കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ബ്രിക്സറ്റൻ ഇന്റർനാഷ്ണൽ ഗ്രൂപ്പ് കൊച്ചിയിൽ ഇന്റസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നു.
വ്യവസായ, വാണിജ്യ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ വസ്തുക്കളും ഒരു കുടക്കീഴില് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് 2 ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് സംരംഭം ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. 1200കോടി രൂപയാണ് മുതല്‍മുടക്ക്.

ഒരു സാധാരണ വിപണന കേന്ദ്രം എന്നതിലുപരി, പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു എന്നതാണ് പ്രധാന പ്രത്യേകതയെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സംരംഭം ആദ്യമാണ്. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപസംഗമമായ അസന്‍ഡില്‍ ബ്രിക്സ്റ്റണ്‍ ഗ്രൂപ്പ് പ്രതിനിധികള്‍ പങ്കാളികളായിരുന്നു. നിക്ഷേപസൗഹൃദ കേരളത്തെ പരിചയപ്പെടുത്താന്‍ സംഘടിപ്പിച്ച അസന്‍ഡിന്റെ വിജയം കൂടിയാണ് ഈ സംരംഭം. കേരളത്തില്‍ പുതുമയുള്ള ഒരു ബിസിനസ് സംരംഭം ആരംഭിക്കാന്‍ മുന്നോട്ടുവന്ന ബ്രിക്സ്റ്റണ്‍ ഗ്രൂപ്പിന് ആശംസകൾ നേരുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം നൂതന സാങ്കേതിക വിദ്യയിൽ രണ്ടര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് ബ്രിക്സ്റ്റൺ ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി ചെയർമാൻ എംപി സിറാജ് പറഞ്ഞു.ബ്രിക്സ് സ്മാർട്ട് മാൾ ആണ് പദ്ധതിയിലെ ഏറ്റവും വലിയ ആകർഷണം.
സ്മാർട്ട് റീട്ടെയ്ലേഴ്സിലൂടെയും കൺസ്ട്രക്ഷൻ ആൻഡ് മാനുഫാക്ചറിംഗ് മേഖലയിലെ മൂന്നൂറോളം ഔട്ട് ലെറ്റുകളും ഒരു ലക്ഷത്തോളം ഉത്പന്നങ്ങളും ലഭ്യമാകുന്നതാണ് മാൾ. ഹോം ഫർണിഷിങ് സെന്റർ,സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം,ടെക്നോളജി ഹബ്ബ്
എന്നിവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. കൂടാതെ ബിസിനസ് സെന്റർ, കോ വർക്കിംഗ് ഹബ്, സ്മാർട്ട് വെയർഹൗസ്, ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്റർ തുടങ്ങിയവും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
