അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ജീവിത പങ്കാളിക്ക് തുടരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രോത്‌സാഹിപ്പിക്കുകയും അവരുടെ റിട്ടയര്‍മെന്റ് സമയത്ത് ഒരു കൈത്താങ്ങ് ആകുകയും ആണ് അടല്‍ പെന്‍ഷന്‍ യോജന കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയില്‍ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്ന പ്രായം 18 നും 40 നും ഇടയിലുളള ഇന്ത്യക്കാര്‍ക്കാണ്. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്ന ഒരംഗം 60 വയസ്സിനു മുന്‍പ് മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ അവിശേഷിക്കുന്ന വര്‍ഷങ്ങളില്‍ വിഹിതം അടച്ച് പദ്ധതിയില്‍ തുടരാവുന്ന വ്യവസ്ഥയാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുളളത്.

അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ജീവിത പങ്കാളിക്ക് തുടരാം

മരിച്ച വ്യക്തിക്ക് 60 വയസ്സ് പൂര്‍ത്തി ആകുന്നതു വരെ ജീവിത പങ്കാളിക്ക് പണം തുടര്‍ച്ചയായി അടയ്ക്കാം. അടച്ച് കാലാവധി കഴിയുമ്പോള്‍ അതേ പെന്‍ഷന്‍ തുക ലഭിക്കുന്നതായിരിക്കും.

ഈ പദ്ധതിയുടെ കാലാവധി 20 വര്‍ഷം ആണ്. അതില്‍ അഞ്ച് വര്‍ഷം നടത്തിയവര്‍ക്ക് 50% വരെ ധന സഹായം നല്‍കുന്നത് ഗവണ്‍മെന്റാണ്. ഈ സ്‌കീമില്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ കൊടുക്കുന്നുണ്ട്.

English summary

Government amends Atal Pension Yojana

The government has amended Atal Pension Yojana (APY) to give an option to the spouse to continue to contribute for balance period on premature death of the subscriber.
English summary

Government amends Atal Pension Yojana

The government has amended Atal Pension Yojana (APY) to give an option to the spouse to continue to contribute for balance period on premature death of the subscriber.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X