റോയല്‍ എന്‍ഫീല്‍ഡിന് 600 കോടി രൂപയുടെ വികസനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോയല്‍ എന്‍ഫീല്‍ഡിന് 600 കോടി രൂപയുടെ വികസന പദ്ധതികള്‍. ഐഷര്‍ ഗ്രൂപ്പിന്റെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണു കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ പുറത്തെടുത്തത്.പുതിയ 'ഹിമാലയന്‍' അവതരിപ്പിച്ചതും വളരെ ശ്രദ്ധിക്കപ്പെട്ടു.

 
 റോയല്‍ എന്‍ഫീല്‍ഡിന് 600 കോടി രൂപയുടെ വികസനം

പുതിയ മോഡലുകള്‍ വികസിപ്പിക്കാനും ഗവേഷണം നടത്താനും ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കാനുമാണ് നിക്ഷേപം നടത്തുക.ഉല്‍പ്പാദനശേഷി ഉയര്‍ത്തുന്നതിനൊപ്പം ആഗോളതലത്തില്‍ വിപണന സൗകര്യം മെച്ചപ്പെടുത്താനും റോയല്‍ എന്‍ഫീല്‍ഡ് നടപടി സ്വീകരിക്കുമെന്ന് ഐഷര്‍ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാര്‍ഥ ലാല്‍ അറിയിച്ചു.

വാഹന വില്‍പ്പനയില്‍ സ്ഥിരതയുള്ള വളര്‍ച്ചയാണു റോയല്‍ എന്‍ഫീല്‍ഡ് കൈവരിക്കുന്നതെന്നു ലാല്‍ വ്യക്തമാക്കി. ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയ സാന്നിധ്യമാവാന്‍ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

Eicher to Invest Rs 600 crore in Royal Enfield for Product Development, R&D

Eicher Motors is planning to invest Rs 600 crore in its completely owned subsidiary, Royal Enfield.
Story first published: Saturday, May 7, 2016, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X