ഭീംജി പട്ടേല്‍; തൊഴിൽ തേടി മുംബൈയിലെത്തിയ 12കാരനിൽ നിന്ന് 100 കോടിയുടെ മദ്യ വ്യാപാരിയിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1981 ല്‍ 12കാരനായ ഭീംജി പട്ടേല്‍ ഗുജറാത്തിലെ കച്ചിലുള്ള മേഘ്പാര്‍ ഗ്രാമത്തില്‍ നിന്നും മുംബൈയിലേക്ക് ജോലി തേടിയിറങ്ങിയത്. അന്ന് സ്വപ്‌നം കാണുന്നവരുടെ പ്രവേശന കവാടമായിരുന്നു മുംബൈ. മുംബൈയിൽ ചെറിയ ജോലികൾ ചെയ്ത് തുടങ്ങിയ ഭീംജി ജേഷ്ഠന്റെ കയ്യിൽ നിന്നും 30,000 രൂപ കടം വാങ്ങി ചെറിയ കട തുടങ്ങി. ബിസിനസ് വളർത്തി അദ്ദേഹം അതൊരു സൂപ്പർ മാർക്കറ്റിലെത്തിച്ചു. പിന്നീട് വന്ന ഉയർച്ചയിൽ ഇന്ന് 100 കോടി വരുമാനമുള്ള മദ്യ വ്യാപാരിയായി ഭീംജി പട്ടേൽ ഉയർന്നു. 

മോണിക്ക എൻട്രപ്രൈസ്

മോണിക്ക എൻട്രപ്രൈസ്

2008 ലാണ് ഭീംജി പട്ടേൽ മുംബൈയിൽ മോണിക്കാ എൻട്രപ്രൈസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. വിദേശ മദ്യ ബ്രാൻഡുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് വിതരണമായിരുന്നു ബിനിനസ്. ആദ്യ കാല മുംബൈ ജീവിതത്തിൽ വിദേശ ഉത്പ്പന്നങ്ങളുടെ കമ്മീഷൻ ഏജന്റായി ജോലി ചെയ്തതിന്റെ അനുഭവ സമ്പത്താണ് അദ്ദേഹത്തെ പുതിയ മേഖലയിലേക്ക് എത്തിച്ചത്. തുടക്കത്തിൽ സാധാരണ പോലെ ബ്രാൻഡുകൾ അയക്കുന്ന മദ്യം വിതരണം ചെയ്യുന്നൊരു കമ്പനി മാത്രമായിരുന്നു ഭീംജിയുടെ മോണിക്കാ എൻട്രപ്രൈസസും. 

Also Read: കോർപ്പറേറ്റ് ജോലി രാജിവെച്ച് വീട്ടുപകരണങ്ങളുടെ നിർമാണത്തിലേക്ക്; മാസം 40 കോടി വിറ്റുവരവ്; ഇത് ലൈഫ്‍ലോങ് വിജയംAlso Read: കോർപ്പറേറ്റ് ജോലി രാജിവെച്ച് വീട്ടുപകരണങ്ങളുടെ നിർമാണത്തിലേക്ക്; മാസം 40 കോടി വിറ്റുവരവ്; ഇത് ലൈഫ്‍ലോങ് വിജയം

പുതിയമുഖം

പുതിയമുഖം

2013ലാണ് അദ്ദേഹത്തിന്റെ മകന്‍ കുനാല്‍ പട്ടേല്‍ ബിസിനസിലേക്ക് എത്തുന്നത്. ഇതോടെ മോണിക്കാ എന്‍ട്രപ്രൈസസിന് പുതിയ രൂപം വന്നു. ഇക്കാലത്ത് ചുരുങ്ങിയ
ബ്രാന്‍ഡുകള്‍ മാത്രമാണ്‌ വിതരണം ചെയ്തത്. കമ്പനിക്ക് എക്സ്ക്ലൂസീവ് ബ്രാന്‍ഡുകളും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം കുനാൽ മാറ്റം വരുത്തി. 2017 ല്‍ 2 ബ്രാന്‍ഡുഡകള്‍ മാത്രമുണ്ടായിരുന്ന മോണിക്കാ എന്‍ട്രപ്രൈസസിന് ഇന്ന് 42 ബ്രാൻഡുകളുടെ സഹകരണമുണ്ട്. 125 ഓളം വ്യത്യസ്ത മദ്യങ്ങൾ കമ്പനി വിതരണം ചെയ്യുന്നു. 

Also Read: 'ഭൂമിയും ആകാശവും വാഴുന്ന ടാറ്റ'; ജംഷദ്ജി ടാറ്റ തുണി മില്ലിൽ തുടങ്ങിയ വ്യവസായ മുന്നേറ്റംAlso Read: 'ഭൂമിയും ആകാശവും വാഴുന്ന ടാറ്റ'; ജംഷദ്ജി ടാറ്റ തുണി മില്ലിൽ തുടങ്ങിയ വ്യവസായ മുന്നേറ്റം

 നൂറ് കോടി രൂപ

പെറുവിയന്‍ വൈറ്റ് ബ്രാണ്ടി, പിസ്‌കോ എന്നി ബ്രാന്‍ഡുകൾ കുനാലെത്തിയ ശേഷം കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. വിദേശ ബ്രാന്‍ഡുകളായ ബെലന്‍കിയ വോഡ്ക, റഷ്യന്‍ സ്റ്റാന്‍ഡേര്‍ഡ് വോഡ്ക്ക, ജോസ് ക്യുര്‍വോ, ക്രാക്കന്‍, റോണ്‍ ഡിപ്ലോമാറ്റിക്കോ, ബുഷ്മില്‍സ് എന്നിവ കമ്പനി വിപണിയിലിറക്കി. പിതാവിന്റെ അനുഭവസമ്പത്തും കുനാലിന്റെ പുതിയ കാഴ്ചപാടും കുടുംബ ബിസിനസിനെ വേറെ തലത്തിലേക്ക് എത്തിച്ചു. 2020 ൽ കമ്പനി നൂറ് കോടി രൂപയുടെ വരുമാനം നേടിയെന്നാണ് കുനാൽ അവകാശപ്പെടുന്നു. 

Also Read: കുറഞ്ഞ പലിശയിൽ എവിടെ കിട്ടും വായ്പ? എസ്ബിഐയിൽ 12.8%, ഇവിടെ 1%; ഇതാ സർക്കാർ വഴിAlso Read: കുറഞ്ഞ പലിശയിൽ എവിടെ കിട്ടും വായ്പ? എസ്ബിഐയിൽ 12.8%, ഇവിടെ 1%; ഇതാ സർക്കാർ വഴി

നികുതിയെന്ന നൂലാമാല

നികുതിയെന്ന നൂലാമാല

മദ്യ വിതരണത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയത് നികുതിയും ലൈസൻസിം​ഗുമായിരുന്നു. ഓരോ സംസ്ഥാനത്തും വിതരണത്തിന് പ്രത്യേക ലൈസന്‍സ് വേണമായിരുന്നു. ഇതിനാല്‍ പ്രദേശിക വിതരണക്കാരുമായി കരാറിലെത്തി. വിവിധ സംസ്ഥാനങ്ങളിൽ നികുതിയും വ്യത്യാസപ്പെടും. ഒരു സംസ്ഥാനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വിതരണം മാറുമ്പോൾ നിയമങ്ങള്‍ മാറും, നികുതി മാറും. ഇത് കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നാതായിരുന്നു.

പ്രദേശിക വിപണി

''ഓരോ സംസ്ഥാനത്തും രജിസ്ട്രേഷന്‍ എടുക്കുന്നത് ബുദ്ധിമുട്ടാണ്. ഇതിനാല്‍ പ്രദേശിക വിപണി അറിയുന്നവരുമായി കരാറിലെത്തി വിതരണം നടത്തുകയാണ് ഇത്തരത്തിൽ സങ്കീർണതകൾ ഉള്ളതിനാൽ വിപണിയിൽ ശക്തമായ മത്സരമില്ല'', കുനാൽ പറയുന്നു. മഹാരഷ്ട്ര, ഗോവ, കര്‍ണാടക തെലങ്കാന, ഡല്‍ഹി, ഹരിയാന, യുപി, അസാം, മേഘാലായ എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന വിപണി. ഇതിൽ മഹാരാഷ്ട്രയിലും ​ഗോവയിലും സ്വന്തം വിതരണ ലൈസൻസും കമ്പനി നേടിയിട്ടുണ്ട്.

പുതിയ ലക്ഷ്യങ്ങൾ

പുതിയ ലക്ഷ്യങ്ങൾ

ടെക്വീലയുടെ ഇന്ത്യയിലെ മാര്‍ക്കറ്റ് വിഹിതം രണ്ടക്കത്തിലെത്തിക്കുക എന്നതാണ് കമ്പനിയുടെ ശ്രമം. മാര്‍ക്കറ്റിംഗ് വിഹിതത്തില്‍ 40 ശതമാനവും ടെക്വീലയുടെ പ്രചാരണത്തിനായാണ്‌ കമ്പനി ഉപയോ​ഗിക്കുന്നത്. #OnlyTheBest എന്നതാണ് കമ്പനിയുടെ ആപ്തവാക്യം. സ്വന്തമായി സ്‌കോച്ചും വൈനും വിപണിയിലറക്കുകയെന്നതാണ് ഭീംജി പട്ടേലിന്റെ അടുത്ത ലക്ഷ്യം. ഇന്ത്യയിൽ വിതരണം നടത്താതെ വിദേശ ബ്രാൻഡുകളുമായി സഹകരിച്ച് ഇന്ത്യയിൽ പുതിയ മദ്യം ഇറക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Read more about: success story business
English summary

Success Story Of Monika Enterprises; Bhimji Patel Came To Mumbai As Job Seeker Now Billionaire

Success Story Of Monika Enterprises; Bhimji Patel Came To Mumbai As Job Seeker Now Billionaire
Story first published: Saturday, July 2, 2022, 19:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X