444 രൂപയ്ക്ക് പറക്കാം സ്‌പൈസ്‌ജെറ്റില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: 444 രൂപയ്ക്ക് ഇനി വിമാനയാത്ര. അഞ്ചുദിന മണ്‍സൂര്‍ ബൊണാന്‍സ സെയിലുമായി സ്‌പൈസ് ജെറ്റാണ് രംഗത്ത്. ആഭ്യന്തരയാത്രകള്‍ക്ക് 444 രൂപയ്ക്കു തുടങ്ങുന്ന ഓഫറുകളാണ് സ്‌പൈസ്‌ജെറ്റിന്റെ മണ്‍സൂണ്‍ ഓഫറിലുള്ളത്.

 

ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയിലാണ് യാത്രചെയ്യാന്‍ കഴിയുക. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.

444 രൂപയ്ക്ക് പറക്കാം സ്‌പൈസ്‌ജെറ്റില്‍

ജമ്മു-ശ്രീനഗര്‍, അഹമ്മദാബാദ്-മുംബൈ, മുംബൈ-ഗോവ, ഡെല്‍ഹി-ഡെറാഡൂണ്‍, ഡെല്‍ഹി-അമൃത്‌സര്‍ എന്നീ റൂട്ടുകളിലാണ് 444 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, എത്ര സീറ്റുകള്‍ ഓഫറിനായി നീക്കിവച്ചിട്ടുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് വെളിപ്പെടുത്തിയിട്ടില്ല.

444 രൂപ അടിസ്ഥാന നിരക്കാണ്. യാത്രാദൂരവും വിമാന ഷെഡ്യൂളും സമയവും അനുസരിച്ച് നിരക്കില്‍ നേരിയ വിത്യാസമുണ്ടാവും.ഓഫര്‍ നല്കിയിരിക്കുന്ന റൂട്ടുകളിലെ സാധാരണ നിരക്ക് ആയിരം രൂപയ്ക്കു മുകളിലാണ് ആരംഭിക്കുന്നത്. ഈ ഓഫറിനു കീഴിലുള്ള ടിക്കറ്റ് റീഫണ്ട് ചെയ്യില്ല. എന്നാല്‍, നികുതി അടച്ചത് തിരികെ ലഭിക്കും.

റംസാനും അവധിക്കാലവും, വിമാനനിരക്ക് കുത്തനെ കൂട്ടി

English summary

Spicejet Launches Monsoon Sale With Rs 444 Offer

Spicejet on Wednesday announced a five-day 'Monsoon Bonanza Sale' with base fares starting from Rs 444 (excluding taxes) on domestic routes. The SpiceJet offer is applicable on travel between July 1 and September 30.
Story first published: Thursday, June 23, 2016, 10:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X