമൂസയായിരുന്നു. എയർപോർട്ടിലും ഫുഡ് കോർട്ടിലമടക്കം എല്ലായിടത്തും സമൂസ. എന്നാൽ സമൂസ വാല യെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിനാൽ അല്പമൊന്ന് ക്ഷമിക്കാനായിരുന്നു നിധിയുടെ മറുപടി.
2010 ൽ വിവാഹിതരായ ശേഷം 2016ലാണ് സമൂസ സിംഗ് ആരംഭിക്കുന്നത്. ബയോടെക്‌നോളജിയില്‍ എംടെക്ക് ബിരുദധാരിയായ ശിഖര്‍ രാജ്യത്തെ മുന്‍നിര ബയോടെക് കമ്പനിയായ ബയോകോണില്‍ പ്രിന്‍സിപ്പള്‍ സയിന്റിസ്റ്റായിരുന്നു. 2015 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് രാജിവെച്ച ഇദ്ദേഹം 2016 ഫെബ്രുവരിയിലാണ് സ്വന്തം സംരംഭം തുടങ്ങുന്നത്. അമേരിക്കൻ ഫാർമാ കമ്പനിയുടെ ഗുഡ്ഗാവിലെ ഓഫീസിലായിരുന്നു നിധി സിംഗിന് ജോലി. 2017-ൽ ജോലി രാജിവെയ്ക്കുമ്പോൾ പ്രതിവർഷം 30 ലക്ഷമായിരുന്നു അവരുടെ ശമ്പളം.
ആദ്യ ഔട്ട്ലേറ്റ്
ബയോടെക്‌നോളജിയില്‍ എംടെക്ക് ബിരുദധാരിയായ ശിഖര്‍ രാജ്യത്തെ മുന്‍നിര ബയോടെക് കമ്പനിയായ ബിയോകോണില്‍ പ്രിന്‍സിപ്പള്‍ സയിന്റിസ്റ്റായിരുന്നു. 2015 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് രാജിവെച്ച ഇദ്ദേഹം 2016 ഫെബ്രുവരിയിലാണ് സ്വന്തം സംരംഭം തുടങ്ങുന്നത്. സമൂസ കിംഗ് എന്ന പേരില്‍ ബംഗളൂരുവിലായിരുന്നു ആദ്യ ഔട്ട്‌ലേറ്റ്. തുടക്കത്തില്‍ ഇരുവരുടെയും സമ്പാദ്യം ഉപയോഗിച്ചായിരുന്നു ബിസിനസിന്റെ മുന്നേറ്റം.
പിന്നീട് വലിയ അടുക്കള നിര്‍മാണത്തിനായി സ്വന്തം വീട് വിറ്റു ലഭിച്ച 80 ലക്ഷം രൂപയും ബിസിനസിലേക്ക് നിക്ഷേപിച്ചു. ഈ തുക കൊണ്ടാണ് ഇലക്ട്രോണിക് സിറ്റിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറി വാടകയ്ക്കെടുക്കാനും മികച്ചൊരു അടുക്കള നിർമിക്കാനുമായത്. ഈ അടുക്കള കൂടിയെത്തിയതോടെയാണ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷി സമൂസ സിംഗിന് വന്നു ചേർന്നത്.
കമ്പനിയുടെ തുടക്കത്തിൽ കൂടെ ചേർന്ന 2 തൊഴിലാളികൾ ഇന്നും ഒപ്പമുണ്ട്. ഇവരാണ് കമ്പനിയുടെ നിലവിലെ പ്രൊഡക്ഷൻ ചുമതല വഹിക്കുന്നത്. ഇന്ന് ബംഗളൂരുവിൽ പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഫാക്ടറി കമ്പനിക്കുണ്ട്. കൂടാതെ 50 ക്ലൗഡ് കിച്ചണുകളും സമൂസ കിംഗ് പ്രവർത്തിപ്പിക്കുന്നു. ഇതുവഴി മുംബൈ, പൂനെ, ചെന്നൈ തുടങ്ങി 8 നഗരങ്ങളിൽ കമ്പനിക്ക് ഇന്ന് സാന്നിധ്യമുണ്ട്.
മൾട്ടി നാഷണൽ കമ്പനികൾ, എയർലൈനുകൾ, മൾട്ടിപ്ലക്സുകൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കൾ. 30,000 സമൂസകൾ ദിവസത്തിൽ വില്പന നടത്തുന്ന കമ്പനി 4 മടങ്ങ് വളർച്ചയോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ 45 കോടി രൂപയുടെ ആകെ വിറ്റുവരവിലേക്കാണ് കമ്പനി കടക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ



Click it and Unblock the Notifications
