ഐഐടി മദ്രാസ് ഇൻക്യുബേറ്റഡ് സ്റ്റാർട്ടപ്പായ മ്യൂസ് വെയറബിൾസ് ഒരു റിസ്റ്റ്ബാൻഡ് വികസിപ്പിക്കുന്നതിന് 22 കോടി രൂപ സമാഹരിച്ചു. 3,500 രൂപ വിലയുള്ള ഈ റിസ്റ്റ്ബാൻഡ് 70 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഓഗസ്റ്റിൽ ലഭ്യമാകും. ഈ ബാൻഡ് ധരിക്കുന്നവരുടെ ശരീരത്തിന്റെ താപനില, ഹൃദയമിടിപ്പ്, രക്ത ഓക്സിജൻ സാച്ചുറേഷൻ എന്നിവ അറിയുന്നതിനുള്ള സെൻസറുകൾ ബാൻഡിലുണ്ട്. കൊവിഡ്-19 ലക്ഷണങ്ങളിലൂടെ രോഗനിർണയം നേരത്തെ തന്നെ കണ്ടെത്താൻ ഇതുവഴി സാധിക്കും.
ലക്ഷ്യം
ലോകമെമ്പാടും 2022 ഓടെ 10 ലക്ഷം ഉൽപന്നങ്ങൾ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്ന ഈ വർഷം രണ്ട് ലക്ഷം ഉൽപ്പന്ന വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്നും സംരംഭകർ പറഞ്ഞു. നിക്ഷേപകർ തങ്ങളുടെ പുതുമകളിൽ വിശ്വസിക്കുകയും ഉപഭോക്തൃ സാങ്കേതിക ഇടത്തിൽ വലിയ വ്യത്യാസം സൃഷ്ടിക്കാൻ കഴിയുമെന്നും 22 കോടി രൂപയുടെ ധനസഹായം നൽകുകയും ചെയ്തുവെന്ന് മദ്രാസ് ഐഐടി പൂർവ്വ വിദ്യാർത്ഥിയായ കെഎൽഎൻ സായി പ്രശാന്ത് പിടിഐയോട് പറഞ്ഞു.
ബാൻഡിന്റെ ഉപയോഗങ്ങൾ
മ്യൂസ് വെയറബിൾസ് വികസിപ്പിച്ച ഈ റിസ്റ്റ്ബാൻഡ് ബ്ലൂടൂത്ത് വഴി പ്രവർത്തനക്ഷമമാക്കുകയും മ്യൂസ് ഹെൽത്ത് ആപ്പ് വഴി സ്മാർട്ട്‌ഫോണിലേക്ക് കണക്റ്റുചെയ്യുകയും ചെയ്യാം. കൊറോണ വൈറസ് ലക്ഷണങ്ങൾക്കായി കണ്ടെയ്മെന്റ് സോണുകളിൽ താമസിക്കുന്ന ആളുകളെ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനും ബാൻഡ് ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യ സേതു ആപ്ലിക്കേഷനിൽ നിന്ന് അലേർട്ട്
കൂടാതെ, ആപ്ലിക്കേഷന് ആരോഗ്യ സേതു ആപ്ലിക്കേഷനിൽ നിന്ന് അലേർട്ടുകൾ നേടാനും കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടിലോ കണ്ടെയ്ൻമെന്റ് സോണിലോ പ്രവേശിക്കുമ്പോൾ തന്നെ ഉപയോക്താക്കളെ അറിയിക്കാനും കഴിയും.
മുന്നറിയിപ്പ്
ഉപയോക്താക്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ എമർജൻസി അലേർട്ട് (SoS) ഉയർത്താനും ശരീര താപനില പരിധിക്ക് മുകളിലേക്ക് ഉയരുകയും രക്ത ഓക്സിജൻ സാച്ചുറേഷൻ ലെവലുകൾ വളരെ കുറയുകയും കണ്ടെയ്ൻമെന്റ് സോണിൽ പ്രവേശിക്കുമ്പോഴുമെല്ലാം മുന്നറിയിപ്പ് നൽകുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
