ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ഷം മൂന്നു ലക്ഷം

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകേസുകള്‍ മൂന്നു വര്‍ഷം കൊണ്ട് ആറിരട്ടിയായെന്ന് റിപ്പോര്‍ട്ട്. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയാകും. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 2015ല്‍ മൂന്നു ലക്ഷം കടക്കുമെന്നാണ് പ്രവചനം.

സാമ്പത്തിക ക്രയവിക്രയങ്ങള്‍, സുരക്ഷാസംവിധാനം, സാമൂഹിക കെട്ടുറപ്പ് എന്നിവയെ താറുമാറാക്കുന്ന വിധത്തിലുള്ള ക്ഷുദ്രപ്രവൃത്തികളാകും ഏറെയുമെന്ന് പഠനം പറയുന്നു. അസോചം-മഹീന്ദ്ര എസ്.എസ്.ജി. എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ഷം മൂന്നു ലക്ഷം

മുന്‍ വര്‍ഷങ്ങളിലെ കുറ്റകൃത്യ നിരക്ക്: 2011-13301, 2012-22060, 2013-71780, 2014 (മേയ് വരെ)-62189.
ഓണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ടുകളുടെ മേലുള്ള ഫിഷിങ് ആക്രമണവും എ.ടി.എം./ ഡെബിറ്റ് കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്യലുമാണ് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍നിരയില്‍. മൊബൈല്‍, സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റുകള്‍ എന്നിവ ഉപയോഗിച്ചുള്ള ബാങ്കിങ് ഇടപാടുകള്‍ കൂടിയത് കുറ്റകൃത്യനിരക്കും കൂടാനിടയായി.

കുറ്റവാളികളിലേറെയും 18-30 പ്രായക്കാരാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രസീല്‍, തുര്‍ക്കി, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അള്‍ജീരിയ, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം കുറ്റകൃത്യങ്ങളിലേറെയും ഉത്ഭവിക്കുന്നത്.

English summary

Cyber Crimes in India Likely to Cross 3 Lakh by 2015: Study

Rising at alarming rate, the number of cyber crimes in India may touch a humungous figure of 3,00,000 in 2015, almost double the level of last year causing havoc in the financial space, security establishment and social fabric, an ASSOCHAM-Mahindra SSG study wardne

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X