വിസ്മൃതിയിലാകുമോ '2000' ന്റെ നോട്ടുകള്‍? അച്ചടിച്ച് രണ്ട് വര്‍ഷം... ലോക്‌സഭയില്‍ സമ്മതിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ആണ് രണ്ടായിരത്തിന്റെ പുതിയ നോട്ട് രാജ്യത്ത് നിലവില്‍ വരുന്നത്. ചിപ്പ് ഘടിപ്പിച്ച നോട്ട് എന്നൊക്കെ പറഞ്ഞ് പ്രചരണം പലവിധമുണ്ടായിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടന രക്ഷപ്പെടുന്നു എന്നും പ്രചാരണം ഉണ്ടായി.

എന്നാല്‍, സമ്പദ് ഘടനയ്ക്ക് നോട്ട് നിരോധനം ഉണ്ടാക്കിയത് വലിയ ആഘാതമാണ് എന്നാണ് വലിയൊരു വിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അന്ന് പുതിയതായി അവതിരിപ്പിച്ച രണ്ടായിരിത്തിന്റെ നോട്ടുകള്‍ ഇപ്പോള്‍ കണികാണാന്‍ പോലും കിട്ടാത്ത സ്ഥിതിയും ആണ്. എന്തുകൊണ്ടാണിത്? സര്‍ക്കാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്...

നോട്ടിന്റെ വരവ്

നോട്ടിന്റെ വരവ്

ഇന്ത്യയിലെ ഏറ്റവും വലിയ നോട്ടാണ് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട്. അതിന് താഴെ പിന്നെയുള്ളത് 200, 100, 50, 20, 10 രൂപ നോട്ടുകളാണ്. നോട്ട് നിരോധനത്തിന് പിറകെ 2016 നവംബര്‍ 10 ന് രണ്ടായിരത്തിന്റെ പുത്തന്‍ നോട്ട് അവതരിപ്പിച്ചത്.

രണ്ട് വര്‍ഷമായി അച്ചടിയില്ല

രണ്ട് വര്‍ഷമായി അച്ചടിയില്ല

അന്ന് വലിയ ആഘോഷത്തോടെ പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അച്ചടിക്കുന്നില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ധന സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ ആണ് ലോക്‌സഭയെ ഈ വിവരം അറിയിച്ചത്.

എത്രയുണ്ട്

എത്രയുണ്ട്

2018 മാര്‍ച്ച് 30 വരെ സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്ന രണ്ടായിരം രൂപ നോട്ടുകളുടെ കണക്കും പുറത്ത് വിട്ടിട്ടുണ്ട്. 3,362 ദശലക്ഷം നോട്ടുകളാണത്രെ 2016 മുതല്‍ 2018 വരെ അച്ചടിച്ചിട്ടുള്ളത്. മൊത്തം കറന്‍സികളുടെ വെറും 3.27 ശതമാനം മാത്രമാണിത്. 2021 ഫെബ്രുവരി 26 വരെയുള്ള കണക്ക് പ്രകാരം 2,499 ദശലക്ഷം രണ്ടായിരം രൂപ നോട്ടുകളാണ് സര്‍ക്കുലേഷനിലുള്ളത്.

കുത്തനെ കുറച്ചു

കുത്തനെ കുറച്ചു

റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 3,542.991 ദശലക്ഷം രണ്ടായിരം രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ഇത് വെറും 111.507 ദശലക്ഷം നോച്ചുകളായി കുരച്ചു. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് പിന്നേയും 46.690 നോട്ടുകളായി കുറച്ചു. അതിന് ശേഷം രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല.

നോട്ട് നിരോധനം

നോട്ട് നിരോധനം

2016 നവംബര്‍ 8 ന് രാത്രിയില്‍ ആയിരുന്നു രാജ്യത്തെ ഞെട്ടിച്ച നോട്ട് നിരോധന പ്രഖ്യാനം. അന്ന് അര്‍ദ്ധ രാത്രി മുതല്‍ പ്രചാരച്ചിലുള്ള 1,000 രൂപ 500 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സാധാരണക്കാര്‍ വലിയ പ്രതിസന്ധി നേരിടുകയും എടിഎമ്മുകള്‍ക്ക് മുന്നിലെ ക്യൂവില്‍ ആളുകള്‍ കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.

കള്ളപ്പണവും കള്ളനോട്ടും

കള്ളപ്പണവും കള്ളനോട്ടും

കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നോട്ട് നിരോധനം നടത്തിയത് എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതോടൊപ്പം കള്ളനോട്ട് ഇല്ലായ്മ ചെയ്യാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ രണ്ടായിരം രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ കള്ളനോട്ടുകളും വ്യാപകമായി പുറത്തിറങ്ങിയിരുന്നു.

English summary

Rs 2,000 notes were not printed in last two years- Government informs Lok Sabha | വിസ്മൃതിയിലാകുമോ '2000' ന്റെ നോട്ടുകള്‍? അച്ചടിച്ച് രണ്ട് വര്‍ഷം... ലോക്‌സഭയില്‍ സമ്മതിച്ചു

Rs 2,000 notes were not printed in last two years- Government informs Lok Sabha
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X