ഇന്ത്യ ലോകത്തില്‍ രണ്ടാമത്തെ വാണിജ്യസൗഹൃദ രാജ്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വാണിജ്യസൗഹാര്‍ദമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍നിന്ന് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഒന്നാം സ്ഥാനത്ത് ചൈനയാണ്.വിദേശനിക്ഷേപങ്ങളുടെ വളര്‍ച്ചയാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ചത്.

2016 ഗ്ലോബല്‍ റീട്ടെയില്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ് (ജിആര്‍ഡിഐ) അനുസരിച്ച് മികച്ച 30 വികസ്വര രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള റീട്ടെയില്‍ നിക്ഷേപം, ജിഡിപി വളര്‍ച്ച, വിദേശ നിക്ഷേപം എന്നിവ കണക്കിലെടുത്താണ് റാങ്കിംഗ്.

 ഇന്ത്യ ലോകത്തില്‍ രണ്ടാമത്തെ വാണിജ്യസൗഹൃദ രാജ്യം

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ചില്ലറവ്യാപാരമേഖല വളര്‍ച്ചയുടെ പാതയിലാണ്. 2013-15 കാലയളവില്‍ 8.8 ശതമാനം വളര്‍ച്ചയാണ് നേടിയത്. വാര്‍ഷിക വില്‍പനയാകട്ടെ ഒരു ലക്ഷം കോടി ഡോളറായും ഉയര്‍ന്നു.

ഇന്ത്യയുടെ ജനസംഖ്യാ അടിത്തറയും വിദേശനിക്ഷേപങ്ങളുടെ നിയമങ്ങള്‍ ലഘൂകരിച്ചതും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ് ഇന്ത്യ. വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഇ-കൊമേഴ്‌സ് മാര്‍ക്കറ്റിനെ അതിവേഗം വളര്‍ത്തുന്നുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇനി കൈ പൊള്ളുംഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇനി കൈ പൊള്ളും

English summary

India ranks second in ease of doing business: Study

India has jumped 13 positions from last year to rank second among 30 developing countries this year on ease of doing business while China topped the chart.
Story first published: Wednesday, June 8, 2016, 9:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X