ചെറിയ എസ്‌യുവികളില്‍ തിളങ്ങാന്‍ മാരുതി ഇഗ്നിസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി മാരുതി സുസുക്കിയുടെ ഇഗ്നിസ് എത്തുന്നു 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിനിലായിരിക്കും ഇഗ്‌നിസ് എത്തുകയെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കപ്പാസിറ്റി കുറഞ്ഞ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉപയോഗിക്കുകയെന്നാണ് ഇപ്പോഴറിയാന്‍ കഴിയുന്നത്.

എന്‍ട്രി ലെവല്‍ എസ് യു വി സെഗ്‌മെന്റിലേയ്ക്ക് മാരുതി പുറത്തിറക്കുന്ന വാഹനമാണ് ഇഗ്‌നിസ്. മാരുതിയുടെ സെലേറിയോയില്‍ ഉപയോഗിക്കുന്ന 800 സി സി ഡീസല്‍ എന്‍ജിന്റെ മൂന്ന് സിലിണ്ടര്‍ വകഭേദമായിരിക്കും പുതുതായി വികസിപ്പിക്കുന്ന ഈ എന്‍ജിന്‍. 2015 ടോക്കിയോ ഓട്ടോഷോയില്‍ അവതരിപ്പിച്ച മോഡല്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത് കഴിഞ്ഞ ഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലായിരുന്നു.

ചെറിയ എസ്‌യുവികളില്‍ തിളങ്ങാന്‍ മാരുതി ഇഗ്നിസ്

മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇഗ്‌നിസ് ചെറു എസ് യു വിയാണ്. രാജ്യാന്തര വിപണിയില്‍ 1.25 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളു എങ്കിലും ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോള്‍ 1.2 ലിറ്റര്‍ കെ12 പെട്രോള്‍ എന്‍ജിനും 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ടാകും.

വിസ്താരമുള്ള ഗ്രില്ല്, ഹെഡ് ലാമ്പുകള്‍, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്‌നിസിന്റെ പ്രധാന സവിശേഷതകളാണ്.

ചെറു എസ്‌യുവികളില്‍ താരമാകും എന്ന് കരുതപ്പെടുന്ന ഇഗ്‌നിസ് ഈ ദീപാവലിക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

<strong> ദക്ഷിണേന്ത്യയ്ക്കു പ്രിയം ആഡംബര കാറുകള്‍</strong> ദക്ഷിണേന്ത്യയ്ക്കു പ്രിയം ആഡംബര കാറുകള്‍

English summary

Maruti Ignis launch around Diwali this year

The production-spec Suzuki iM-4 compact SUV, which has been christened the ‘Ignis’ and will be the first Maruti Mini SUV to go on sale.
Story first published: Monday, June 13, 2016, 16:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X