ഇന്ത്യൻ വംശജനായ പതിനഞ്ചുകാരൻ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ്. സ്കൂൾ പഠനകാലത്തു തന്നെ അക്കൗണ്ടൻസി സ്ഥാപനം തുടങ്ങിയാണ് രണ്‍വീർ സിംഗ് സന്ധു എന്ന് ഈ കൊച്ചു മിടുക്കൻ. 12-ാം വയസിലായിരുന്നു ബിസിനസിലേയ്ക്കുള്ള രണ്‍വീറിന്റെ ആദ്യ ചുവടുവയ്പ്പ്.
രൺവീറിന്റെ ലക്ഷ്യം
സൗത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന രൺവീറിന്റെ ഏറ്റവും വലിയ ലക്ഷ്യം ഇരുപത്തഞ്ച് വയസ് ആകുമ്പോഴേക്കും മില്യണയർ ആകുക എന്നതാണ്. ഇതിനായാണ് ചെറുപ്രായത്തിൽ തന്നെ ബിസിനസ് സംരംഭം ആരംഭിച്ചിരിക്കുന്നതും.
വരുമാനം
നിലവിൽ പത്ത് ക്ലൈന്റുകളാണ് രണ്വീറിനുള്ളത്. ഓരോരുത്തരിൽ നിന്നും മണിക്കൂറിന് 12 മുതൽ 15 വരെ പൗണ്ട് ആണ് ചാർജായി ലഭിക്കുന്നത്. അക്കൗണ്ടന്റ് ആകുക എന്ന ലക്ഷ്യത്തിനൊപ്പം യുവാക്കളായ സംരംഭകർക്ക് സാമ്പത്തികോപദേശം നല്കുന്ന ഫിനാൻഷ്യൽ അഡ്വൈസറാകാനും ഈ കൊച്ചു മിടുക്കന് പദ്ധതിയുണ്ട്.
സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്വെയർ
സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തന്റെ ക്ലൈന്റുകളുടെ അക്കൗണ്ടുകൾ രണ്‍വീർ കൈകാര്യം ചെയ്യുന്നത്. പ്രധാനമായും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും സമീപത്തുള്ള കുടുംബ വസ്തുവിൽ ഒരു ഓഫീസ്മുറിയും രണ്‍വീറിനുണ്ട്.
നേട്ടങ്ങൾ
ഓണ്‍ലൈൻ ആയി അക്കൗണ്ടിംഗ് കോഴ്സ് പഠിച്ച രണ്‍വീർ 12 വയസുള്ളപ്പോൾ പ്രാഥമിക അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ് നേടി. ഏതാനും വർഷങ്ങൾക്കു മുന്‍പ് അൾട്രാ എഡ്യുക്കേഷൻ കിഡ്സ് ബിസിനസ് അവാർഡ്സിൽ ടെക് ബിസിനസ് അവാർഡും ലഭിച്ചിട്ടുണ്ട്.
കുടുംബം
രൺവീറിന്റെ പിതാവ് അമൻസിംഗ് സന്ധു ബിൽഡറും മാതാവ് ദൽവീന്ദർ കൗർ സന്ധു എസ്റ്റേറ്റ് ഏജന്റുമാണ്.
ചിത്രങ്ങൾക്ക് കടപ്പാട് സംരംഭകന്റെ ഇൻസ്റ്റഗ്രാം പേജ്
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications