ഫെയ്സ്ബുക്ക് പേജും 20,000 രൂപയും; ഇ-കോമേഴ്സ് ബിസിനസ് വളർന്നെത്തിയത് 3.75 കോടിയിലേക്ക്; ഇതാ നല്ലൊരു മാതൃക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ കാലത്ത് ഒരു നല്ല സോഷ്യൽ മീഡിയ പേജും അത്യാവശ്യം പണവും വിജയിപ്പിച്ചെടുക്കാനുള്ള മനസുമുണ്ടായാൽ പ്രതിബദ്ധങ്ങളെ മറികടക്കാൻ സാധിക്കുമെന്ന് കാണിച്ചു തരികയാണ് ആ​ഗ്രാ സ്വദേശികളായ ദമ്പതിമാർ. 2019ൽ ഒരു ഫെയസ്ബുക്ക് പേജിൽ നിന്ന് ആരംഭിച്ച ബിസിനസ് വളർന്നെത്തിയത് 3.75 കോടിയുടെ വിറ്റുവരവിലേക്കാണ്.

ദമ്പതികളായ അഷുതോഷ് ഗൗതമും മണി വാലിയയും ചേര്‍ന്ന് 2019തിൽ ആരംഭിച്ച യുവര്‍കാര്‍ട്‌സ് (YourKarts) എന്ന ഓണ്‍ലൈന്‍ കാര്‍ ഉപകരണങ്ങളുടെ സ്റ്റോറാണ് വിജയതാരം. ആശയത്തിൽ വലിയ പുതുമകളില്ലെങ്കിലും ഉപഭോക്താക്കളുടെ അഭിരുചി അറിയാനും അതിനെ സന്തോഷിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ എത്തിക്കാനും സാധിച്ചു എന്നതാണ് യുവര്‍കാര്‍ട്‌സിന്റെ വിജയം.

ഫെയ്സബുക്ക് പേജിൽ നിന്ന് തുടക്കം

ഫെയ്സബുക്ക് പേജിൽ നിന്ന് തുടക്കം

ദമ്പതികളായ അഷുതോഷ് ഗൗതമും മണി വാലിയയും ചേര്‍ന്ന് കയ്യിലുണ്ടായ സമ്പാദ്യമായ 20,000 രൂപയും ഫെയ്സ്ബുക്ക് പേജും ഉപയോ​ഗിച്ചാണ് ബിസിനസ് ആരംഭിച്ചത്. ആ​ഗ്രയിൽ നിന്ന് ഓട്ടോ മൊബൈല്‍ എന്‍ജിനയറിംഗ് കഴിഞ്ഞ അഷുതോഷിന് ഹോണ്ട മോട്ടോഴ്‌സിന്റെ ആഗ്രയിലെ ഔട്ട്‌ലേറ്റില്‍ എൻജിനീയറായ പ്രവർത്തിച്ചതിന്റെ പരിചയം ബിസിനസിൽ മുതൽ കൂട്ടായി.

കോളേജ് കാലത്ത് ഒഎല്‍എക്‌സ് വഴി കാര്‍ വാങ്ങി വില്പന നടത്തിയിരുന്നു അഷുതോഷ് 2019ലാണ് ജോലി രാജിവെച്ച് സ്വന്തമായി ഓട്ടോമൊബൈൽ രം​ഗത്ത് സാന്നിധ്യം അറിയിച്ചത്. 

Also Read: നേപ്പാളിലെ ഏക ശത കോടീശ്വരൻ സ്വന്തം കമ്പനിയുടെ ജനപ്രീയ ന്യൂഡിൽസ് കഴിച്ചു നോക്കില്ല; രസകരമായ കഥയിങ്ങനെAlso Read: നേപ്പാളിലെ ഏക ശത കോടീശ്വരൻ സ്വന്തം കമ്പനിയുടെ ജനപ്രീയ ന്യൂഡിൽസ് കഴിച്ചു നോക്കില്ല; രസകരമായ കഥയിങ്ങനെ

സ്പീഡ് ഓട്ടോ പാര്‍സട്ടസ്

2019 സെപ്റ്റംബറില്‍ സ്പീഡ് ഓട്ടോ പാര്‍ട്സ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചായിരുന്നു തുടക്കം. ഈ പേജാണ് പിന്നീട് യുവര്‍കാര്‍ട്ട് എന്ന പേരിലേക്ക് മാറ്റിയത്. അഷുതോഷിന്റെയും മണി വാലിയയുടെയും സമ്പാദ്യത്തിൽ നിന്ന് 20.000 രൂപയായിരുന്നു മുതൽ മുടക്ക്. ഈ തുക ഉപയോ​ഗിച്ചാണ് ഡല്‍ഹിയിലെ കാശ്‌മേരെ ഗേറ്റില്‍ നിന്ന് കാര്‍ ആക്‌സസറീസികൾ വാങ്ങിയത്.

ഡാഷ്‌ബോര്‍ഡ് അലങ്കാര വസ്തുക്കള്‍, പെര്‍ഫ്യൂം, ഡോര്‍ ഗാര്‍ഡ്, സീറ്റ് കവര്‍ എന്നിവ ആദ്യം ഫെയ്സ്ബുക്ക് വഴിയാണ് വില്പന നടത്തിയത്. പിന്നീട്. 2020തില്‍ ആമസോണില്‍ സെല്ലര്‍ അക്കൗണ്ട് വഴിയും വില്പന തുടങ്ങി. കാര്‍ ഡാഷ്‌ബോര്‍ഡ് ഉത്പ്പന്നങ്ങള്‍, ഹെഡ്‌ലൈറ്റ്, ടെയില്‍ലൈറ്റ്, പെര്‍ഫ്യൂം തുടങ്ങിയവ ആമസോണ്‍ വഴി വിറ്റു.

ഫീഡ്ബാക്കിന്റെ പ്രധാന്യം

ഫീഡ്ബാക്കിന്റെ പ്രധാന്യം

തുടക്കത്തില്‍ സ്വന്തം ഫ്‌ലാറ്റില്‍ ഇരുവരും ചേര്‍ന്നായിരുന്നു എല്ലാ ജോലികളും ചെയ്തിരുന്നത്. 2021ലാണ് യുവർകാട്സിലേക്ക് ആദ്യ തൊഴിലാളി എത്തുന്നത്. ആമസോണ്‍, ഇബേയ്, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ നിന്നുള്ള ഉപഭോക്താക്കലുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ബിസിനസ് വളരാൻ തുടങ്ങിയത്. യുവർകാർട്ട് ഉത്പ്പന്നങ്ങളിൽ കാർ പെര്‍ഫ്യൂമുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്ന് കണ്ടെത്തി. ഇതോടെ പെർഫ്യൂമിൽ കേന്ദ്രീകരിച്ചുള്ള ഉത്പാദനവും മാർക്കറ്റിം​ഗും ഉത്പ്പന്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 

Also Read: 'ഉരുക്കിനോളം പോന്ന ഉരുക്കു വനിത'; സെയിലിന് 1 ലക്ഷം കോടിയുടെ വിറ്റുവരവ് നൽകിയ നേതൃപാടവം; അറിയാം സോമ മൊണ്ടലിനെAlso Read: 'ഉരുക്കിനോളം പോന്ന ഉരുക്കു വനിത'; സെയിലിന് 1 ലക്ഷം കോടിയുടെ വിറ്റുവരവ് നൽകിയ നേതൃപാടവം; അറിയാം സോമ മൊണ്ടലിനെ

പെര്‍ഫ്യൂം

2021 ചൈനയില്‍ നിന്ന് പെര്‍ഫ്യൂം എത്തിച്ച് വിതരണം നടത്തി. വിവിധ തരം ഡിസൈനും സുഗന്ധങ്ങളും പരീക്ഷിച്ചു. ഇതോടൊപ്പം ഉത്തർപ്രദേശിലെ കനൂജിലെയും ഉന്നോവിലെയും പരമ്പരാഗത പെര്‍ഫ്യൂം നിര്‍മാതാക്കളുമായി ചേര്‍ന്ന് ചന്ദനം, ചര്‍ക്കോള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ ചേർത്തുള്ള പെർഫ്യൂമുകളും യുവർകാർട്ട് സ്വന്തം ബ്രാൻഡിൽ പുറത്തിറക്കി. ഇതോടെയാണ് ബിസിനസിൽ വലിയ വളര്ച്ചയുണ്ടായത്. 

Also Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥAlso Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥ

വിപണി

വിപണി

​ഗുഡ്​ഗാവ് കേന്ദ്രീകരിച്ചാണ് പ്രവർത്തനമെങ്കിലും കൂടുതല്‍ വിപണി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങലിലാണ്. തമിഴ്‌നാടിനും കര്‍ണാടയ്ക്കും ശേഷം പഞ്ചാബിലും യുവർകാർട്ട് ഉത്പ്പന്നങ്ങൾ വിറ്റു പോകന്നു . ഇതിനാല്‍ ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ ചെറിയ ഓഫീസുകളും കമ്പനി തുറന്നു. നോയിഡയില്‍ 1500 ചരുതശ്ര അടി വെയര്‍ഹൗസും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ആദ്യ റീട്ടെയില്‍ ഔട്ട്‌ലേറ്റ് ഗുഡ്ഗാവിലെ അംബിയന്‍സ് മാളില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് സ്വന്തം വെബ്സൈറ്റ് വഴിയും കമ്പനി ഉത്പ്പന്നങ്ങൾ വില്ക്കുന്നു. 2019 ല്‍ ആരംഭിച്ച യുവർകാർട്ട് രണ്ട് വര്‍ഷത്തിനിടെ വലിയ മുന്നേറ്റമാണ് നടത്തിയത്. 2021-22 സാമ്പത്തിക വര്‍ഷത്തിൽ യുവർകാർട്ട് നേടിയ വിറ്റുവരവ് 3.75 കോടി രൂപയാണ്.

ചിത്രത്തിന് കടപ്പാട്- yourkarts.com, theweekendleader.com

Read more about: business success story
English summary

Yourkart An E-commerce Company Started With 20,000 Rs And Build 3.75 Crore Turnover With In 2 Years | 20,000 രൂപ മുതൽ മുടക്കിൽ ആരംഭിച്ച യുവർകാർട്ട് എന്ന് ഇ-കോമേഴ്സ് കമ്പനി 2 വർഷം കൊണ്ട് 3.75 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കി

Yourkart An E-commerce Company Started With 20,000 Rs And Build 3.75 Crore Turnover With In 2 Years, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X