ഇ-കോമേഴ്‌സ് ഭീമന്മാരുടെ പോരാട്ടം റിയല്‍ എസ്‌റ്റേറ്റിനു വന്‍നേട്ടം

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്റര്‍നെറ്റില്‍ കൂടി സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍ കൊണ്ട് സ്ഥലക്കച്ചവടത്തിന് എന്തു നേട്ടം?
മൊബൈലിലോ ലാപ്‌ടോപ്പിലോ നാലഞ്ചു ക്ലിക്ക് ഞെക്കിയാല്‍ നിങ്ങള്‍ക്കു സാധനം ഓര്‍ഡര്‍ ചെയ്യാം. രണ്ടു നാള്‍ക്കകം അതു വീട്ടില്‍ കിട്ടും. പക്ഷേ ഇതു വില്‍ക്കുന്നവര്‍ എവിടെയെങ്കിലും ഇതൊക്കെയൊന്നു ശേഖരിച്ചു വയ്ക്കണ്ടേ? അവിടെയാണ് കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റിന്റെ വളര്‍ച്ച.

ഇ-കോമേഴ്‌സ് ഭീമന്മാരുടെ പോരാട്ടം റിയല്‍ എസ്‌റ്റേറ്റിനു വന്‍ന

ഇന്ത്യയുടെ സ്വന്തം റീട്ടേയില്‍ ഭീമനായ ഫ്‌ളിപ്കാര്‍ട്ട് ബെങ്കളൂരുവില്‍ 32.5 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് എംബസി ഗ്രൂപ്പില്‍ നിന്നു വാടകയ്‌ക്കെടുക്കുന്നത്.
ആഗോളഭീമനായ ആമസോണ്‍ പത്തു ലക്ഷം ചതുരശ്ര അടി സ്ഥലം കൂടി നോക്കുന്നതായി വാര്‍ത്തകളുണ്ട്.
ഉപയോഗിച്ച സാധനങ്ങള്‍ മറിച്ചുവില്‍ക്കാന്‍ സഹായിക്കുന്ന ക്ലാസിഫൈഡ് പരസ്യത്തിലെ വമ്പനായ ക്വിക്കര്‍ എന്ന കമ്പനി അന്‍പതിനായിരം ചതുരശ്ര അടി, ഫര്‍ണിച്ചര്‍ വില്പനക്കാരായ പെപ്പര്‍ഫ്രൈ മുപ്പതു ലക്ഷവും ഫാബ്ഫര്‍ണിഷ് എട്ടു ലക്ഷവും ചതുരശ്ര അടി വീതം... എല്ലാവരും സ്ഥലത്തിനായി അന്വേഷിക്കുകയും വിലപേശുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജബോങ്, സ്‌നാപ്ഡീല്‍, നാപ്‌റ്റോള്‍... അങ്ങനെ എത്രയെത്ര പേര്‍ ഇനിയും ബാക്കി.
മൂന്നുകോടി ചതുരശ്ര അടി വെയര്‍ഹൗസിങ് സ്ഥലമാണ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇതില്‍ അഞ്ചു ശതമാനം മാത്രമാണ് ഇ-കോമേഴ്‌സ് കമ്പനികളെടുത്തിട്ടുള്ളത്. 2014ല്‍ മാത്രം വാടകയ്‌ക്കെടുത്ത വെയര്‍ഹൗസിങ് സ്ഥലം 17 ലക്ഷം ചതരുശ്ര അടിയാണ്. അതില്‍ 40 ശതമാനവും ഇ-കോമേഴ്‌സ് കമ്പനികളാണെടുത്തിട്ടുള്ളത്. 2013ലേതിനെക്കാള്‍ ഏഴു മടങ്ങു വര്‍ധന. വരും വര്‍ഷങ്ങളില്‍ ഇത് പലമടങ്ങു വളരുമെന്നാണ് പ്രവചനങ്ങള്‍.

Read more about: real estate money പണം
English summary

Role of E-Commerce in Real Estate

Demand from e-commerce firms, a tiny fraction of India's retail industry, accounted for as much as 40 percent of 1.7 million square feet of warehouses leased in 2014 - a seven-fold increase from 2013, according to consultants CBRE South Asia. Warehouse rents have risen by a quarter over the past year.
English summary

Role of E-Commerce in Real Estate

Demand from e-commerce firms, a tiny fraction of India's retail industry, accounted for as much as 40 percent of 1.7 million square feet of warehouses leased in 2014 - a seven-fold increase from 2013, according to consultants CBRE South Asia. Warehouse rents have risen by a quarter over the past year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X