വ്യാവസായിക ഉല്‍പാദനത്തില്‍ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും ആശങ്ക സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനത്തില്‍ ഇടിവ്. ഏപ്രിലിലെ കണക്കു പ്രകാരം മുന്‍ മാസത്തേക്കാള്‍ 0.8 ശതമാനം കുറവാണ് വ്യവസായിക ഉത്പാദനം. മാര്‍ച്ചില്‍ 0.3 ശതമാനവും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൂന്നു ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

നിര്‍മാണ മേഖലയിലാണ് ഏറ്റവും തളര്‍ച്ച കാണിക്കുന്നത്. 3.1 ശതമാനമാണ് ഈ മേഖലയിലെ ഇടിവ്. ഊര്‍ജോത്പാദനത്തില്‍ 14.6 ശതമാനവും ഖനന മേഖലയില്‍ 1.4 ശതമാനവും വളര്‍ച്ച കാണിക്കുന്നു.

വ്യാവസായിക ഉല്‍പാദനത്തില്‍ ഇടിവ്

ക്യാപിറ്റല്‍ ഗുഡ്‌സ് ഉത്പാദനത്തില്‍ 24.9 ശതമാനം ഇടിവു കാണിക്കുന്നു. ഉപഭോക്തൃ ഉത്പന്ന മേഖലയില്‍ 1.2 ശതമാനത്തിന്റെയും കണ്‍സ്യൂമര്‍ നോണ്‍-ഡ്യൂറബിള്‍ മേഖലയില്‍ 9.7 ശതമാനത്തിന്റെയും ഇടിവുണ്ടായി.

വ്യവസായ മേഖലയുടെ ഉണര്‍വിനായി കേന്ദ്ര സര്‍ക്കാരിന് ഇനി ഫലപ്രദമായ പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടി വരും. എന്നാല്‍, നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിനുമേലെ തുടരുന്ന സാഹചര്യത്തില്‍ വ്യവസായ മേഖലയുടെ തളര്‍ച്ച തത്കാലം റിസര്‍വ് ബാങ്ക് കണ്ടില്ലെന്ന് നടിക്കും. തത്കാലം പലിശ ഇളവു വേണ്ടെന്ന നിലപാടില്‍ റിസര്‍വ് ബാങ്ക് തുടരും.

<strong>ഇന്‍ഷുറന്‍സിലെ അബദ്ധങ്ങള്‍</strong>ഇന്‍ഷുറന്‍സിലെ അബദ്ധങ്ങള്‍

English summary

Industrial production contracts by 0.8% in April

Pulled down by the poor show by manufacturing and capital goods sectors, the industrial production shrank by 0.8% in April in its first decline in three months.
Story first published: Saturday, June 11, 2016, 14:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X