ഗള്‍ഫിലേക്ക് ജെറ്റ് എയര്‍വേസിന്റെ പുതിയ സര്‍വീസുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആഗസ്റ്റ് മുതല്‍ ഗള്‍ഫിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേസ്. അറേബ്യന്‍ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കായി പുതിയ സര്‍വീസ് തുടങ്ങാനായതില്‍ ജെറ്റ് എയര്‍വേസിന് സന്തോഷമുണ്ടെന്ന് ജെറ്റ് എയര്‍വേസ് ഹോള്‍ടൈം ഡയറക്ടര്‍ ഗൗരങ് ഷെട്ടി അറിയിച്ചു.

 

ആഗസ്റ്റ് മുതല്‍

ആഗസ്റ്റ് മുതല്‍

ആഗസ്റ്റ് 7 മുതല്‍ ഹൈദരാബാദില്‍ നിന്നും ദമാമിലേക്കും മംഗലാപുരത്ത് നിന്നും ഷാര്‍ജയിലേക്കുമാണ് സര്‍വീസ് ആരംഭിക്കുകയെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു.

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെ 32 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. ഏതാണ്ട് അത്രതന്നെ യാത്രക്കാര്‍ തിരിച്ചും യാത്ര ചെയ്തു.

640 സര്‍വീസുകള്‍

640 സര്‍വീസുകള്‍

പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ജെറ്റ് എയര്‍വേസിന്റെ 640ഓളം പ്രതിവാര ഫ്‌ളൈറ്റുകള്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കുമെന്ന് ജെറ്റ് എയര്‍വേസ് പറയുന്നു.

കമ്പനികളുടെ മത്സരം

കമ്പനികളുടെ മത്സരം

എത്തിഹാദ്, ഒമാന്‍ എയര്‍, സൗദി, ഖത്തര്‍ എയര്‍വേസ്, ജെറ്റ് തുടങ്ങിയ വിവിധ സ്വകാര്യകമ്പനികള്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഈ മേഖലയില്‍ കടുത്തമത്സരം ഉണ്ട്.

വിമാന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത

English summary

Jet Airways to operate new services to Gulf

Jet Airways on Monday said that it will operate new daily flight services from India to the Gulf region from August.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X