വിജയ രാജെ സിന്ധ്യ ജന്മശതാബ്ദി ദിനം: 100 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 100 രൂപയുടെ നാണയം പുറത്തിറക്കി. വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ച ചടങ്ങിൽ സിന്ധ്യ കുടുംബാംഗങ്ങൾ, മുഖ്യമന്ത്രിമാർ, നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാർ എന്നിവരുൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു. രാജ് കുടുംബത്തിൽ ജനിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ച അപൂർവ വ്യക്തിത്വമാണ് വിജയ രാജെ സിന്ധ്യയെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ പറഞ്ഞു.

 

സ്വര്‍ണവിലയില്‍ രൂപയുടെ ചതി! ആഗോള വിപണിവിലയിലെ റെക്കോര്‍ഡ് കാലത്ത് പോലും ഇല്ലാത്തത്... കളികൾ ഇങ്ങനെ

വിജയ രാജെ സിന്ധ്യ ജന്മശതാബ്ദി ദിനം: 100 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

പൊതുജീവിതത്തിൽ, ദരിദ്രർക്കും, നിരാലംബർക്കും, ഇരകൾക്കുമായി നിരന്തരമായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വിജയ രാജെ സിന്ധ്യ അഞ്ച് തവണ ലോക്സഭാ അംഗമായും ഒരു തവണ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1919 ഒക്ടോബർ 12 ന് മധ്യപ്രദേശിലെ സാഗറിലാണ് വിജയ രാജെ സിന്ധ്യ ജനിച്ചത്. ഇവരുടെ മകൻ മാധവ് റാവു സിന്ധ്യ കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മധ്യപ്രദേശ് സർക്കാരിലെ മന്ത്രി യശോദര രാജെ സിന്ധ്യയുമാണ് മറ്റ് മക്കൾ.

മാധവ് റാവുവിന്റെ മകൻ ജ്യോതിരാദിത്യ സിന്ധ്യ ദീർഘകാലം കോൺഗ്രസിൽ അംഗമായ ശേഷം ഇപ്പോൾ ബിജെപിയിൽ ചേർന്നു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം

Read more about: rupee coin രൂപ നാണയം
English summary

100 Rupees Coin Released By Prime Minister On The Birth Centenary of Vijaya Raje Scindia വിജയ രാജെ സിന്ധ്യ ജന്മശതാബ്ദി ദിനം: 100 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

Prime Minister Narendra Modi released a 100 rupees coin to mark the birth centenary of Vijaya Raje Scindia. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X