മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: 7 മിഥ്യാധാരണകള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി-സ്റ്റോക്ക്, കടപത്ര-ബോണ്ട് നിക്ഷേപങ്ങള്‍ നടത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിക്ഷേപകരില്‍ നിന്നു പണം സ്വീകരിച്ച് സ്റ്റോക്കുകള്‍ കൂട്ടത്തോടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ രത്‌നച്ചുരുക്കം. സുരക്ഷിതത്വം കൂടുതലുള്ളവ, വളര്‍ച്ചാനിരക്കു കൂടുതലുള്ളവ എന്നിങ്ങനെ പലതരം മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട്. ബുദ്ധിപൂര്‍വ്വമായ നിക്ഷേപത്തിനു വിലങ്ങുതടിയാകുന്ന ഏതാനും മിഥ്യാധാരണകള്‍ നമുക്കൊന്നു പരിശോധിക്കാം

 

1. മ്യൂച്വല്‍ ഫണ്ടുകള്‍ സാമ്പത്തികവിദഗ്ധര്‍ക്കു മാത്രം പറ്റിയവയാണ്
അത് ഇക്വിറ്റി മാര്‍ക്കറ്റിന്റെ കഥ. ഇവിടെ നിങ്ങള്‍ക്കു വേണ്ടി ഷെയറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ഫണ്ട് മാനേജര്‍മാരാണ്. എവിടെ നിക്ഷേപിക്കണമെന്നു തീരുമാനിക്കാന്‍ അവര്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.

2. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കു മാത്രമാണ് മ്യൂച്വല്‍ ഫണ്ടുകള്‍
ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കു ചില മെച്ചങ്ങളുണ്ടെന്നതു ശരി തന്നെ. എന്നാല്‍ ഒരു ദിവസം മുതല്‍ ഏതാനും ആഴ്ചകള്‍ വരെ നിക്ഷേപദൈര്‍ഘ്യമുള്ള ഹ്രസ്വകാല നിക്ഷേപങ്ങളും സാധ്യമാണ്.

3. മ്യൂച്വല്‍ ഫണ്ടുകള്‍ ഇക്വിറ്റി ഉത്പന്നങ്ങളാണ്
ഇക്വിറ്റി, ഡെറ്റ് ഫണ്ട്... അങ്ങനെ സാമ്പത്തിക ഉത്പന്നങ്ങള്‍ ഒരുപാടുണ്ട്. റിസ്‌ക് എടുത്തു കൂടുതല്‍ വളരണോ, വളര്‍ച്ച കുറഞ്ഞാലും സുരക്ഷിതത്വം ഉറപ്പാക്കണോ-അതു നിങ്ങളുടെ ഇഷ്ടം. അതനുസരിച്ചു വിവിധ ഇടങ്ങളില്‍ നിക്ഷേപിക്കുകയാണ് മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ ചെയ്യുക.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: 7 മിഥ്യാധാരണകള്‍

4. 10 രൂപ എന്‍.എ.വി. ഉള്ള ഫണ്ടുകളാണ് 25 രൂപ എന്‍.എ.വി.യുള്ള ഫണ്ടുകളെക്കാള്‍ നല്ലത്
എന്‍.എ.വി. കുറഞ്ഞ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുക എന്നതിലല്ല കാര്യം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വേറെയുണ്ട്--പെര്‍ഫോമന്‍സ് ട്രാക് റെക്കോഡ്, ഫണ്ട് മാനേജ്‌മെന്റ് മുതലായവ.

5. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരുപാട് പണം വേണം
ആയിരം രൂപ മുതല്‍ നിക്ഷേപിക്കാവുന്ന ഫണ്ടുകളുണ്ട്. ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്‌കീമുകളാണെങ്കില്‍ ആയിരവും വേണ്ട, 500 രൂപ മതി തുടങ്ങാന്‍. പതിവായി ചെറിയ തുകകള്‍ നിക്ഷേപിക്കാവുന്ന എസ്.ഐ.പി. സൗകര്യവും ചില മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നുണ്ട്.

6. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെങ്കില്‍ ഡിമാറ്റ് അക്കൗണ്ട് വേണം
കടലാസ് ഫോമുകള്‍ പൂരിപ്പിച്ചും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വഴിയും അനായാസം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ മ്യൂച്വല്‍ ഫണ്ടുകള്‍.
ഓഫ്‌ലൈന്‍: ഫൈനാന്‍ഷ്യല്‍ അഡൈ്വസര്‍മാര്‍, ബാങ്കുകള്‍ മുതലായ സാമ്പത്തിക ഇടനിലക്കാര്‍ വഴിയും നിക്ഷേപിക്കാം. ഫോമുകള്‍ പൂരിപ്പിച്ചുകൊടുത്താല്‍ മതി.
ഓണ്‍ലൈന്‍: എ.എം.സി. വെബ്‌സൈറ്റുകള്‍ വഴിയും ഡിസ്ട്രിബ്യൂട്ടര്‍ വെബ്‌സൈറ്റുകള്‍ വഴിയും.

 

7. ഉയര്‍ന്ന എന്‍.എ.വി. ഉള്ള ഫണ്ടുകള്‍ പരമാവധി വളര്‍ച്ച എത്തിയവയാണ്
ആ ഫണ്ടിന്റെ കൈവശമുള്ള ഷെയറുകളുടെ അതതു ദിവസത്തെ മൂല്യമനുസരിച്ച് മാറിമറിയുന്നതാണ് എന്‍.എ.വി. അതു നിക്ഷേപകനെ എങ്ങനെ ബാധിക്കുമെന്നു മനസിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

English summary

7 Myths About Mutual Fund Investments

Mutual Funds are convenient way to invest in stock and bond market. Mutual fund scheme collects money from investors and buys and sell stocks collectively. There are various types of funds in which you can invest depending on the risk capacity
English summary

7 Myths About Mutual Fund Investments

Mutual Funds are convenient way to invest in stock and bond market. Mutual fund scheme collects money from investors and buys and sell stocks collectively. There are various types of funds in which you can invest depending on the risk capacity
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X