കാപ്പി വിറ്റ് സിദ്ധാര്‍ത്ഥ സമ്പാദിച്ചത് കോടികൾ ; കഫേ കോഫി ഡേ സ്ഥാപകനെ കുറിച്ചറിയൂ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മനുഷ്യൻ ഒരു കാപ്പിത്തൈയോടു കാണിച്ച പ്രതിബദ്ധതയുടെ കഥയെ "കാപ്പിച്ചെടിയുടെ വ്യാപനത്തെക്കുറിച്ചുള്ള ചരിത്രത്തിലെ ഏറ്റവും മനംകവരുന്ന അധ്യായം" എന്നു വിശേഷിപ്പിക്കുന്നുവെന്ന്‌ "ഓൾ എബൗട്ട്‌ കോഫി" എന്ന പുസ്‌തകം പറയുന്നു. രാവിലെ എണീക്കുമ്പോൾ ഒരു കപ്പ് ബെഡ് കോഫി കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരുണ്ട്. കാപ്പി കുടിക്കുന്നത് ഉന്മേഷമാണ്. കാപ്പി കുടിച്ചില്ലേൽ ഒരു ഉഷാറും ഉണ്ടാകില്ല, എന്നൊക്കെ നമ്മൾ ഇടയ്ക്കു പറയാറുണ്ട്.

 
കാപ്പി വിറ്റ് സിദ്ധാര്‍ത്ഥ സമ്പാദിച്ചത് കോടികൾ ; കഫേ കോഫി ഡേ സ്ഥാപകനെ കുറിച്ചറിയൂ

പണ്ട് ഒരു ചായയ്‌ക്കോ കാപ്പിക്കോ ആയാണ് കോഫി ഷോപ്പുകള്‍ അന്വേഷിച്ചിരുന്നതെങ്കില്‍ ഇന്ന് ഇരിക്കാന്‍ ഒരിടം എന്ന വിശേഷണത്തിലേക്ക് മാറിയിരിക്കുകയാണ് കോഫീ ഷോപ്പുകൾ , ഇന്റീരിയർ ഡിസൈനിലും , കസ്റ്റമർ സർവീസിലും അത്തരമൊരു അനുഭവം നമ്മളിലേക്ക് കൊണ്ട് വന്നത് ,ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കഫേ ശൃംഖലകളിലൊന്നായ കഫേ കോഫിഡേയാണ്.

കാപ്പി വ്യവസായ മേഖല

കാപ്പി വ്യവസായ മേഖല

വി. ജി. സിദ്ധാര്‍ത്ഥ അതികമാർക്കും പരിചയമില്ലാത്ത പേരാണിത് , എന്നാൽ കഫെ കോഫി ഡി, അല്ലെങ്കിൽ സി സി ഡി എന്ന കഫേ ശൃംഖലയുടെ തലവൻ . കർണാടകത്തിലെ ചിക്മംഗലൂരു ജില്ലയിലെ കാപ്പി വ്യവസായ മേഖലയിൽ 140 വർഷത്തിലധികം പരിചയമുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് . കർണ്ണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ സിദ്ധാർത്ഥയുടെ ഭാര്യാ പിതാവ് കർണാടക മുൻ മുഖ്യമന്ത്രിയും , മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്. എം. കൃഷ്ണയാണ്.

പഠനം പൂർത്തിയാക്കിയ ഉടൻ സിദ്ധാർഥയുടെ ജീവിതം ആരംഭിച്ചു! അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായുള്ള പ്പോൾ, തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 350 ഏക്കർ കാപ്പിത്തോട്ടത്തിൽ നിന്ന് അയാൾക്ക് എളുപ്പത്തിൽ വരുമാനം കണ്ടെത്താമായിരുന്നു .എന്നാൽ സിദ്ധാർഥ് തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ് .തന്റേതായ എന്തെങ്കിലും പുതിയ സംരംഭം തുടങ്ങണമെന്ന സിദ്ധാർത്ഥയുടെ ആഗ്രഹിതിനായി അദ്ദേഹത്തിന്റെ അച്ഛൻ അയാൾക്ക് അഞ്ചു ലക്ഷം രൂപ നൽകുകയും , തന്റെ പുതിയ സംരംഭത്തിൽ പരാജയപെടുകയാണെങ്കിൽ തിരിച്ചു കുടുംബ ബിസിനസിലേക്ക് വരാമെന്നും പറഞ്ഞു . അച്ഛൻ നൽകിയ പണത്തിൽ നിന്നും മൂന്നു ലക്ഷം രൂപയ്ക്കു സ്വന്തമായി ഭൂമി വാങ്ങിക്കുകയും ബാക്കി പണം അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു . പിന്നീട് അദ്ദേഹം മുംബയിൽ എത്തുകയും അവിടെ നിന്ന് ബിസിനസ്സിന്റെ അടിസ്ഥാന പാഠങ്ങൾ മനസിലാക്കുകയും ചെയ്തു , രണ്ടു വര്ഷങ്ങള്ക്കു ശേഷം ബാംഗ്ളൂർ നഗരത്തിൽ തിരിച്ചെത്തിയ സിദ്ധാർഥ് സ്വമതമായി ഒരു ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചു .

വെല്ലുവിളികൾ

വെല്ലുവിളികൾ

കഫേ കോഫിഡേ

പ്ലാന്റേഷന്‍ ബിസിനസിലൂടെയാണ് സംരംഭകത്വത്തിലേക്ക് സിദ്ധാർഥ കടന്നു വന്നത് . പിന്നീട് കാപ്പി വ്യാപാരവും അത് കഴിഞ്ഞ് കഫെ കോഫി ഡേ എന്ന നൂതനാത്മക കാപ്പി ശൃംഖലയിലേക്കും കടന്നു.

വെല്ലുവിളികൾ

സുഹൃത്തുക്കള്‍ ഒരു കാരണവശാലും വിജയിക്കില്ലെന്ന് പറഞ്ഞ ബിസിനസാണ് സിസിഡി. എന്നാല്‍ കഥ മാറി. കഫേ കോഫിഡേ ഒരു സംസ്‌കാരം തന്നെയായി ഇന്ത്യന്‍ യുവാക്കള്‍ ഏറ്റെടുത്തു. എന്നാൽ തുടക്കത്തിൽ തന്നെ, ഈ ബിസിനസ്സിൽ മാർജിനുകൾ വളരെ പരിമിതമായിരുന്നുവെന്നും, അതിജീവനത്തിന് മെച്ചപ്പെട്ട ഒരു ഓപ്ഷൻ ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. 1995 ൽ ആഗോള തലത്തിൽ തന്നെ കഫേ സംസ്കാരം മാറിയപ്പോൾ അദ്ദേഹം തന്റെ ബിസിനസ്സിലും മാറ്റങ്ങൾ വരുത്തി. ഇന്ത്യയിലുടനീളം കഫേകൾ സ്ഥാപിക്കാൻ അദ്ദേഹം ആഗ്രഹിച്ചുവെന്ന് അദ്ദേഹം തീരുമാനിച്ചു. 1.5 ബില്ല്യൺ ബജറ്റിൽ. ഒരു നല്ല സ്റ്റോർ നിർമിക്കുന്നതിനും കഫേയിലേക്ക് പ്രേക്ഷകരെ ആകർഷിക്കാനും അദ്ദേഹം പ്രത്യേക പ്ലാനുകൾ ആസോത്രണം ചെയ്തു .1996 ൽ അദ്ദേഹം കഫേ കോഫി ഡേ എന്നക് സ്വപ്നം യാഥാര്‍ഥ്യമാക്കി. 1996ല്‍ ബെംഗളൂരുവില്‍ ആദ്യ സ്റ്റോര്‍ തുറന്ന സിസിഡിക്ക് ഇപ്പോള്‍ 250 നഗരങ്ങളിലായി 1,740 സ്‌റ്റോറുകളുണ്ട്.

ലോകമെമ്പാടും ഔട്ട് ലെറ്റുകൾ

ലോകമെമ്പാടും ഔട്ട് ലെറ്റുകൾ

ഇന്റർനെറ്റും കോഫിയും ഒരുമിച്ച് കിട്ടുന്ന ഒരു സ്ഥലം എന്ന ആശയം പെട്ടന്ന് തന്നെ ജനങ്ങൾ സ്വീകരിച്ചു . ആ സ്വീകരണം സിദ്ധാർത്ഥിന് ലോകമെമ്പാടും ഔട്ട് ലെറ്റുകൾ

തുറക്കാൻ പ്രചോദനമായി. ഇന്ന്, "അമൽഗാമറ്റഡ് ബീൻ കോഫി" ട്രേഡിംഗ് കമ്പനി (ABC) 12,000 ഏക്കറോളം വരുന്ന വലിയ പ്ലാന്റേഷന്‍ ബിസിനസ്സാണ് . അമേരിക്ക, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ അറേബ്യക്ക് ബീൻസ് നിർമ്മാതാക്കളാണിവർ . 2015 ലെ കണക്കനുസരിച്ച്; സി സി ഡിയുടെ വരുമാനം 450 മില്ല്യൺ ഡോളറാണ് , 5000 ത്തോളം ജീവനക്കാരും. ഇന്ത്യ, ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, ദുബായ്, കറാച്ചി എന്നിവിടങ്ങളിലായി 1530 ഔട്ട്ലെറ്റുകളും ഉണ്ട്.

English summary

V. G. Siddhartha; The proud Founder & Owner of Cafe Coffee Day

V. G. Siddhartha; The proud Founder & Owner of Cafe Coffee Day
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X