വ്യാജ ഇമെയിലുകള്‍ ശ്രദ്ധിക്കണം: ഇന്‍കംടാക്‌സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വ്യാജ ഇമെയിലുകള്‍ ശ്രദ്ധിക്കണം: ഇന്‍കംടാക്‌സ്
വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പില്‍ നിന്ന് യാതൊരു സന്ദേശവും അയയ്ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പിന്‍ നമ്പര്‍, പാസ്‌വേര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക്, മറ്റു എക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് 'ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ' ഇമെയിലുകള്‍ ലഭിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണിത്.

ആദായനികുതി വകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് ഏതെങ്കിലും രീതിയിലുള്ള ഇമെയിലുകള്‍ വരികയാണെങ്കില്‍ അതിന് മറുപടി നല്‍കാതിരിക്കുകയാണ് വേണ്ടത്. ഇമെയിലുള്ള ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. ഏതെങ്കിലും അറ്റാച്ച്‌മെന്റുകള്‍ ഉണ്ടെങ്കില്‍ അത് ഡൗണ്‍ ലോഡ് ചെയ്യാനും ശ്രമിക്കരുത്.

ഇത്തരം ഇമെയിലുകളിലുള്ള ബാങ്ക് ലിങ്കുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കരുത്. ഉദാഹരണത്തിന് ഇമെയിലില്‍ എച്ച്ഡിഎഫ്‌സി ബാങ്കിലേക്കുള്ള ലോഗിന്‍ ലിങ്ക് കാണിച്ചാല്‍ തുറന്നുവരുന്നത്  വ്യാജസൈറ്റുകളായിരിക്കും. നെറ്റ്ബാങ്കിങ് വിവരങ്ങള്‍ ഇവിടെ നല്‍കുന്നതോടെ തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ആന്റി വൈറസ് സോഫ്റ്റ്‌വെയറുകളും ആന്റി സ്‌പൈവെയറുകളും ഉപയോഗിക്കാന്‍ ശ്രമിക്കണം. ഫയല്‍വാളുകള്‍ കൃത്യമായ ഇടവേളകളില്‍ അപ്‌ഢേറ്റ് ചെയ്യാന്‍ മറക്കരുത്.

തട്ടിപ്പ് ഇമെയിലുകള്‍ ലഭിച്ചാല്‍ അവ phishingincometaxindia.gov.in, incidentcert-in.org.in എന്നീ ഐഡിയിലേക്ക് അയയ്ക്കാന്‍ മറക്കരുത്.

English summary

Income Tax, Fake Mail, Bank, Credit Card, Details, ഇമെയില്‍, നിക്ഷേപം, നികുതി, ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ്‌

Income tax department alerts tax payers and informs that the Income Tax Department does not request detailed personal information through e-mail
Story first published: Thursday, October 18, 2012, 17:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X