റംസാനും അവധിക്കാലവും, വിമാനനിരക്ക് കുത്തനെ കൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: അവധിക്കാലവും ഈദുല്‍ഫിത്തറും ഒരുമിച്ച് എത്തുന്നതോടെ വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നു.ഗള്‍ഫിലും യൂറോപ്പിലും ഇപ്പോള്‍ അവധിക്കാലമാണ് കൂടാതെ റംസാന്‍ എത്തിയതും നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് സൃഷ്ടിച്ചിട്ടുണ്ട്.

 

യാത്രക്കാരുടെ തിരക്ക് മുതലാക്കി ഗള്‍ഫ് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിരക്ക് രണ്ടിരട്ടിയായി.

അവധിക്കാലം

അവധിക്കാലം

ജൂണ്‍,ജൂലായ് മാസത്തിലാണ് ഗള്‍ഫിലെ അവധിക്കാലം. സ്‌കൂളുകളെല്ലാം ജൂണില്‍ അടച്ചാല്‍ ആഗസ്റ്റ്്,സെപ്റ്റംബര്‍ മാസത്തിലാണ് തുറക്കുക.ഇത്തവണ റംസാനും കൂടി ഇതേസമയത്ത് എത്തി.

നിരക്ക്

നിരക്ക്

ദുബായിലേക്കും അബുദാബിയിലേക്കും കൊച്ചിയില്‍ നിന്ന് 5,500 രൂപയാണ് നിരക്ക്. ഗള്‍ഫിലെ ഏത് കേന്ദ്രത്തിലേക്കും നിലവില്‍ 10,000 രൂപയില്‍ താഴെ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഇപ്പോള്‍ 25,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് ഈടാക്കുന്നതാണ്.

ജൂലായില്‍ തീവില

ജൂലായില്‍ തീവില

വിമാനക്കമ്പനികളുടെ ജൂലായ് ആദ്യവാരത്തെ ദുബായ്-കൊച്ചി, അബുദാബി-കൊച്ചി നിരക്ക് 27,658 രൂപ, 28,800 രൂപ, 34,150 രൂപ എന്നിങ്ങനെയാണ്.

മടക്കയാത്രക്കും പോക്കറ്റടി

മടക്കയാത്രക്കും പോക്കറ്റടി

അവധിക്ക് നാട്ടിലെത്തുന്നവര്‍ തിരികെ പോകുന്നത് ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലാണ്. അതിനാല്‍ ഈ മാസങ്ങളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള തിരക്കും കൂടാറുണ്ട്. അപ്പോഴും നിരക്ക് കൂടാനാണ് സാധ്യത.

എയര്‍ഇന്ത്യ

എയര്‍ഇന്ത്യ

എയര്‍ഇന്ത്യയിലും ടിക്കറ്റ് വില നിരക്കില്‍ മാറ്റമൊന്നുമില്ല.

English summary

Air ticket rates gets more expensive

Air ticket rates are up due to Eid and vacation in Gulf and Europe countries.
Story first published: Saturday, June 18, 2016, 15:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X