അതിവേഗ വളര്‍ച്ചക്ക് സ്വകാര്യ നിക്ഷേപം അനിവാര്യം: രഘുറാം രാജന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വേഗമാര്‍ന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് സ്വകാര്യ നിക്ഷേപം അത്യന്താപേക്ഷിതമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ശക്തമായ മഴ, കൂടുതല്‍ പൊതുമേഖലാ നിക്ഷേപം ,ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയുടെ ശക്തിപ്പെടല്‍, ആഭ്യന്തര ഡിമാന്‍ഡിന്റെ ആനുപാതികമായ ഉയര്‍ച്ച എന്നിവയെല്ലാം വളര്‍ച്ചക്ക് വഴിയൊരുക്കുന്നുണ്ട്. ഇവയെല്ലാം ഒത്തുചേരുമ്പോള്‍ സ്വകാര്യനിക്ഷേപം കൂടി ആവശ്യമായി വരും. മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഔദ്യോഗികരേഖയനുസരിച്ച് ജിഡിപി വളര്‍ച്ച 7.6 ശതമാനമാണെന്നാണ് കണക്കുകൂട്ടുന്നത്. ലോകത്തെ പ്രമുഖ സമ്പത്ത് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു വളരെ ഉയര്‍ന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിവേഗ വളര്‍ച്ചക്ക് സ്വകാര്യ നിക്ഷേപം അനിവാര്യം: രഘുറാം രാജന

ഉല്‍പാദനച്ചെലവ് കുറഞ്ഞിരിക്കുന്നതിനാല്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നല്ല ഉയരം കൈവരിച്ചിട്ടുണ്ട്.വില്‍പന വരുമാനവും ഉല്‍പാദനച്ചെലവും തമ്മിലുള്ള വ്യത്യാസമാണ് പ്രസക്തം. വില്‍പന വര്‍ധിച്ചില്ലെങ്കിലും ഉല്‍പാദനച്ചെലവ് കുറയുമ്പോള്‍ നേട്ടമുണ്ടാവുന്നു.

ഐഎംഎഫ് അടക്കമുള്ള അന്തര്‍ദേശീയ ഏജന്‍സികളും നയനിര്‍മാതാക്കളും രാജ്യത്തെ മങ്ങിയ ലോക സമ്പദ്‌വ്യവസ്ഥയിലെ പ്രകാശമാനമായ ഇടമായാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>: ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇനി കൈ പൊള്ളും</strong>: ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇനി കൈ പൊള്ളും

English summary

Need private investment for faster growth: Raghuram Rajan

RBI governor Raghuram Rajan stressed on the need for private investment to pick up for faster economic growth.
Story first published: Thursday, June 9, 2016, 10:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X