പഞ്ചാബ് നാഷണല്‍ ബാങ്കിനു ചരിത്ര നഷ്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബ് നാഷണല്‍ ബാങ്ക്(പി.എന്‍.ബി.) നഷ്ടത്തിലേക്ക് വീഴുന്നു. മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദവാര്‍ഷിക കണക്കെടുപ്പ് പ്രകാരം ബാങ്കിന് 5,367 കോടി രൂപയുടെ നഷ്ടമാണുള്ളത്. രാജ്യത്തെ ബാങ്കുകളുടെ ചരിത്രത്തില്‍ ഇത്രയും നഷ്ടം രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.

 

ഇത് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ ചരിത്രത്തില്‍ റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം നാലാംപാദത്തില്‍ ബാങ്കിന് 306 കോടി രൂപയുടെ ലാഭമാണ് ഉണ്ടായിരുന്നത്.
കിട്ടാക്കടങ്ങളുടെ കുത്തൊഴുക്കാണു ബാങ്കിനെ ഏറെ പ്രതികൂലമായി ബാധിച്ചത്. 385 കോടിയുടെ ദുരിതാശ്വാസ വായ്പയടക്കം 11,380 കോടിയുടെ വായ്പയാണു ബാങ്കിനു ലഭിക്കാനുള്ളതെന്നു ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ഉഷാ അനന്തസുബ്രഹ്മണ്യന്‍ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്കിനു ചരിത്ര നഷ്ടം

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8.47 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി നാലാം പാദത്തില്‍ 12.9 ശതമാനമായി വര്‍ധിച്ചതായും ബാങ്ക് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 3,974.39 കോടി രൂപയുടെ നഷ്ടമാണു ബാങ്കിനുള്ളയത്. തൊട്ടുമുമ്പത്തെ വര്‍ഷം 3,061.58 കോടി രൂപയുടെ ലാഭമാണ് ഉണ്ടായിരുന്നത്.

സിന്‍ഡിക്കേറ്റ് ബാങ്ക് നാലാംപാദത്തില്‍ 2,158.17 കോടിയുടെ നഷ്ടമുണ്ടാക്കി. ബാങ്ക് ഓഫ് ബറോഡ, യു.സി.ഒ. ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ദേന ബാങ്ക് എന്നിവയും നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അഞ്ച് ബാങ്കുകള്‍ ഇന്ന് പണിമുടക്കും

English summary

PNB posts worst loss in Indian banking history

Punjab National Bank posts worst loss in Indian banking history posts Q4 net loss of Rs 5,367 crore.
Story first published: Friday, May 20, 2016, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X