പി.എഫ്. നിക്ഷേപത്തിന് പലിശ 8.7 ശതമാനം

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2015-16 വര്‍ഷം 8.7 ശതമാനം പലിശ നല്‍കാന്‍ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ഫിബ്രവരി 16-നു ചേര്‍ന്ന പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിമാരുടെ യോഗം 8.8 ശതമാനം പലിശയാണ് ശുപാര്‍ശചെയ്തത്. എന്നാല്‍, ധനമന്ത്രാലയം അതില്‍ നേരിയ കുറവുവരുത്തി. തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയെ അറിയിച്ചു.

 പി.എഫ്. നിക്ഷേപത്തിന് പലിശ 8.7 ശതമാനം

2013-14ലും 2014-15ലും 8.75 ശതമാനമായിരുന്നു പലിശ. അതിനുമുമ്പ് എട്ടരശതമാനവും. 2015-16ല്‍ ഒമ്പതുശതമാനം പലിശനല്‍കണമെന്നായിരുന്നു തൊഴിലാളിസംഘടനകള്‍ സി.ബി.ടി യോഗത്തില്‍ ആവശ്യപ്പെട്ടത്. നിക്ഷേപത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ 8.95 ശതമാനം പലിശനല്‍കാന്‍ സാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

പത്തുപേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളെ പി.എഫ്. നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ബന്ദാരു ദത്താത്രേയ പറഞ്ഞു. ഇതിനായി 1952-ലെ പി.എഫ്. നിയമം ഭേദഗതിചെയ്യും. ചുരുങ്ങിയത് 20 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ പി.എഫ്. നിയമം ബാധകമായിട്ടുള്ളത്.

പിഎഫിനു പുതിയ പദ്ധതി : പ്രഖ്യാപനം മെയ് ഒന്നിന്പിഎഫിനു പുതിയ പദ്ധതി : പ്രഖ്യാപനം മെയ് ഒന്നിന്

English summary

Government Approves 8.7% Interest On EPF For 2015-16

The Finance Ministry has approved 8.7 per cent interest on PF deposits for over 5 crore subscribers of retirement body EPFO, lower than 8.8 per cent decided by the Central Board of Trustees (CBT)
Story first published: Tuesday, April 26, 2016, 10:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X