2019 ലെ ഇടക്കാല ബജറ്റിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രതീക്ഷകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന ജി.എസ്.ടി കൌൺസിൽ ചെറുകിട ബിസിനസുകാർക്ക് നികുതി ഇളവും ,50 ലക്ഷം രൂപ വരെ വിറ്റ്‌ വരവുള്ള ചെറുകിട ഇടത്തരം സംരഭങ്ങളെ ജി.എസ്‌.ടിയില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്തിരുന്നു . എന്നിരുന്നാലും, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കാര്യത്തിൽ വേറെയും ഒരുപാടു ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

2019 ലെ ഇടക്കാല ബജറ്റിൽ  ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രതീക്ഷകൾ

ചെറുകിട മേഖലയിലെ ആശങ്കകളും നേട്ടങ്ങളും അതിസംബോധന ചെയ്യപ്പെടുന്ന ഓൺലൈൻ മീഡിയ പ്ലാറ്റ്ഫോം കെ.എൻ.എന്നിന്റെ റിപ്പോർട്ടനുസരിച്ച്,ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ വ്യവസായ രംഗത്തിനു ഒരുപാടു പ്രതീക്ഷകളുണ്ട്. 

ഈ മേഖലയിൽ ഇതിനകം നടത്തിയ വിവിധ പരിഷ്കാരങ്ങൾക്കു അനുസൃതമായി, ബിസിനസ്സ് നടത്തുന്നത് വലിയ സാമ്പത്തിക വെല്ലു വിളിയാണ് ഇടത്തരം സംരംഭകർക്കു.

ഇടത്തരം സംരംഭകർ മോദി സർക്കാറിനു മുന്നിൽ സമർപ്പിച്ച നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്:

ക്രെഡിറ്റ് ലഭ്യത:ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യൻ ചെറുകിട വ്യവസായത്തിൽ ക്രെഡിറ്റ് ആവശ്യവും വിതരണവും തമ്മിലുള്ള ദൂരം 230 ബില്യൺ ഡോളറാണ്.

ചെറുകിട ബിസിനസ് ഉടമകൾക്കു പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പ്പ ലഭിക്കുന്നില്ല.

നികുതികൾ:ലാഭവിഹിത നികുതി കുറയ്ക്കുന്നതുപോലുള്ള നികുതി ആനുകൂല്യങ്ങൾ നൽകാൻ ചെറുകിട സംരംഭകർ ആവശ്യപ്പെട്ടിട്ടുണ്ട്.കൂടാതെ, വ്യവസായ പിന്നോക്ക പ്രദേശങ്ങളിൽ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവർത്തനങ്ങൾക്കായി 100 ശതമാനം നികുതി ഇളവും ആവശ്യപെട്ടിട്ടുണ്ട്.

ഡിജിറ്റൽ സംവിധാനം മെച്ചപ്പെടുത്തൽ: ചിലവു കുറഞ്ഞതാണെങ്കിലും ചെറുകിട ബിസിനസ്സുകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വളരെ കുറവാണ്. ഡിജിറ്റൽവൽക്കരണത്തെ കൂടുതൽ അംഗീകരിക്കുന്നതിൽ ഗവൺമെന്റ് മുൻകൈ എടുക്കേണ്ടതാണ് .

ഇന്നൊവേഷൻ: കഴിഞ്ഞ കാലത്ത് പുത്തൻ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം പദ്ധതികൾക്കായി ഫണ്ട് അനുവദിക്കുന്നില്ല.

English summary

What Are MSMEs Expecting From The Interim Budget 2019?

MSME has many expectations from the upcoming interim budget to be presented on 1 February,
Story first published: Tuesday, January 22, 2019, 18:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X