ഭൂമിയിലും ആകാശത്തും ഒപ്പം കടലിലും ടാറ്റ; ബ്രിട്ടീഷ് കുത്തകയോട് നേർക്ക് നിന്ന് പോരാടിയ ടാറ്റ കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുണി മില്ലൂടെ പിറന്ന ടാറ്റ എന്ന ബിസിനസ് രം​ഗത്തെ വൻമരത്തിന് വിത്തുപാകിയത് 1869 ല്‍ ജംഷദ്ജി നസര്‍വാന്‍ജി ടാറ്റ എന്ന 29 കാരനാണ്. 21,000 രൂപയുമായി അദ്ദേഹം പഴയ ഓയിൽ മിൽ ഏറ്റെടുത്ത് ആരംഭിച്ച ബിസിനസ് സംരംഭമാണ് ഇന്ന് കാണുന്ന വലിപ്പത്തിലുള്ള ടാറ്റയുടെ ആദ്യ രൂപം. 1898 ല്‍ നിർമാണം ആരംഭിച്ച് 1903 ൽ പൂർത്തിയാക്കിയ മുംബൈയിലെ താജ് മഹൽ ഹോട്ടൽ (താജ് ഹോട്ടൽ) അദ്ദേഹത്തിന്റെ വലിയ ആ​ഗ്രഹങ്ങളായിരുന്നു.

 

അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ആശയങ്ങളും പിന്തുടർന്നാണ് ടാറ്റ​ഗ്രൂപ്പ് ഓരോ പടികളും മുന്നോട്ട് പോയത്. 1904 ൽ ജംഷദ്ജി ടാറ്റയുടെ മരണ ശേഷം കമ്പനിയുടെ തലപ്പത്തെത്തിയ ഡോറാബ്ജി ഓരോ ആ​ഗ്രഹങ്ങളും പൂർത്തിയാക്കി.

ടാറ്റ ആയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി

ജംഷദ്ജിയുടെ വലിയ ആ​ഗ്രഹങ്ങായിരുന്നു വിദ്യാർഥികൾക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിക്കുകയെന്നത്. ഇതോടൊപ്പം സീറ്റീൽ പ്ലാൻും മുബൈയിൽ ഹൈഡ്രോപവർ പ്ലാന്റും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. 1907 ല്‍ ദോറാബ്ജി ടാറ്റാ സ്റ്റീലിന്റെ ആദ്യ രൂപമായ ടാറ്റ ആയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി ജംഷദ്പൂരിൽആരംഭിച്ചു.

1909 തിൽ രാജ്യത്തെ ആദ്യ ശാസ്ത്ര റിസർച്ച് സ്ഥാപനമായി ഇന്ത്യൻ ഇന്‍സിറ്റ്യൂട്ട് ഓഫ് സയന്‍സ് ബം​ഗളൂരുവിൽ ആരംഭിച്ചു. 1910 ല്‍ ബോംബെയിൽ ആരംഭിച്ച ജല വൈദ്യുത പദ്ധതിയാണ് ഇന്നത്തെ ടാറ്റ പവർ. ഇത്തരത്തിൽ ജംഷദ്ജീയുടെ ആ​ഗ്രഹങ്ങൾ അദ്ദേഹം മരണപ്പെട്ട് ആറു വർഷങ്ങൾക്കുള്ളിൽ തന്നെ അടുത്ത തലമുറ നടപ്പാക്കി.

കോൾഡ് സ്റ്റോറേജ്

കോൾഡ് സ്റ്റോറേജ്

ഇതിനൊപ്പം പുതിയ ആശയങ്ങളുടെയും സ്വപ്നങ്ങളുടോയും ലോകമായിരുന്നു ജംഷ്ദജി ടാറ്റ. ഇതിൽ ഒന്നായിരുന്നു ടാറ്റ ഷിപ്പിം​ഗ് കമ്പനി. മറ്റൊരു പദ്ധതി മുംബൈയില്‍ ഒരു കോള്‍ഡ് സ്‌റ്റോറേജ് സ്ഥാപിക്കാനായിരുന്നു.

മുംബൈയില്‍ പഴങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും മതിയായ ശീതീകരണം സംവിധാനം ഇല്ലാതിരുന്ന കാലത്ത് 1890ൽ പ്ലേഗിന് പിന്നാലെ വന്ന ഭക്ഷ്യക്ഷാമം തടയാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതിനായി മുംബൈയിൽ സ്ഥലം തിരഞ്ഞെടുക്കുകയും പരീക്ഷണങ്ങള്‍ക്കായി അമേരിക്കന്‍ കമ്പനിയില്‍ നിന്ന് ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. ന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ആശയത്തിന് ജനപിന്തുണ ലഭിക്കാത്തതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടു പോകാനായില്ല. 

Also Read: 'ഭൂമിയും ആകാശവും വാഴുന്ന ടാറ്റ'; ജംഷദ്ജി ടാറ്റ തുണി മില്ലിൽ തുടങ്ങിയ വ്യവസായ മുന്നേറ്റംAlso Read: 'ഭൂമിയും ആകാശവും വാഴുന്ന ടാറ്റ'; ജംഷദ്ജി ടാറ്റ തുണി മില്ലിൽ തുടങ്ങിയ വ്യവസായ മുന്നേറ്റം

ടാറ്റ ഷിപ്പിം​ഗ് കമ്പനി

ടാറ്റ ഷിപ്പിം​ഗ് കമ്പനി

രാജ്യത്ത് നടത്തിയ ചൂഷണങ്ങൾക്കൊപ്പം കടലിലും ബ്രിട്ടീഷ് ഷിപ്പിം​ഗ് കമ്പനികൾ നടത്തിയ കൊള്ളയാണ് ഇതിനെതിരെ ഒരു ബിസിനസുമായി ഇറങ്ങാൻ ജംഷദ്ജിയെ പ്രേരിപ്പിച്ചത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പെനിന്‍സുലര്‍ ആന്‍ഡ് ഓറിയന്റല്‍ (P&O) അമിത ചാർജമായിരുന്നു ഈടാക്കിയിരുന്നത്.

ഇതിനെ തുടര്‍ന്ന ജപ്പാന്‍ കമ്പനിയായ നിപ്പോണ്‍ യൂസെന്‍ കൈഷയുമായി ചേര്‍ന്ന ആദ്യത്തെ ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനി, ടാറ്റ ഷിപ്പിം​ഗ് ലൈൻ 1893 ൽ പിറന്നു. ബോംബെ-ചൈന-ജപ്പാന്‍ റൂട്ടില്‍ രണ്ട് ചരക്ക് കപ്പലുകള്‍ ടാറ്റ ഷിപ്പിം​ഗ് ലൈൻ സർവീസ് നടത്തി. ഇതോടൊ ഈ മേഖലയിൽ കപ്പൽ ചരക്ക് ​ഗതാ​ഗതത്തിൽ വലിയ മത്സരം വന്നു. 

Also Read: തൊഴിലിന്റെ മഹത്വത്തിന് ടാറ്റയുടെ ആദരം; സുമന്ത് മൂല്‍ഗോക്കറിൽ നിന്ന് ടാറ്റ സുമോയ്ക്ക് പേരു വന്നത് ഇങ്ങനെAlso Read: തൊഴിലിന്റെ മഹത്വത്തിന് ടാറ്റയുടെ ആദരം; സുമന്ത് മൂല്‍ഗോക്കറിൽ നിന്ന് ടാറ്റ സുമോയ്ക്ക് പേരു വന്നത് ഇങ്ങനെ

മത്സരം

മത്സരം

ക്യുബിക് ടണ്ണിന് 19 രൂപയായിരുന്നു പെനിന്‍സുലര്‍ ആന്‍ഡ് ഓറിയന്റല്‍ കമ്പനിയുടെ നിരക്ക്. ടാറ്റ 12 രൂപ ഈടാക്കി ചരക്കെടുക്കാൻ തുടങ്ങിയതോടെ പെനിന്‍സുലര്‍ ആന്‍ഡ് ഓറിയന്റല്‍ വലിയ വില കുറവിലേക്ക് നീങ്ങി. ടണ്ണിന് 1.8 രൂപയും ജപ്പാനിലേക്ക് സൗജന്യമായി പരുത്തി കൊണ്ടു പോവുകയുമെന്ന അസാധരണ ഓഫർ കമ്പനി മുന്നോട്ട് വെച്ചു. ഇതോടെ ടാറ്റ ഷിപ്പിം​ഗ് ലൈൻസുമായി കരാറുണ്ടായിരുന്ന മുംബെെയിലെ മിക്ക മില്ലുടമകളും ടാറ്റയുമായുള്ള കരാർ ഒഴിവാക്കി. 

Also Read: ബ്രിട്ടണിലെ നാണയത്തിലും 2000 രൂപ നോട്ടിലും ഒളിഞ്ഞിരിക്കുന്ന ടാറ്റ; അധികം അറിയാത്ത ചില ടാറ്റ രഹസ്യങ്ങള്‍Also Read: ബ്രിട്ടണിലെ നാണയത്തിലും 2000 രൂപ നോട്ടിലും ഒളിഞ്ഞിരിക്കുന്ന ടാറ്റ; അധികം അറിയാത്ത ചില ടാറ്റ രഹസ്യങ്ങള്‍

അടച്ചു പൂട്ടൽ

അടച്ചു പൂട്ടൽ

ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ സബ്‌സിഡി വാങ്ങുന്ന പെനിന്‍സുലര്‍ ആന്‍ഡ് ഓറിയന്റല്‍ കമ്പനിയുടെ വിലയോട് ടാറ്റയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ജംസെറ്റ്ജി ടാറ്റ ബ്രിട്ടീഷ് സർക്കാറുമായി വിഷയം ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കമ്പനികൾ ഓരോന്നായി കൊഴിഞ്ഞതോടെ ടാറ്റ ഷിപ്പിം​ഗ് ലൈൻ ഒടുവിൽ അടച്ചുപൂട്ടി. ഇവിടെയും തളരാത്ത പുതിയ തലമുറ പുതിയ ഷിപ്പിം​ഗ് കമ്പനി ആരംഭിച്ചു.

നേരത്തെ സഹകരിച്ച നിപ്പോണ്‍ യൂസെന്‍ കൈഷയുമായി 50:50 സംയുക്ത സംരംഭമെന്ന നിലയിൽ ടാറ്റ എൻവൈകെ ഷിപ്പിം​ഗ് കമ്പനി 2007 മുതൽ പ്രവർത്തിക്കുന്നുണ്ട്. കമ്പനിയിൽ ടാറ്റാ സ്റ്റീലിനാണ് 50 ശതമാനം ഓഹരി പങ്കാളിത്തമുള്ളത്. 

ചിത്രത്തിന് കടപ്പാട്- ടാറ്റ NYK

Read more about: tata business
English summary

Tata Founder Jamshedji Tata Start Tata Shipping Lines To Counter British Monopoly; Here's Details

Tata Founder Jamshedji Tata Start Tata Shipping Lines To Counter British Monopoly; Here's Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X