ഇന്നോവ ക്രിസ്റ്റയ്ക്ക ആവശ്യക്കാരേറുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്നോവ ക്രിസ്റ്റയ്ക്ക് ആവശ്യക്കാര്‍ കൂടുന്നു. വിപണിയിലെത്തി ചുരുങ്ങിയ കാലംകൊണ്ട് 30,000 യൂണിറ്റിന്റെ ബുക്കിങ്ങാണ് ക്രിസ്റ്റയ്ക്ക് ലഭിച്ചത്.2005ല്‍ ക്വാളിസിനു പകരമായി ടൊയോട്ട ഇന്ത്യന്‍വിപണിയില്‍ അവതരിപ്പിച്ച ഇന്നോവ കൂടുതല്‍ സാങ്കേതിക തികവോടെയാണ് ക്രിസ്റ്റയായി പുറത്തിറങ്ങിയത്.

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയാണ് (ടികെഎം) ഇന്നോവ ക്രിസ്റ്റ. ആവശ്യം കൂടുന്നതോടെ ഇന്ത്യയില്‍ ക്രിസ്റ്റയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ശരാശരി 7,800 യൂണിറ്റിന്റെ പ്രതിമാസ ഉല്‍പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്നോവ ക്രിസ്റ്റയ്ക്ക ആവശ്യക്കാരേറുന്നു


ബുക്കിംഗ് ലഭിക്കുന്നതേറെയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വകഭേദത്തിനാണ്. ഇത് കണക്കിലെടുത്ത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ടികെഎം സപ്ലൈയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ക്രിസ്റ്റയ്ക്കായി ബുക്ക് ചെയ്ത് മൂന്ന് മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. കാത്തിരിപ്പുകാലം കുറയ്ക്കുന്നതിന് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്നും കമ്പനി വക്താക്കള്‍ പറയുന്നു. മേയില്‍ പ്രതിമാസം 6000 യൂണിറ്റായി ക്രിസ്റ്റയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. ജൂണില്‍ അത് 7800ആയും വര്‍ദ്ധിച്ചിട്ടുണ്ട്.

ക്രിസ്റ്റ കഴിഞ്ഞ മേയിലാണു ടികെഎം അവതരിപ്പിച്ചത്. ബ്ലാക്കിഷ് റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവാന്ത്‌ഗ്രേഡ് ബ്രോണ്‍സ, സില്‍വര്‍, ഗ്രേ, സൂപ്പര്‍വൈറ്റ് എന്നീ നിറങ്ങളില്‍ ക്രിസ്റ്റ ലഭ്യമാണ് 15,04,864 മുതല്‍ 21,10,073 രൂപവരെയാണ് വില.

<strong>വിപണിയിലേക്ക് ടൊയോട്ടയുടെ റഷ്</strong>വിപണിയിലേക്ക് ടൊയോട്ടയുടെ റഷ്

English summary

Toyota receives 30,000 bookings for Toyota Innova Crysta

Toyota has received around 30,000 bookings for the Innova Crysta, half of which are for the 2.8 AT variant. With the strong demand, there is now a 3 month waiting period for customers of the Innova Crysta AT variant.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X