ദില്ലി; രാജ്യത്തെ വനിതാ സ്വയം സഹായ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. വ്യാഴാഴ്ച നടക്കുന്ന 'ആത്മനിർഭരത് നാരിശക്തി സംവാദ'ത്തിലാണ് ദീനദയാൽ അന്ത്യോദയ യോജന-നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷന് (ഡി എ വൈ -എൻ ആർ എൽ എം) കീഴിലുള്ള വനിതാ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾ,കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്‌സൺസ് എന്നിവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി സംവദിക്കുക. കാർഷിക ഉപജീവന മാർഗ്ഗങ്ങൾ സാർവത്രികവൽക്കരിക്കുന്നതിനെക്കുറിച്ചുള്ള കൈപ്പുസ്തകവും രാജ്യത്തുടനീളമുള്ള വനിതാ എസ്എച്ച്ജി (സ്വയംസഹായ സംഘം) അംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും മോദി ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നാല് ലക്ഷത്തിലേറെ സ്വയം സഹായ ഗ്രൂപ്പുകൾക്ക് 1625 കോടി രൂപയുടെ മൂലധന സഹായവും പ്രധാനമന്ത്രി പുറത്തിറക്കും..അതിനുപുറമേ, പ്രാരംഭ മൂലധനമായി ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ (പിഎം മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് ) പദ്ധതിയുടെ കീഴിൽ 7500 സ്വാശ്രയ അംഗങ്ങൾക്ക് 25 കോടി രൂപ നൽകും. ലൈവ്‌ലിഹുഡ്‌സ് മിഷന് കീഴിൽ 75 കർഷക ഉത്പാദക സംഘടനകൾക്ക് 4.13 കോടി രൂപയും വിതരണം ചെയ്യും.
കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിഗിരിരാജ് സിംഗ്; കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പാരസ്; സംസ്ഥാന-ഗ്രാമീണ വികസന മന്ത്രിമാർ, സാധ്വി നിരഞ്ജൻ ജ്യോതി, ഫഗ്ഗൻ സിംഗ് കുലസ്‌തെ, പഞ്ചായത്ത് രാജ് സഹമന്ത്രി , കപിൽ മോരേശ്വർ പാട്ടീൽ, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ദീനദയാൽ അന്ത്യോദയ യോജന-നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷന്
ഡി എ വൈ -എൻ ആർ എൽ എം ലക്ഷ്യമിടുന്നത് ഗ്രാമീണ പാവപ്പെട്ട കുടുംബങ്ങളെ സ്വയംസഹായ ഗ്രൂപ്പുകളിലേക്ക് ഘട്ടം ഘട്ടമായി അണിനിരത്തുകയും അവരുടെ ഉപജീവനമാർഗം വൈവിധ്യവത്കരിക്കാനും അവരുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്താനും ദീർഘകാല പിന്തുണ നൽകുകയും ചെയ്യുക എന്നതാണ്. ഓരോ ഗ്രാമീണ ദരിദ്ര കുടുംബത്തില്‍ നിന്നും ഒരു വനിതയെ സ്വയം സഹായ സംഘങ്ങളില്‍ (എസ്എച്ച്ജി) അംഗമാക്കുന്നു. തുടര്‍ന്ന് വിവിധ പരിശീലനങ്ങള്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, മൈക്രോ-ലൈവ്ലിഹുഡ് പദ്ധതികളുടെ സുഗമമായ നടത്തിപ്പ്, സ്വന്തം സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും സാമ്പത്തിക വിഭവങ്ങളുടെ പ്രാപ്യത എന്നിവയിലൂടെ അവരുടെ ഉപജീവന പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹായിക്കുന്നു.മിഷന്റെ മിക്ക ഇടപെടലുകളും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺസ് (സിആർപി) - കൃഷി സഖികൾ, പശു സഖികൾ, ബാങ്ക് സഖികൾ, ബീമാ സഖികൾ, ബാങ്കിംഗ് കറസ്പോണ്ടന്റ് സഖികൾ മുതലായവ പരിശീലിപ്പിച്ച സ്വയം സഹായ ഗ്രൂപ്പുകളിലെ സ്ത്രീകളാണ് നടപ്പാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത്. ഗാർഹിക പീഡനം, സ്ത്രീ വിദ്യാഭ്യാസം, മറ്റ് ലിംഗ സംബന്ധമായ ആശങ്കകൾ, പോഷകാഹാരം, ശുചിത്വം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണത്തിലൂടെയും പെരുമാറ്റത്തിലൂടെയും സ്വയം സഹായ ഗ്രൂപ്പുകളിലെ സ്ത്രീകളെ ശാക്തീകരിക്കാനും മിഷൻ ശ്രമിക്കുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
